Slider

പ്രസവ വാർഡിലെ ടിക് ടോക്, !!

0
Image may contain: 1 person, closeup
===========
'' നെഞ്ചു തിരുമ്മി കൊണ്ട് ഭർത്താക്കന്മാരും, വയർ തിരുമ്മി കൊണ്ട് ഭാര്യമാരും, നടക്കുന്ന ലോകത്തിലെ പ്രധാനപ്പെട്ട ടെൻഷൻ സഞ്ചാര കേന്ദ്രമാണ്, ആസ്പപത്രിയിലെ പ്രസവ വാർഡിനു മുൻ വശം,...
ഹൃദയത്തിലെ സ്നേഹവും, സിരകളിലെ വികാരവും ശരീരത്തിലേക്ക് ആവാഹിച്ച്
രണ്ടാത്മക്കളലിഞ്ഞ് ചേർന്നപ്പോൾ ,
സംഭവിച്ച ജനിതിക പ്രിക്രിയക്ക് ഇത്രയും വലിയ വേദനയുണ്ടെന്ന് തിരിച്ചറിഞ്ഞ പിറവിയുടെ ആപ്പീസും, ന്യൂ
കൂട്ട കരച്ചിലുകളുടെ ഹെഡ് ആപ്പീസുമാണ് ഓരോ
''പ്രസവ വാർഡും,...''
അവിവാഹിതനായി നടക്കുന്ന സമയത്ത് '' പ്രസവ വാർഡിനു മുന്നിലൂടെ ''നെഞ്ചു വിരിച്ച് '' നടന്നവനൊക്കൊ ഭർത്താവായി കഴിഞ്ഞാൽ ഈ വാർഡിനു മുന്നിലിരുന്ന് ''നെഞ്ചു തിരുമ്മുന്ന ' കാഴ്ച അത്യന്തം ഹൃദയഭേദകമാണ് .
പ്രസവ വാർഡിനു മുന്നിലെ ബഞ്ചിൽ സുകു ഇരിപ്പു തുടങ്ങിയെട്ട് സമയമേറെയായി ...
ഡെങ്കി പനി പരത്തുന്ന ഒരു കൊതുക് മൂളിപ്പാട്ടും പാടി സുകുവിനു ചുറ്റും ഒപ്പന കളിച്ചു,... ഇതു കണ്ട്
മലമ്പനി പരത്തുന്ന കൊതുക് കൊഞ്ഞനം കുത്തി കൊണ്ട് ഒരു ഡ്യൂട്ടി നഴ്സിന്റെ പിറകെ കുട്ടികളുടെ വാർഡിലേക്ക് പറന്നു പോയി ...
പ്രസവ വാർഡിനു മുന്നിലൂടെ താഴെ വാർഡിലേക്ക് പോകുന്ന ആളെ കണ്ട് സുകു ചാടി എണീറ്റു ,
''ഹേയ്, അമ്മാവാ ...
''വിളി കേട്ട് അമ്മാവൻ തിരിഞ്ഞു നിന്നു,
'എന്താ ഇവിടെ ?
അമ്മാവന് ദേഷ്യം വന്നു, ..ആസ്പത്രി യിൽ സാധാരണ എന്നാത്തിനു വരുന്നതാ ....?
''ഇവിടെ മാർഗം കളി കാണാൻ വന്നതാ,...അല്ല പിന്നെ ...
സുകു ചമ്മിയ മുഖവുമായി വീണ്ടും ബെഞ്ചിൽ വന്നിരുന്നു,... എളിയിൽ നിന്ന് ഒരു ബീഡി എടുത്തു...
''ആദ്യത്തേതാണോ ....? അടുത്തിരുന്ന ആൾ ചോദിച്ചു,...
''അല്ല ... ഏഴാമത്തേതാ ...!
''ങേ ...അടുത്തിരുന്ന ആൾ ഞെട്ടിപ്പോയി ...!അത്ഭുതത്തോടെ അയാൾ ചോദിച്ചു,
''ഏഴ് മക്കളോ,..?
''മക്കളുടെ എണ്ണമല്ലെടോ ..ഈ ബീഡി ഏഴാമത്തേതാണെന്നാ പറഞ്ഞത്,...''
''പുകവലി പാടില്ല'' ബോർഡ് കണ്ടില്ലേ ..?
''പുകവലി പാടാൻ ... പുകവലി യേശുദാസൊന്നുമല്ലല്ലോ ..!! സുകു മറുപടി പറഞ്ഞു,...
''എന്റെ ചേട്ടാ ഇവിടെയിരുന്ന് ബീഡി വലിച്ചാൽ സെക്യൂരിറ്റി പിടിക്കും,...!
''ഹേയ് സെക്യൂരിറ്റി പിടിക്കില്ല.. ബീഡിയിൽ നമ്മള് തന്നെ പിടിക്കണം,. എങ്കിലേ വലിക്കാൻ പറ്റു,...
സുകു പറഞ്ഞു,
തമാശ...തമാശക്കാരൻ ....അയാൾ ചിരിച്ചു, എന്നിട്ടൂ ചോദിച്ചു,
''ചേട്ടന്റെ ഭാര്യ പ്രസവിച്ചോ ,?...അയാൾ ചോദിച്ചു,
''ചേട്ടന്റെ ഭാര്യ പ്രസവം നിർത്തി ചേടത്തിയമ്മ ഗൾഫിനും പോയി ....
''എടോ ''ചേട്ടൻ എന്നു വിളിച്ചത് തന്റെ ചേട്ടനെയല്ല,...താങ്കളെ ഞാൻ റെസ്പെക്ട് ചെയ്തതാ ..!!
''അതുശരി .....ജീവിതത്തിൽ ഇന്നേവരെ എന്നെ ആരും റെസ്പെക്ട് ചെയ്തിട്ടില്ല ...ഞാനതിന് അവസരമുണ്ടാക്കീട്ടില്ല ..അങ്ങനെയുളള എന്നെ റെസ്പെക്ട് ചെയ്താലുണ്ടല്ലോ കൊല്ലും നിന്നെ ഞാൻ .... പറഞ്ഞേക്കാം ....
''ഹൊ, ഇത് ചെറിയ വട്ടല്ല മുന്തിയ ഇനമാ ...അങ്ങനെ പിറുപിറുത്തു
അയാൾ മെല്ലെ എഴുന്നേറ്റു മെല്ലെ സ്ഥലം വിട്ടു
ഈ സമയം,
പ്രസവ വാർഡിനുളളിൽ നിന്ന് ഒരു കരച്ചിൽ കേട്ടത്,
'' ഒരു ജനനം സംഭവിച്ചിരിക്കുന്നു,
''ഹലോ സാറെ ....
'' വിളി കേട്ട് സുകു തല ഉയർത്തി നോക്കി ...
അപരിചിതനാണ്, സുന്ദരനാണ്,
ആകർഷണീയമായ വേഷം, തോളിൽ ബാഗുണ്ട് ..
''ആരാ ..? സുകു ചോദിച്ചു,
''സാറിന്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞോ,..?
'' എന്റെ പെമ്പ്രന്നോത്തിയുടെ പ്രസവത്തിന്റെ കണക്കെടുക്കാൻ യവൻ ആരെടാ ...? ചോര കുഞ്ഞിന്റെ കരച്ചിലും, ആധാറുമായി ലിങ്ക് ചെയ്യാൻ വന്ന വല്ല ഉദ്ദ്യോഗസ്ഥനാണോ ..?
സംശയത്തോടെ സുകു ചോദിച്ചു,
''നിങ്ങളാരാണ് ..?''
' ഞാൻ '' നെയിം സെയിൽസ്' ചെയ്യുന്ന ആളാണ് ...
''നെയിം സെയിൽസോ ..?
അതെ സർ, '' പേര് വ്യാപാരി .''... മക്കളുണ്ടായി കഴിഞ്ഞ് പേരിടാൻ വിഷമിക്കുന്ന മാതാപിതാക്കൾക്ക് തന്റെ മക്കൾക്ക് അനുയോജ്യവും, വ്യത്യസ്ഥമായ പേരുകൾ കണ്ടെത്തിക്കൊടുക്കുന്ന വ്യാപാരിയാണ് ഞാൻ ... സാറിന്റെ പേരെന്താ ?
''എന്റെ പേര് സുകുമാരൻ ..!! എല്ലാവരും സുകൂ ന്ന് വിളിക്കും,....
''അത് വളരെ മോശം .....
''അതെന്താ ...?
സുകുമാരനെ ''സുകു'' എന്നു മാത്രം വിളിക്കുമ്പോൾ ,''മാരൻ '' അവിടെ ഒറ്റപ്പെടുകയാണ് .... മാരനുമില്ലേ മോഹങ്ങൾ ..തന്നയുമല്ല ,
''ഇത് ഓൾഡ് നെയിമാണ് ..ഇത്തരം പേരുകൾ ഔട്ടോഫ് ഫാഷനായി ... ന്യൂ ജെൻ തലമുറ ലോങ്ങ് നെയിമുകൾ ഇഷ്ടപ്പെടുന്നവരല്ല ... ഏറിയാൽ രണ്ട് വാക്കുളള പേരുകളാണ് ഇപ്പം ഫാഷൻ ...
ശിശുദിനം പ്രമാണിച്ച് ഓഫറുണ്ട് സർ,...
രണ്ട് പേരുകൾ ഒന്നിച്ചെടുത്താൽ ഒരു പേര് ഫ്രീയാണ് സർ,...
ഫ്രീ യായ പേര് എനിക്കെന്തിനാ ...?
''വീട്ടിൽ പട്ടിക്കോ, പൂച്ചക്കോ യൂസ് ചെയ്യാലോ....?
സുകു അത്ഭുതത്തോടെ നില്ക്കുകയാണ് ....
അയാൾ തുടർന്നു,...
... ജനിക്കുന്ന കുട്ടികൾക്കു ഇടാൻ പറ്റിയ പുതിയ പേരുകൾ ഈ പുസ്തകത്തിലുണ്ട് ... മതം ,ജാതി തിരിച്ച് പ്രത്യേകം അച്ചടിച്ച പുസ്തകമാണിത് ....
പഴയ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മനുഷ്യരുടെ പേരുകൾ പ്രത്യേക പേജിൽ തന്നെ കൊടുത്തിട്ടുണ്ട് ...
താല്പര്യമുളളവർക്ക് ആ പേരുകളിടാം,...
... ഓരോ രാജ്യത്തിലേയും തിരഞ്ഞെടുത്ത വെറൈ റ്റി പേരുകളും ചേർത്തിട്ടുണ്ട് ...!!
ഈ പുസ്തകത്തിന്റെ വില അഞ്ഞൂറ് രൂപ മാത്രം ....!! ഒരു പുസ്തകം എടുക്കട്ടെ സർ ...!!
''എനിക്കു ഇരട്ട കുട്ടികളാണ് ....ഒരാണും , പെണ്ണും,..
സുകു പറഞ്ഞു,...
ഇരട്ട കുട്ടികൾക്ക് യോജിക്കുന്ന പേരുകൾ പ്രത്യേകമായി കൊടുത്തിട്ടുണ്ട്.... ഒരു ബുക്ക് വാങ്ങണം സർ, വരും തലമുറകൾക്കും ഉപകാരപ്പെടും,..... അഞ്ഞൂറ് രൂപ മുടക്കു സർ,...
അയാളുടെ സംസാരം കേട്ട് കുറെ ആളുകൾ ചുറ്റും കൂടി ...
പലരും പുസ്തകം വാങ്ങി ..
'' സുകു കാശെടുത്തു കൊടുത്തു,....
''ഇരട്ട കുട്ടികളല്ലേ ..? അയാൾ ഒന്നൂടി ചോദ്യം ആവർത്തിച്ചു,..!
''അതെ ..!
''എന്നാൽ ടിക് ടോക്കെ''ന്നിട്ടോളു,...ആദ്യത്തെ കുട്ടി ''ടിക്ക്, രണ്ടാമത്തെ കുട്ടി '' ടോക്ക്,...
''ടിക്ക് മോനും .... ടോക്ക് മോളും ....''
''ആ പേരുകൾ ഒന്നു രണ്ട് വട്ടം മനസിലുരവിട്ടു സുകു.....
''ടിക് മോനും...ടോക്ക് മോളും'' അടിസക്കെ,..... കുടുംമ്പത്തിൽ ഒറ്റയെണ്ണത്തിനില്ല ഈ പേരുകൾ ...ജിങ്കിടി ജിങ്ക ....
'' വെറൈറ്റി പേര് മക്കൾക്ക് കിട്ടിയ സന്തോഷത്തോടെ സുകു നില്ക്കുമ്പോൾ......
ഇതെല്ലാം കണ്ട് കൊണ്ട് നിന്ന മറ്റൊരുവൻ പേര് വ്യാപാരി യുടെ അടുത്തേക്ക് ചെന്നു,...
''സർ, എന്റെ മക്കൾക്കും രണ്ട് പേരുകൾ വേണം .. എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന പേരുകളാകണം ..!!
'' അതിനെന്താ തരാലോ ''പേര് വ്യാപാരമാണല്ലോ ''എന്റെ തൊഴിൽ ...ആട്ടെ കുട്ടികൾ മെയിലാണോ ?...
''മെയ് ലല്ല, അവർ ജൂണിലുളളതാ....
''അതല്ലടോ ... മക്കൾ ആണാണോ ? അതയോ പെണ്ണാണോ ന്ന് ..!!?
''പെൺക്കുട്ടികളാണ് ...ഇരട്ടകളാണ് ...!!
''ഓകെ പണം തന്നോളൂ,... എല്ലാവരും ആഗ്രഹിക്കുന്ന തരത്തിലുളള ന്യൂ നെയിമുണ്ട് ... വെറൈറ്റി യാണ് ..!!
വേഗമാകട്ടെ ...സ്റ്റോക്കുകൾ പരിമിതം ...
''പേരുകൾ പറയു,...!
''ആദ്യം പണം ..പിന്നീട് നെയിം,..!!
''അയാൾ പണമെടുത്തു കൊടുത്തു ...
''പണം വാങ്ങിയ ശേഷം പേര് വ്യാപാരി പുസ്തകം എടുത്ത് നീട്ടി കൊണ്ടു പറഞ്ഞു,... ''സെലിബ്രെറ്റി ''
. മൂത്ത മകൾ സെലി ''
രണ്ടാമത്തെ മകൾ '' '' ''ബ്രിറ്റി''...
എങ്ങനെയുണ്ട് പേരുകൾ അടിപൊളിയല്ലേ ... രണ്ട് മക്കളും സെലിബ്രിറ്റികളാണെന്ന് അഭിമാനത്തോടെ പറയുകയും ചെയ്യാം ...!!
''സൂപ്പർ .... ഈ പേരുകൾ അടിപൊളി തന്നെ ...സമ്മതിച്ചിരിക്കുന്നു ...
വ്യാപാരി യെ പ്രശംസ കൊണ്ട് മൂടി അയാൾ ...
അവർ പരസ്പരം ഷേക്ക് ഹാൻഡ് നല്കി,..
'' കിട്ടിയ കാശെല്ലാം എണ്ണി തിട്ടപ്പെടുത്തി പോക്കറ്റിലിട്ട് ഒരു ടിക് ടോക് ചെയ്ത ഭാവത്തോടെ വ്യാപാരി നടന്നു നീങ്ങിയപ്പോൾ,
പ്രസവ വാർഡിൽ,
സുകുവിന്റെ ''ടിക്ക് ടോക്ക്'' മക്കൾ കരച്ചിലാരംഭിച്ചു,...
========
ഷൗക്കത്ത് മൈതീൻ ,
അമ്പാസിയ , കുവൈത്ത്,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo