നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അപ്പു- (ഒരു നായക്കുട്ടിയുടെ കഥ )

Image may contain: 1 person, smiling, selfie and closeup
അവൻ ജനിച്ചു വീണത് റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു.. ഒരു നാടൻ നായ്കുഞ്. ഊരുതെണ്ടി ആയ ഏതോ പാണ്ടൻ നായ ആയിരുന്നു അച്ഛൻ. മൊത്തം മൂന് കൂടപ്പിറപ്പുകൾ ഉണ്ടായിരുന്നു അപ്പുവിന്.
കറുപ്പിൽ വെള്ള കുത്തുകൾ ഉള്ള ഒരു സുന്ദരൻ.. ശരീരമാസകലം കറുപ്പ് വാരിപൊത്തിയ ഒരു കറുമ്പൻ.. മൊത്തം വെള്ള പൂശിയ ഒരു വെളുമ്പൻ ഇവരാണ് കൂടപ്പിറപ്പുകൾ.
പക്ഷെ അപ്പു ശരീരമാസകലം ചാരം പൂശി.. മുഖത്തും വാലും കറുപ്പ്നിറത്തിൽ അത്ര സുന്ദരൻ അല്ലാത്ത ഒരുവൻ.
കാതുകൾ രണ്ടും ഷീണിച്ചു താഴേക്ക് വീണ് വാല് ശോഷിച്ചു നിലം തൊടാനായി ഷീണിച്ചു അവശനാണ് അപ്പു.
കണ്ണ് തുറന്നു ഓടിച്ചാടി നടക്കാൻ ആയപ്പൊളേക്കും പാല് ചുരന്നിരുന്ന അമ്മ വല്ലപ്പോളും മാത്രം വന്നു പോയി. ഷീണിച്ചു ആവശൻ ആയതിനാൽ മറ്റുള്ളവരുടെ മല്പിടുത്തത്തിൽ അപ്പുവിന് പാലുകുടി എന്നും അവസാനമേ കിട്ടൂ..
കുഞ്ഞിവയറു നിറയുന്നതിന് മുൻപേ അമ്മ എണീറ്റു പോകുകയും ചെയ്യും.
നാളുകൾ ചെല്ലും തോറും അപ്പു ഷീണിച്ചു അവശനായി വന്നു. വാരിയെല്ലും തുടയെല്ലും ഉന്തി ഓരോ കാൽവെപ്പും കുഴഞ്ഞു കുഴഞ്ഞു അപ്പു ആ പാളം മുഴുവനും വേച്ചു വേച്ചു നടന്നു..
കാണാൻ ഉള്ള ഭംഗികൊണ്ടും ആരോഗ്യ കൊണ്ടും മറ്റു കൂടപ്പിറപ്പുകളെ ഓരോരുത്തർ വീടുകളിലേക്ക് എടുത്തുകൊണ്ടു പോയി. അവശയനായ അപ്പു ഏകനായി പാളം മുഴുവനും ഇര തേടി നടന്നു..
ക്ഷീണിതനായ വികൃതനായ നായക്കുട്ടി ആണെങ്കിലും സ്റ്റേഷനിൽ ആരും അവനെ ഉപദ്രവിച്ചിട്ടില്ല. ഇടക്ക് വീട്ടിൽനിന്നും ഇറങ്ങുബോൾ ഒരു പാക്കറ്റ് ബിസ്ക്കറ്റ് കരുതും. ഉള്ളിലെ ഒരു കവർ പൊട്ടിച്ഛ് ബിസ്കറ്റ് ഞാൻ കൊടുക്കാറുണ്ട്.. അനുസരണ പഠിപ്പിക്കാൻ ആരും ഇല്ലാത്തതിനാൽ ആകാം വിളിച്ചാലൊന്നും ഇഷ്ടൻ വരാറില്ല.
ഞാൻ ബിസ്കറ്റ് കൊടുക്കുന്നത് കണ്ടു പലരും എന്നെ അത്ഭുതത്തോടെ നോക്കാറുണ്ട്. ചിലർ മനനിർവൃതിയോടെ ഒരു നറുപുഞ്ചിരിയും നൽകും. തങ്ങൾ മനസിൽ കരുതിയതാണ് നീ ചെയുന്നത് എന്ന മാതിരി.
ഒരു നേരേതെ വിശപ്പേ ആ കുഞ്ഞുവയറിനു എന്റെ ബിസ്കറ്റ് കൊണ്ട് തീർക്കാൻ കഴിയു..
ബിസ്കറ്റ് പെട്ടന്ന് തിന്നു തീർത് ആരുടെയോ വിളി കേട്ട പോലെ അപ്പു ഒറ്റ ഓട്ടമാണ് കുറച്ചു ദൂരം ചെന്നു നന്ദി പറയാൻ എന്നപോലെ ഒന്നു തിരിഞ്ഞു നോക്കും എന്നിട്ട് ഒന്നു മുരളും.. അതിൽ സ്നേഹവും നന്ദിയും വിശപ്പകറ്റിയതിന്റെ നന്ദിയും എല്ലാം ഉണ്ടണ്ടാകും..
സ്റ്റേഷന്റ അകത്തേക്ക് കയറുന്ന കവാടത്തിലെ അടുത്ത് ഇട്ടിരിക്കുന്ന സിമെന്റ് കസേരക്ക് താഴെ ആണ് അവന്റെ കിടപ്പ്. ആരോ ഒരു ചണചാക്കും ഇട്ടു കൊടുത്തിട്ടുണ്ട്.വൈകീട്ട് ഓഫീസ് കഴിഞ്ഞു തിരിച്ചു ഷോർനോർ പാസ്സഞ്ചറിൽ വന്നിറങ്ങുമ്പോൾ തെണ്ടൽ ഒക്കെ കഴിഞ്ഞു അവൻ ചാക്കിൽ കിടക്കുന്നത് കാണാം. ചാക്കിന്റ ഒരു മൂലയിലെ നാരെല്ലാം ഓരോന്നായി കടിച്ചു പറിച്ചു അങ്ങനെ കളിക്കുന്നു..
ഞാൻ അടുത്തുകൂടി പോയപോളെക്കും പരിചയമുള്ള ആരോ ആണല്ലോ എന്ന മട്ടിൽ തല ഒന്നുയർത്തി ഒന്നും മുരണ്ടു..
അതേടാ ഞാൻ തന്നെ ആട നായിന്റെ മോനെ.. ഇന്ന് ബിസ്കറ്റ് തന്നവൻ..
ഒരു കൂസലും ഇല്ലാതെ ഒന്നുകൂടി ഏന്തി നോക്കി ആള് ചെയ്തുകൊണ്ടിരുന്ന പണി പുനരാരംഭിച്ചു..
അതികം വൈകാതെ ചാക്ക് നാരുകൾ മാത്രമാകും.
മഴകോട്ട് കുത്തി കയറ്റി ഹെഡ്ഫോൺ വച്ചു. ഹെൽമേറ്റ് തിരുകി കയറ്റി ഫോണിൽ പാട്ട് വച്ചു... നേരത്തെ മുഴുവൻ ആകാത്ത പാട്ടിന്റെ ബാക്കി..
"മണിനാദം കേട്ടു വീണ്ടും.. തമ്പുരാൻ മെല്ലെ നോക്കി . അങ്ങതാ മാനത്തു തമ്പുരാട്ടി "
ബാലേട്ടന്റെ പ്രണയകഥ എന്ന ആൽബം ആണെന്ന് തോനുന്നു..
സ്റ്റേഷന്റ ചവിട്ടിന്റെ അടുത്തെത്തിയപ്പോൾ ധാ നില്കുന്നു സ്റ്റേഷനിലെ തമ്പുരാൻ..
താഴെ പടിയിൽ നിന്ന് തലയെത്തിച് നോക്കുന്നു.. കളി നിർത്തി പൊന്നോ.. അതോ നേരത്തെ വകവെക്കാത്തത് കൊണ്ട് നാളതെ ബിസ്കറ്റ് നഷ്ടമാകുമോ എന്ന് നിനച്ചാണോ ..
പോകുന്നു വഴിയിൽ ഒരു പേക്കറ്റ് ബിസ്ക്കറ്റ് വാങ്ങി ബാഗിൽ ഇട്ടു..
നാളെ കാലത്തു തന്നെ വരുമ്പോൾ കടകൾ ഒന്നും തുറന്നിട്ടുണ്ടാകില്ല...
കാലത്ത് നേരത്തെ എണീറ്റു..കുളിച്ചു ഷർട്ട് ഒകെ തേച്ചു.. ഫ്രിഡ്ജിൽ നോക്കിയപ്പോൾ ചായ വച്ചു ബാക്കി വന്ന അര കുപ്പി പാലിരികുന്നു.. ഹൈ ഫ്ലൈമിൽ ഇട്ട് പെട്ടന്ന് ഒന്നു തിളപ്പിചെടുത്തു.. ചൂടാറ്റി ഒരു പ്ലാസ്റ്റിക് കുപ്പി തപ്പിഎടുത്തു നിറച്ചു ബാഗിൽ ഇട്ടു.. കഴിഞ്ഞ ആഴ്ച ഗുരുവായൂർ നിന്ന് കൊണ്ടുവന്ന പാള പാത്രം ഒരെണ്ണം എടുത്തിട്ടു.ഇന്നലെ വാങ്ങിയ ബിസ്‌കെറ്റ് കടലാസ് പൊതിയിൽ ബാഗിലുണ്ട് പുറത്തെടുത്തു പൊട്ടിച് ചെറിയ പാക്കറ്റ് ബാഗിലിട്ടു ബാക്കി നാളെ കൊടുക്കാം.. നേരം വൈകി.. 6:30 നാണ് വണ്ടി കൃത്യം 6മണിക്ക് ഇറങ്ങിയാലെ വണ്ടി കിട്ടു.. ഇപ്പോൾ തന്നെ 6:05 ആയി.മഴകോട്ട് വലിച്ചു കയറ്റി ബൈക്കിൽ കയറിപ്രാർത്ഥിച്ചു വണ്ടി എടുത്തു..
സ്റ്റേഷൻ പടി എത്തിയപ്പോളേക്കും അനൗൺസ്മെന്റ് കേട്ടു.. പാസഞ്ചർ അല്ല.. ബാൻഗ്ലൂർ സൂപ്പർ ആണ് വരുന്നത്.. ഭാഗ്യം ഇതിന്റ പിന്നിൽ ആണ് പാസ്സഞ്ചർ.
വണ്ടി വെച്ച് കോട്ട് മടക്കി ബാഗിൽ കുത്തി കയറ്റി. പാർക്കിങ്ങിനു പത്തു രൂപ കൊടുക്കണം. കഷ്ടമാണ് ഈ മഴയും വെയിലും എല്ലാം കൊളും പാർക്കിങ് ആണെങ്കിൽ നമ്മുടെ സ്വന്തം ഉത്തരവാദിത്തത്തിലും..
പെട്രോൾ മോഷണവും കുത്തിക്കയറ്റി വെക്കലും പെയിന്റ് കോറലും ഒക്കെ ഉണ്ട്.. പിന്നെ എന്ത് പണ്ടാരത്തിനാണാവോ ഈ 10രൂപ. .
പടി ഉറങ്ങിയപ്പളെ അപ്പുവിന്റെ കിടപ്പ് സ്ഥലം കാണാം.. ഇഷ്ടൻ അവിടെ ഇല്ല എങ്ങോട്ടോ തെണ്ടാൻ പോയേക്കുവാണ്.. ഇത്ര കാലത്തോ..?
ചാക്കിൽ പാത്രം വച്ചു പാലൊഴിച്ചു ബിസ്കറ്റ് അതിൽ ഇടാം. വരുമ്പോൾ തിന്നോട്ടെ..
അങ്ങനെ ഓർത്തു പടി ഇറങ്ങി തീരുമ്പോളേക്കും ആശാൻ അപ്പുറത്തെ പ്ലാറ്റഫോമിൽ നിന്നും എത്തി നോക്കി.. ഒന്നു കുരച്ചു...ആദ്യമായാണ് അവൻ കുരക്കുന്നത് കേൾക്കുന്നത്.
കണ്ടപാടെ പാളത്തിലേക്ക് ചാടി എന്നെ ലക്ഷ്യക്കി ചാടി തുള്ളി ഒന്നാമത്തെ പ്ളാറ്ഫോമിലേക്ക് ചാടി. .. തീരെ വയ്യ കാലൊക്കെ തോന്നിയ പോലെ ആണ് എടുത്തു വക്കുന്നത്.
ഒന്നാമത്തെ പാളത്തിൽ എത്തുന്നതിനു മുൻപേ അവൻ ഇടത്തോട്ട് കാര്യമായി നോക്കി.. അപ്പോളാണ് ഞാനും അത് ശ്രദ്ധിച്ചത് ബാംഗ്ലൂർ ഫാസ്റ്റ് ഇരമ്പി വരുന്നു.. അപ്പു ഒന്നാമത്തെ പാളത്തിന്റെ നടുവിൽ കയറി നില്കുന്നു.. ഇവിടെ നിർത്തേണ്ടതിനാൽ ട്രെയിൻ സ്പീഡ് കുറവാണു.. വണ്ടി വരുന്നത് വെക്തമായി കണ്ടിട്ടു പോലും അവൻ മാറുന്നില്ല.. ഇറങ്ങി എടുത്താലോ എന്നൊരു ചിന്ത മനസ്സിൽ മിന്നി മറഞ്ഞു മിന്നി മറഞ്ഞു വന്നു... ട്രെയിനിന്റെ ഡ്രൈവറും അപ്പുവിനെ കണ്ടിട്ടുണ്ട്.. അവനു വേണ്ടി മാത്രം സൈറൺ ഇടമുറിയാതെ അലറികൊണ്ടിരുന്നു.. അപ്പുവിന് യാതൊരു കൂസലും ഇല്ല തനിക്ക് നേരെ വരുന്നു വണ്ടിയെ ഒരു വികാരവുമില്ലാതെ തല തിരിച്ചു നോക്കുന്നു.. പാളത്തിൽ ഇറങ്ങി എടുക്കാൻ ഉള്ളിൽ നിന്നും ആരോ പറയുന്ന പോലെ തോന്നി.. മുന്നോട്ട് രണ്ടു പടി വെച്ചതും എന്റെ ലക്ഷ്യം മനസിലാക്കിയിട്ടാകണം ലോക്കോപൈലറ്റ് സൈറൺ നിർത്തി അടിച്ചു. പുറത്തേക്ക് കയ്യിട്ട് വേണ്ട എന്ന മട്ടിൽ കൈ വീശി.
ട്രെയിനിന്റെ വേഗവും എപ്പോൾ ഇവിടെ എത്തും എന്നതും എന്നേക്കാൾ കൂടുതൽ അയ്യാൾക്ക് അറിയാമല്ലോ..
കുറെ ശബ്ദവും ബഹളവും ഉണ്ടാക്കി അപ്പുവിനെ ഓടിക്കാൻ നോക്കി ഒരു കൂസലും ഇല്ലാതെ വണ്ടിയെ നോക്കി അങ്ങ് നില്കുന്നു.. ഒരു കല്ലു എടുത്തു എറിയാൻ നോക്കിയിട്ട് അവിടെ എങ്ങും ഒരൊറ്റ കല്ലില്ല.. എത്ര ബഹളം വചിട്ടും സൈറൺ മുഴക്കിയിട്ടും അവനു ഒരു അനക്കം ഇല്ല. പാളത്തിന്റെ നടുവിൽ വരുന്ന വണ്ടിയെയും നോക്കി അങ്ങനെ നില്കുന്നു.. മുഖത്ത് ഭയമില്ല പരിഭവം ഇല്ല പട്ടിണിയുടെ തളർച്ചയും ദയനീയമായ നോട്ടവും. പെട്ടന്ന് അവൻ എന്നെ ഒന്നു നോക്കി...എന്തോ പെട്ടന്ന് വെളിപാട് വന്നപോലെ പ്ലാറ്റഫോമിലേക്ക് ചാടി കയറാൻ നോക്കി. അവശത കൊണ്ടാകാം ചാട്ടം ഉന്നം പാളി താഴേക്ക് തന്നെ വീണു. അപ്പോളേക്കും ട്രെയിൻ അടുത് എത്തിയിരുന്നു.. നിസഹായനായി അവൻ എന്നെ നോക്കി, ഒന്നും ചെയ്യാൻ കഴിയാതെ നിർഗുണണെന്ന പോലെ ഞാനും.. തിരിഞ്ഞു ഓടാൻ ഉള്ള സമയം അവനു കിട്ടിയില്ല.. ട്രെയിൻ അടുത്തെത്തി.ട്രൈൻ കേറി ചതഞ്ഞരയുന്നതു കാണാനും നിലവിളി കേൾക്കനും കഴിയാത്തതിനാൽ കണ്ണും ചെവിയും പൊതി...
ട്രയിൻ കടന്നു പോയിട്ടും യാതൊരു ശബ്ദവും അവനിൽനിന്നും വന്നില്ല. ദൈവത്തിന്റെ കരങ്ങൾ എന്നപോലെ അവൻ പ്ളാറ്ഫോമിന്റെ അരികിൽ പറ്റിപിടിച്ചു ചേർന്ന് നിൽക്കുന്നു..വാല് ചുരുട്ടി കാലിന്റെ ഇടയിൽ തിരുകി ഒരു പന്തു പോലെ പറ്റിക്കൂടി ഇരിക്കുന്നു..
ദൈവം കാത്തു.. വണ്ടി നിർത്തി.. ആളുകൾ ഇറങ്ങി തുടങ്ങി.. എനിക്ക് ഇതിൽ പോയാൽ കൃത്യ സമയത്തു ഓഫീസിൽ എത്താം.. ഇത് അടുത്ത സ്റ്റേഷനിൽ എത്തിയിട്ടേ അടുത്ത പാസ്സഞ്ചർ വരൂ. ലേറ്റ് പഞ്ച് ആകും..അല്ലെങ്കിൽ തന്നെ സ്ഥിരം നേരം വൈകി ആണ് എത്തുന്നത് രണ്ടു ലേറ്റ് പഞ്ച് ആയാൽ മൂന്നാമത്തെ ഒരു ദിവസം ലീവ് ആക്കും..
എന്നാലും സാരമില്ല അവനെ ഒന്നു രക്ഷപെട്ടു കണ്ടാൽ മതി. ട്രെയിൻ നിന്നപാടെ ഇഷ്ടൻ എണീറ്റു.. അപ്പുറത്തേക്ക് കടക്കാൻ ആണ് പ്ലാൻ..
അപ്പുറത്ത് എത്തിയോ ആവോ.. ട്രയിൻ പോയി കഴിഞ്ഞാലേ കാണാൻ പറ്റു...അപ്പുറത്ത് കടന്നു കാണും. ഇനി അവിടന്നു വണ്ടി ഒന്നും വരാതിരുന്നാൽ മതിയായിരുന്നു. നടുക്കിലെ track ഫാസ്റ്റ് ആണ് ഇവിടെ നിർത്താത്ത വണ്ടികൾ ആണ് വരിക അതും ശരം വിട്ട പോലെ. അവിടെയെങ്ങാനും കയറി നിന്നാൽ തീർന്നു..
ട്രയിൻ സൈറൺ അടിച്ചു പിന്നിലെ ഗാർഡ് വിസിലും അടിച്ചു.. ട്രെയിൻ മുന്നോട്ട് ഒരു തവണ ചക്രം കറങ്ങി കാണും ഒരു ദയനീയമായ നിലവിളി ചെവി തുളച്ചു.. അപ്പു ആണ് ജീവൻ പോകുന്നു വേദന ആ ശബ്ദത്തിൽ അറിയാം.
ഒന്നല്ല പല തവണ ആ അലമുറയിട്ട ശബ്ധം ചെവി തുളച്ചു.. കൈ കൈ ശബ്ദം ചെവിയിലും പിന്നെ മനസ്സിലേക്കും സങ്കടത്തിന്റെ ശരമായി കുത്തി ഇറങ്ങി അറിയാതെ കണ്ണ് നിറഞ്ഞു.
ട്രെയിനിൽ കയറാത്ത എല്ലാവരും അവന്റെ നിലവിളി കേട്ട് പാളത്തിലേക്ക് നോക്കി. കാണാനില്ല അപ്പുറത്തെ ചക്രം ആയിരിക്കും കയറിയത്.. അവന്റെ ശബ്ദവും നിലച്ചു.. ട്രെയിൻ പോയായാലെ കാണാൻ പറ്റു..
എല്ലാ കണ്ണുകളും പാളത്തിലേക്ക്.. പ്ളാറ്റ് ഫോമിൽ വിശന്നു വളഞ്ഞു ഓരോരുത്തരുടെയും ബാഗിന്റെ മണവും പിടിച്ചു ആർത്തിയോടെ നോക്കിയപ്പോൾ ഒന്നും ആരും അവനെ കണ്ടില്ല.. കൂടുതൽ അടുത്തുവന്നാൽ ആട്ടി പായിക്കും..
മനുഷ്യന്റെയും അവസ്ഥ ഇതുതന്നെ ആണ് വില അറിയാനും സ്നേഹവും ദയയും കാണിക്കാനും മരണം വരണം..
ട്രെയിൻ നീങ്ങി .. പാളത്തിൽ അവന്റെ വണ്ടി കയറിയ ശബ്ദത്തിനായി കണ്ണ് തിരഞ്ഞു.. പക്ഷെ കണ്ടില്ല... രക്തം ചീറ്റിയ പാളം മാത്രം.. ശരീരം വണ്ടി വലിച്ചുകൊണ്ട് പോയോ .. അറ്റം വരെ കണ്ണെത്തി..ദൃഷ്ടി എത്തുന്നിടത്തോളം ട്രെയിൻ പോയ സ്ഥലം വരെ നോക്കി.. ഇല്ല കാണാനില്ല.. പക്ഷെ രക്തം പരന്നു കിടക്കുന്നു.. പെട്ടന്നാണ് ആരോ ധാ പോകുന്നു എന്ന് ഉറക്കെ വിളിച്ച് പറഞ്ഞത്...
ഒരു കാല് അറുത്തു തൂങ്ങി മൂന്നു കാലിൽ അവൻ പ്രാണ വേദനയോടെ ആരെയൊക്കെയോ പേടിച്ചിട്ടെന്ന പോലെ ലക്ഷ്യമില്ലാതെ ഓടുന്നു.. എതിരെ ഉള്ള പ്ലാറ്റഫോമിൽ ഞനും നോക്കി നടന്നു.. പ്ലാറ്റഫോo കഴിയുന്ന സ്ഥലത്തു വച്ച് അവൻ മുകളിലേക്ക് കയറി.. അപ്പുറത്ത് പാളത്തിൽ നിറക്കാൻ ഉള്ള കരിങ്കല്ലുക ലോഡുകണക്കിനു അടിച്ചിട്ടിരിക്കുന്നു..... മുറിഞ്ഞു തൂങ്ങിയ കാലിൽ നിന്നും രക്തം ഇറ്റിറ്റായി വീഴുന്നു.. അവൻ അവിടേക്ക് കയറി മറഞ്ഞു..
കാഴ്ചയിൽ നിന്നും അപ്രത്യക്ഷ്യമായി..
മൈക്കിലൂടെ അനൗൺമെൻറ് വന്നു ഗുരുവായൂർ പുനലൂർ ഫാസ്റ്റ് പാസഞ്ചർ അല്പ സമയത്തിനുള്ളിൽ പ്ലാറ്റഫോം നമ്പർ ഒന്നിൽ എത്തിച്ചേരുന്നതാണ്..
പറഞ്ഞു തീരും മുൻപേ വണ്ടി വന്നു.. യാന്ധ്രികമായി തനിയെ വണ്ടിയിൽ കയറി സൈഡിൽ ഒറ്റ സീറ്റിൽ സീറ്റ് കിട്ടി...
മുറിഞ്ഞ കാലും തൂകി ഇട്ട് രക്തം ഒളിപ്പിച്ചുള്ള അവന്റെ പോക്ക് മനസിൽ മൊട്ടുസൂചിക കുത്തി ഇറക്കുന്ന പോലെ വേദന.. ശ്വാസം വലിക്കാൻ ബുദ്ധിമുട്ട് തോന്നുന്ന പോലെ..
പെട്ടന്നാണ് മനസിൽ ഒരു തോന്നൽ..
വേഗം ഫോൺ എടുത്തു നെറ്റ് on ആക്കി FB യിൽ കയറി.. ഞാൻ അടക്കം അംഗമായ ഒരു ഗ്രൂപ്പ് ഉണ്ട് KERALA DOG FOR SALE..
ഒരു നായ്കുഞ് പുതുക്കാട് സ്റ്റേഷനിൽ അപകടം പറ്റി എന്നും സഹായിക്കാൻ പറ്റുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക എന്റെ നമ്പറും കൊടുത്തു അപ്പ്രൂവലിനു ഇട്ടു.. ഒരു മിനിറ്റ് തികച്ചു എടുത്തില്ല അഡ്മിൻ അപ്പ്രൂവ് ചെയ്യ്തു..
കമന്റുകൾ ഓരോന്നായി വന്നു തുടങ്ങി.. sad..ദൈവം സാഹായിക്കട്ടെ.. കണ്ണ് വിതുമ്പി തുളുമ്പുന്ന ഇമോജുകൾ. അങ്ങനെ അങ്ങനെ..
പെട്ടന് ഫോണിലേക്ക് ഒരു call..
"നിഷാന്ത് അല്ലെ.?
അതെ..
"Fb പോസ്റ്റ്‌ കണ്ടു വിളിക്കുകയാണ്‌ ഞങ്ങൾ paw dog റെസ്ക്യു സർവീസിൽ നിന്നാണ് അപകടം പറ്റിയ dog ഇവുടെയാണ്?
"തൃശൂർ പുതുക്കാട് റയിൽവേ സ്റ്റേഷനിൽ ആണ് !
"Ok ഒരു ടീം പുറപ്പെട്ടിട്ടുണ്ട് അവർ താങ്കളെ വിളിക്കും ബാക്കി ഡീറ്റൈസ് അവർക്ക് പറഞ്ഞു കൊടുക്കാമോ?
" Yes തീര്ച്ചയായും
ഫോൺ cut ആയി
നെല്ലായി എത്തുന്നതിനു മുൻപേ അടുത്ത call വന്നു ഒരു പെൺകുട്ടി ആണ്..
"സാർ fb പോസ്റ്റ്‌ കണ്ടു വിളിക്കുകയാണ് ഞങൾ സ്പോട്ടിൽ ഉണ്ട്.. ഇവിടെ ആർക്കും ഒന്നും അറിയില്ല എന്നാണ് പറയുന്നത്.. നയാ ഓടി പോയത് എങ്ങോട്ടാണ്?
സ്ഥലം ഞാൻ പറഞ്ഞു കൊടുത്തു.. മെറ്റൽ കൂട്ടി ഇട്ടിരിക്കുന്ന അപ്പുറത്തെ പറമ്പിലേക്കാണ്..
"Ok നോക്കട്ടെ..
കുറച്ചു കഴിഞ്ഞപ്പോൾ അടുത്ത call വന്നു
" dog നെ റെസ്‌ക്യു ചെയ്തിട്ടുണ്ട് വലത്തെ പിൻകാലിൽ ആണ് മാരകമായ മുറിവ്. കാല് പൂർണമായി നഷ്ടപ്പെടും.. ഹോസ്‌പിറ്റലിലേക്ക് കൊണ്ടുപോകുകയാണ്.. മുറിവ് പരിപൂർണ സുഖം ആകുന്ന വരെ ഞങ്ങൾ പരിപാലിക്കും
എന്തെകിലും ഉണ്ടെങ്കിൽ അറിയിക്കാം.. ഇനിയും ഇങ്ങനെ കണ്ടാൽ അറിയിക്കാൻ മടിക്കരുത്..
"ഉറപ്പായും.. ഒരുപാട് നന്ദി ഉണ്ട്..
ഫോൺ cut ആയി..
മനസ്സിൽ ഒരു മഴ പെയ്തു തോർന്ന പോലെ ....
സന്തോഷം കൊണ്ടാകണം കണ്ണ് നിറഞ്ഞു..
നോർത്തിൽ എത്തി ബസ് കയറുമ്പോളും വഴിയിൽ കാണുന്ന ഓരോ നായ്കൾക്കും അപ്പുവിന്റ ഛായ..
ഓഫീസിൽ ലേറ്റ് ആയി..
എല്ലാവരും ഒരു ചിരി എന്നെങ്കിലും നീ നേരത്തെ വരുമോ??
ഒരു ചിരി പാസ്സാക്കി ഞാൻ അകത്തു കയറി..
ദിവസം കുറച്ചു കഴിഞു..
ഇന്ന് ഞായർ..
പത്തുമണി ആയി ഒൻപതു മണിക്കാണ് എണീറ്റത്..
വാട്സപ്പിൽ മെസ്സേജ്വന്നു..
തുറന്നു നോക്കി dog റെസ്‌ക്യു ടീം.
"സാർ ഹി ഈസ്‌ ആൾറൈറ്റ് നൗ. "
ആ നമ്പറിൽ തിരിച്ചു വിളിച്ചു..
"സാർ അവന്റെ മുറിവ് ഉണങ്ങി വരുന്നു..
എങ്ങനെ ഉണ്ട് അവനു എന്ന എന്റെ ചോദ്യത്തിന് മറുപടി.
" വന്നാൽ കാണാൻ പറ്റുമോ?
"തീർച്ചയായും സാർ..
" ഉച്ചക്ക് മുൻപ് എത്താം..
ലൊക്കേഷൻ ഒന്നു വാട്സപ് അയക്കമോ?
ലൊക്കേഷന്റെ ആവശ്യം ഇല്ല സാർ.
വെറ്റനറി ഹോസ്പിറ്റലിന്റെ തൊട്ടടുത്തു തന്നെ ആണ്..
പന്ത്രണ്ടു മണിയോടെ അവിടെ എത്തി.
ബൈക്ക് നിർത്തി ഇറങ്ങി..
കുറച്ചു തടിച്ച ഒരാൾ വന്നു കാര്യം തിരക്കി, ഞാൻ കാര്യം പറഞ്ഞു..
അയാൾ മുന്നിൽ നടന്നു ഞാൻ പിന്നിലും..
അറ്റത്തു ഇട്ടിരിക്കുന്ന കൂടിനെ ചൂണ്ടി കാട്ടി അതാണ് എന്ന് അയാൾ പറഞ്ഞു..
കൂടിനടുത്തു എത്തിയപ്പോളേക്കും അവൻ പതിയെ തല ഉയർത്തി എന്നെ നോക്കി.. എവിടെയോ പരിചയം ഉള്ള പോലെ വാലാട്ടി..
തൊട്ടടുത്ത പ്ലാസ്റ്റിക്ക് പാത്രത്തിൽ കഴിച്ചു ബാക്കി വന്ന ഡോഗ് food..
അവനു ഭക്ഷണം മതിയായി ബാക്കി ആയിരിക്കുന്നു. മുഖത്തും ശരീരത്തും ക്ഷീണം തീരെ ഇല്ല.. തളർന്നു വാടിയ ചെവി പൂർണ ആരോഗ്യത്തോടെ ഉയർന്നു പൊന്തി ഇരിക്കുന്നു.. പുറത്തേക്ക് ഉന്തിയ വാരിയെല്ലും ഒട്ടിയ വയറും പാടെ മാറി. തടിച്ചുരുണ്ട് കൊഴുത്തു ഒരു ബൊമ്മക്കുട്ടി പോലെ. കളിക്കാൻ ഒരു പ്ലാസ്റ്റിക്ക് ബോൾ കൊടുത്തിട്ടയുണ്ട്.. എന്നെ കണ്ടപാടെ എന്റെ കണ്ണിലേക്കു നോക്കി തല ചരിച്ചും തിരിച്ചും നോക്കി കൊണ്ടിരിക്കുന്നു..
വലതു വശത്തെ പിന്കാല് മുറിച്ചു മാറ്റി കെട്ടി വച്ചിട്ടുണ്ട്..
കയ്യിൽ കരുതിയ ബിസ്ക്കറ്റ് പൊട്ടിച്ചു കൊടുക്കാൻ നോക്കിയപ്പോൾ പിന്നിൽ നിന്നും വിളി വന്നു.. ഇവിടത്തെ food മാത്രമേ കൊടുക്കാൻ പാടു..
മൂന്നു കാലിൽ നടക്കാൻ പടിച്ചു. സന്ധ്യക്ക്‌ ആണ് അഴിച്ചു വിടുക..
പൊട്ടിച്ച ബിസ്ക്കറ്റ് ഞാൻ പോക്കറ്റിൽ തിരുകി..
ആള് ഉഷാറാണ്.. നാല് കാല് ഉള്ളവരേക്കാൾ കളി ആണ്..
എന്നൽ ശരി ഞാൻ ഇറങ്ങട്ടെ..
Ok.. കാണാം ഇങ്ങനെ കണ്ടാൽ ഇനിയും വിച്ചു അറിയിക്കണേ.. ഫോട്ടോ കൂടി അയച്ചാൽ ഉപകാരം..എങ്കിൽ എങ്ങനെ ഉള്ളവരെ അയക്കണം എന്ന് പെട്ടന്ന് തീരുമാനിക്കാം
നടന്നു നീങ്ങിയ എന്നെ അവൻ എത്തി നോക്കി.. പണ്ടത്തെ പോലെ ഒന്നും മുരണ്ടു.. തലയിൽ ഒന്നു തഴുകി മുറിഞ്ഞു പോയ പിന്കാലിൽ ഞാൻ നോക്കി..
പറയാതെ അവൻ പറഞ്ഞു പട്ടിണിയേക്കാൾ വലുതല്ല ഒരു കാല്..... പട്ടിണിയേക്കാൾ വേദന അല്ല ഒരു കാല് പോയപ്പോൾ തോന്നിയത്..
കണ്ണ് മറയും വരെ അവൻ തല ചെരിച്ചു വാലാട്ടി എന്നെ നോക്കികൊണ്ടേയിരുന്നു..
-അസുരൻ -
Nishanth KS
"നല്ലെഴുത്തിൽ എന്റെ ആദ്യത്തെ രചന.
ട്രെയിൻ ഇരുന്ന് കുറിച്ചാണ്. എമ്പാടും അക്ഷര പിശാചുക്കൾ സ്ഥാനം പിടിച്ചിട്ടുണ്ട് . സദയം ക്ഷമിക്കുക."

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot