Slider

കരൾ

0
Image may contain: 1 person, sunglasses, selfie and closeup
"തീരെ വളർച്ചയില്ല ഡോക്ടറെ..., "തന്റെ ശരീര വളർച്ചയെപ്പറ്റിയുള്ള പരാതി ഗൈനെക്കോളജിസ്ടിനോട് പറയുന്ന, പ്രശസ്തയായ യുവനടി അഭിനയിച്ച സിനിമയിലെ രംഗം, tv യിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ്, ദീപയ്ക്കും തന്റെ ശരീരത്തെ പറ്റിയുള്ള ചിന്തകൾ ഉയർന്നത്..... സിനിമയിൽ പറയുന്നത് പോലെ വളർച്ച തീരെയില്ല...,...എന്തായാലും ഇന്ന് ലീനയുടെ കൂടെ ഡോക്ടറെ കാണാൻ പോകുമ്പോൾ ഇതിനുള്ള എന്തെങ്കിലും മരുന്നുണ്ടൊന്നു ചോദിക്കണം... ദീപ മനസ്സിൽ ഉറപ്പിച്ചു...
വൈകുന്നേരം കൂട്ടുകാരി ലീനയോടൊപ്പം ദീപയും, നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലിലെ ഫിസിഷ്യൻ Dr.അരുണിമയെ കാണാനെത്തി...
ലീന, ദീപയെപ്പോലെയല്ല.. നല്ല തടിച്ചുകൊഴുത്ത ശരീരപ്രകൃതമാണ്..., കുറച്ച് ദിവസമായി ലീനയ്ക്കു ശരീരത്തിന്റെ വലതുഭാഗത്തായി ഒരു അസ്വസ്ഥത... രണ്ടു ദിവസം മുൻപ് വന്നു ബ്ലഡ്‌ ടെസ്റ്റും, സ്കാനിങ്ങും ചെയ്തിരുന്നു.... ഇന്ന് റിസൾട്ട്‌ കിട്ടും.. അത് ഡോക്ടറെ കാണിച്ച് അസുഖ വിവരം അറിയണം... അതാണ്‌ വരവിന്റെ ഉദ്ദേശം....
കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ ഡോക്ടർ ലീനയെ അകത്തേക്ക് വിളിപ്പിച്ചു... അവളോടൊപ്പം ദീപയും അകത്തേക്ക് കയറി..
സ്കാനിങ്ങിന്റെയും, ബ്ലഡ്‌ റെസ്റ്റിന്റെയും റിസൾട്ട്‌ Dr. അരുണിമ വിശദമായി നോക്കി... അതിന് ശേഷം ലീനയോടു പറഞ്ഞു... " പേടിക്കാനായി ഒന്നുമില്ല എന്നാലും ഫാറ്റി ലിവർ പ്രോബ്ലം ചെറുതായി കാണിക്കുന്നുണ്ട്.... നല്കാതുപോലെ ഫുഡ്‌ കണ്ട്രോൾ ചെയ്യണം... excersise ചെയ്യുക, ജങ്ക് ഫുഡ്‌ പൂർണ്ണമായും ഒഴിവാക്കുക കൂടാതെ...
ഡോക്ടർ പറഞ്ഞു തീരുന്നതിനു മുൻപ് ലീന വിഷമത്തോടെ തന്റെ സംശയങ്ങളുടെ കെട്ടഴിച്ചു..." അല്ല ഡോക്ടറെ ഫാറ്റി ലിവർ കള്ളുകുടിയന്മാർക്കല്ലേ വരുന്നത്....? അതെങ്ങനാ എനിക്ക് വന്നത്.. "
ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു "ഫാറ്റി ലിവർ വരാൻ കള്ളുകുടിക്കണമെന്നൊന്നുമില്ല...., തനിക്ക് നോൺ ആൾക്കഹോളിക്‌ ഫാറ്റി ലിവർ ആണ്...., പലര്ക്കുമുള്ള ധാരണയാണ് മദ്യപിക്കാത്തവരില് കരള് രോഗം വരില്ലെന്നത്. എന്നാല് ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം ചേര്ന്ന് മദ്യപിക്കാത്തവരിലും കരള് രോഗം വരാനുള്ള സാധ്യത വളരെ വലുതാണ്."
ലീന : എന്തുകൊണ്ടാണ് ഡോക്ടറേ ഈ അസുഖം വരാനുള്ള പ്രധാന കാരണം..
DR.അരുണിമ :കരളില് കൊഴുപ്പടിയുന്നതാണ് പ്രധാന കാരണം. എന്നാല് കരളില് എങ്ങനെ കൊഴുപ്പടിയുന്നു എന്നതാണ് ആദ്യം അറിയേണ്ടത്, കരളില് ശേഖരിക്കാവുന്നതിലധികം ഗ്ലൂക്കോസ് കരളിലെത്തുമ്പോഴാണ് കൊഴുപ്പ് അടിഞ്ഞ് കൂടി ഫാറ്റി ലിവര് എന്ന അവസ്ഥയിലേക്ക് കരള് എത്തുന്നത്.കരളിന്റെ പ്രവര്ത്തനങ്ങളില് സാധാരണ ഗതിയില് ആദ്യമൊന്നും പുറമേ നിന്ന് മാറ്റങ്ങള് ഒന്നുമുണ്ടാവില്ല. എന്നാല് പിന്നീട് കരളിന്റെ ചുവപ്പ് നിറം മാറി വെളുത്ത നിറത്തിലേക്ക് കരള് പതിയേ പോയിത്തുടങ്ങും. മാത്രമല്ല ശരീരം ചില ലക്ഷണങ്ങലും കാണിക്കും. ലീന : അവ എന്തൊക്കെയാണ് ഡോക്ടറേ
Dr.അരുണിമ : തനിക്ക് വന്നതുപോലെ വയറിന്റെ മേല്ഭാഗത്ത് വേദന, വലതു വശത്ത് ഉളുക്കിയ പോലുള്ള വേദന എന്നിവയാണ് ഫാറ്റി ലിവറിന്റെ പ്രധാന ലക്ഷണങ്ങള്. ഇതിനെ ശ്രദ്ധിക്കാതെ വിട്ടാല് ഇത് പിന്നീട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്ക്കും കാരണമാകും എന്നും നിശ്ചയമാണ്..
ലീന : അപ്പോൾ ഫാറ്റി ലിവർ കൂടിക്കഴിഞ്ഞാൽ എന്തൊക്കെയാ പ്രശ്നങ്ങൾ..
Dr.അരുണിമ : ഫാറ്റി ലിവര് അടുത്തഘട്ടത്തിലെത്തുമ്പോള് കരളില് നീര് വീക്കം ഉണ്ടാവുന്നു. മാത്രമല്ല കരളിലെ കോശങ്ങള് ഒന്നൊന്നായി നശിച്ച് കൊണ്ടിരിയ്ക്കുകയും ചെയ്യും. കൂടാതെ കരളിന്റെ ആകൃതിയും മാറുന്നു. ഇതോട് കൂടി നമുക്ക് മനസ്സിലാകും കരളിന്റെ പ്രവര്ത്തനവും തകരാറിലാവുന്നുണ്ടെന്ന്.പിന്നെയും നിയന്ത്രിച്ചില്ലെങ്കിൽ കരള് ചുരുങ്ങി അതിന്റെ പ്രവര്ത്തന ശേഷി നശിക്കുന്നു. മാത്രമല്ല ഫാറ്റി ലിവര് കാരണം പലപ്പോഴും ക്യാന്സര് പോലുള്ള രോഗങ്ങള്ക്ക് വഴിതെളിക്കുകയും ചെയ്യുന്നു..
ദീപയ്ക്കും ഇതെല്ലാം കേട്ട് ആകാംക്ഷയായി അവൾ ഡോക്ടറോട് ചോദിച്ചു.. " അപ്പോൾ ഇത് വന്നാൽ കൺട്രോൾ ചെയ്യാൻ നമ്മൾ എന്തെല്ലാം ശ്രദ്ധിക്കണം ഡോക്ടറേ..
Dr.അരുണിമ : കൊഴുപ്പ് തീരെ കുറഞ്ഞ ഭക്ഷണങ്ങള് തന്നെ ശീലമാക്കാം. മാത്രമല്ല വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള് പൂര്ണമായും ഒഴിവാക്കണം ചായ, കാപ്പി, കേക്ക് എന്നിവയെല്ലാം പരമാവധി ഉപേക്ഷിക്കുക, ദിവസവും കുറച്ച് വ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കുകയും ചെയ്യുക
ഒന്ന് നിർത്തിയ ശേഷം ഡോക്ടർ തുടർന്നു
സ്ഥിരമായ മരുന്നുകൾ ഉപയോഗിക്കുന്നവരും, അമിതവണ്ണം, കൊളസ്‌ട്രോള്, പ്രമേഹം എന്നിവയുള്ളവരും അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇവരിലും കരള് രോഗ സാധ്യത വളരെ കൂടുതലാണ്....
പിന്നെയും എന്തൊക്കെയോ സംശയങ്ങൾ ചോദിച്ച ശേഷം, ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നും വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ ലീന ദീപയോട് ചോദിച്ചു.. " അല്ല മോളേ നിനക്കു വളർച്ച കൂട്ടാനുള്ള ടെക്ക്നിക്‌ ഡോക്ടറോട് ചോദിക്കണമെന്ന് പറഞ്ഞിട്ട് എന്താ ചോദിക്കാഞ്ഞത് "
ദീപ ചിരിച്ചു തൊഴുതുകൊണ്ടു ലീനയോട് " വേണ്ടായേ... ഇപ്പോൾ എന്റെ കരളൊക്കെ ചെറുതായിരിക്കുവാ.. , ശരീരം വീർപ്പിക്കാൻ പോയിട്ട് കൂട്ടത്തിൽ കരളും കൂടി വീർത്താൽ വലിയ ബുദ്ധിമുട്ടാവും മോളേ..... "
Nb: ആഗോള ശരാശരിയിലും കൂടുതൽ ജീവിത ശൈലീ രോഗങ്ങൾ മലയാളികളിൽ പിടി മുറുക്കിയിരിക്കുന്നു... അതിൽപ്പെട്ട ഒന്നാണ് ഫാറ്റി ലിവർ പ്രോബ്ലം....., മുൻകരുതലുകൾ കൊണ്ടു പൂർണമായും മാറ്റാൻ കഴിയുന്ന ഒരു അവസ്ഥയാണ് ഇത്..... എല്ലാവരും സ്വന്തം ആരോഗ്യകാര്യങ്ങളിൽ സ്വല്പം ശ്രദ്ധകാണിക്കുക........
✍️ M@nu.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo