Slider

അവൾ

0
Image may contain: 1 person, outdoor
പെണ്ണുകാണാൻ പോയി മടുത്തപ്പോഴാണ് ഞാനമ്മയോട് പറഞ്ഞത് എന്റെ പെണ്ണിനെ ഞാൻ തന്നെ കണ്ടുപിച്ചോളാം എന്ന്..
ഉള്ള നാട് മുഴുവൻ പെണ്ണുകാണാൻ നടന്നിട്ടും ഒരുപെണ്ണിനും എന്നെ ഇഷ്ടായില്ല എന്നല്ലാട്ടോ പറഞ്ഞ് വരുന്നത്..
എന്റെ ജോലി ആർക്കും ഇഷ്ടായില്ല എന്നതാണ് പ്രധാന കാരണം ഞാനൊരു അസൽ കൂലിപ്പണികാരൻ ആയതുകൊണ്ടാണ്..
നല്ലപോലെ പണിയെടുത്തു കുടുംബം നോക്കുന്നുണ്ട് സന്തോഷത്തോടെ മുന്നോട്ടു പോകുന്നുണ്ട്...
പിന്നെ ഇപ്പോഴത്തെ പെൺപിള്ളേർക്ക് വലിയ ജോലിക്കാരെ മാത്രം മതി. അങ്ങനെ പറഞ്ഞാൽ ശരിയാവില്ല അവരുടെ വീട്ടുകാർക്ക് മതി എന്നുപറയുന്നതാകും ശരി...
പെണ്ണുകാണാൻ പോയിട്ട് പെണ്ണിന്റെ മുഖത്തേക്ക് നോക്കി ഒരു ചിരിയും ചിരിച്ച് ചായയും കുടിച്ചു ഇറങ്ങി പോരുമ്പോൾ മനസ്സിൽ നിറയെ ബ്രോക്കർ തെണ്ടിയെ തെറിവിളിക്കാനുള്ള ഒരുക്കങ്ങളായിരിക്കും...
അല്ലെങ്കിലും അങ്ങേരെ പറഞ്ഞിട്ട് എന്തുകാര്യം അവിടെ പോകുമ്പോഴല്ലേ കാര്യം മനസ്സിലാകുന്നത്.
അങ്ങനെ എന്തൊക്കെയോ ചിന്തിച്ചുകൂട്ടി ഉറങ്ങാൻ കിടന്നതെ ഓർമയുള്ളൂ കണ്ണുതുറന്നപ്പോ നേരം വെളുത്തിരുന്നു.
വേഗം ചാടി എണീറ്റ് കുളിയൊക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് ചെന്നപ്പോ അമ്മയുടെ വക ഒരു ചോദ്യം..
നി ഇന്നലെ പറഞ്ഞത് കാര്യയിട്ടാണോ എന്ന്.അതെ എന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മയുടെ മുഖത്തു ഒരു പെൺകുട്ടിയെ കിട്ടിയ മതിയായിരുന്നു എന്ന ഭാവമായിരുന്നു..
അതുകണ്ടപ്പോ പണിയ്ക്കു പോണോ പെണ്ണ് അന്വേഷിച്ചു പോണോ എന്നുചിന്തിച്ചു പോയി അമ്മയുടെ ആഗ്രഹം എന്തായാലും സാധിച്ചുകൊടുക്കണം..
അങ്ങനെ ഈ ലോകം മുഴുവൻ വലയിട്ടു നോക്കിയിട്ടും ലൈൻ ഇല്ലാത്ത ഒരു പെണ്ണിനേം എനിക്ക് കണ്ടെത്താൻ ആയില്ല...
ബസ്സ് സ്റ്റോപ്പിൽ ചെന്നാൽ മുത്തും ചക്കരെയും ചാറ്റിങ്ങും ചീറ്റിങ്ങും ഒരാളും മുഖത്തേക്ക് നോക്കുന്നില്ല..
ചുറ്റും എന്തു നടക്കുന്നു എന്നുപോലും അറിയാതെ എല്ലാവരും തിരക്കിലാണ് അതുകണ്ടപ്പോ ആ ശ്രേമം അവസാനിപ്പിച്ചു വീട്ടിലേക്ക് നടന്നു...
അല്ലെങ്കിലും എനിക്കുള്ളത് എവിടെയായാലും എന്നെ തേടിവരുമല്ലോ അങ്ങനെ തന്നെ സംഭവിച്ചു...
പതിവുപോലെ ജോലികഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ ബസ്സ് സ്റ്റോപ്പിൽവെച്ചു ഞാനൊരു പെൺകുട്ടിയെ കണ്ടു...
നേരം ഇരുട്ടി തുടങ്ങിരുന്നു പേടിച്ചു വിറച്ചാണ് അവളാവിടെ നിന്നിരുന്നത് സ്ഥലം അത്ര നല്ലതല്ലാത്തതുകൊണ്ടു ഞാനാ ബസ്സ് സ്റ്റോപ്പിലേക്ക് ചെന്നു..
അവിടെച്ചെന്നു ആ കുട്ടിയോട് കാര്യം തിരക്കാൻ ശ്രേമിച്ചപ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുകയാണ് അവൾ ചെയ്തത്..
പിന്നെ ഞാനൊന്നും ചോദിക്കാൻ നിന്നില്ല അവൾ ആരെയോ കാത്തുനിൽക്കുകയാണ്..
എന്തായാലും ഞാനവിടെ നിൽക്കുന്നത് അവൾക്കൊരു ദൈര്യമായിരിക്കും കണ്ടിട്ട് ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണെന്നു തോന്നും..
ഒരു നോട്ടം പോലും അവളിൽ നിന്നും പ്രതീക്ഷിക്കാൻ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി..
അതുകൊണ്ടു അവൾപോലും അറിയാതെ അവൾക്കൊരു കാവൽകാരനായി ഞാൻ നിന്നു...
കുറച്ചുനേരം കഴിഞ്ഞപ്പോൾ മോളെ എന്നുവിളിച്ചുകൊണ്ടു ഒരാൾ ബൈക്കിൽ വന്നിറങ്ങി അതവളുടെ അച്ഛനായിരുന്നു..
പക്ഷെ ആ ശബ്‌ദം മുൻപ് എവിടെയോ കേട്ടതുപോലെ തോന്നി..ഹെൽമെറ്റ്‌ ധരിച്ചതുകൊണ്ടു മുഖം കാണാൻ കഴിഞ്ഞില്ല..
അവൾ ബൈക്കിൽ കയറിയപ്പോൾ ഞാൻ ചോദിച്ചു ചന്ദ്രേട്ടൻ അല്ലെ ഇത്.. അതുകേട്ടപാടെ ബൈക്ക് ഓഫ് ചെയ്ത് ഹെൽമെറ്റ് അഴിച്ചു അങ്ങേരു ആള് ചന്ദ്രേട്ടൻ തന്നെ...
എന്നെ കണ്ടതും പെട്ടെന്ന് ആളെ മനസ്സിലായില്ലെന്ന് പറഞ്ഞ് ചന്ദ്രേട്ടൻ അടുത്തേക്ക് വന്നു..
എന്നിട്ട് ചോദിച്ചു നിയെന്താ മോനെ ഇവിടെ എന്ന്..
ഒന്നുമില്ല ചന്ദ്രേട്ടാ പണികഴിഞ്ഞ് വരുമ്പോൾ ദേ ഈ കുട്ടി ബസ്സ് സ്റ്റോപ്പിൽ ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടു നമ്മടെ സ്ഥലം എങ്ങനെയാണെന്ന് ചന്ദ്രേട്ടന് അറിയാലോ..
ശരിയാ..ഇന്ന് പണികഴിഞ്ഞ് വരുമ്പോൾ കുറച്ചു സമയമായി മോളെ വിളിക്കാൻ വരാൻ വൈകി..
ഇതൊക്കെ കേട്ട് രണ്ടാളുടെയും മുഖത്തേക്ക് മാറി മാറി നോക്കുകയാണ് അവൾ. അതുകണ്ട് അവളുടെ അച്ഛൻ എന്നെ അവൾക്ക് പരിചയപ്പെടുത്തി കൂടെ ജോലി ചെയ്യുന്ന പയ്യനാണെന്നു പറഞ്ഞ്..
അങ്ങനെ ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു അവർ അവിടുന്ന് വീട്ടിലേക്ക് യാത്രയായി .ഞാനും വീട്ടിലേക്ക് നടന്നു. പിന്നീട് വീണ്ടും ഞാനവളെ കാണാൻ ഇടയായി അപ്പോഴൊക്കെ ഒരു ചിരി മാത്രമായിരുന്നു...അവളിൽ നിന്നും എനിക്ക് കാണാൻ കഴിഞ്ഞത്..
വലിയ സുന്ദരിയൊന്നും അല്ലെങ്കിലും നല്ലൊരു കുട്ടിയായിരുന്നു അവൾ അച്ഛനെയും അമ്മയെയും പൊന്നുപോലെ സ്നേഹിക്കുന്ന ഒരു മോൾ..
ചന്ദ്രേട്ടന്റെ വാക്കുകളിൽ നിന്നു തന്നെ അവളെ മനസ്സിലാക്കാം .അന്ന് ആദ്യമായിട്ടാണ് അവളെ കണ്ടത്‌...
അന്നുതൊട്ടു മനസ്സു പറയുന്നുണ്ടായിരുന്നു ഇവൾ നിനക്കായി പിറന്നവൾ ആണോ എന്ന് ഈ ചോദ്യം ഞാൻ എന്നോടുത്തന്നെ പലതവണ ചോദിച്ചു..
അവസാനം എനിക്കൊരു ഉത്തരം കിട്ടി അവൾ എനിക്കുവേണ്ടി പിറന്നവളാണെന്നു ..
പിന്നെ ഒന്നും നോക്കിയില്ല അമ്മയ്ക്കൊരു മരുമോളെ കിട്ടിയെന്നു പറഞ്ഞ് അമ്മയെയും കൂട്ടി നേരെ അവളുടെ വീട്ടിലേക്ക് ചെന്നു..
അവർക്ക് ഇഷ്ടമാകുമോ എന്നറിയില്ല പക്ഷെ ഇഷ്ടങ്ങൾ പറയാനുള്ളതല്ലേ അതുകൊണ്ടു ഞങ്ങളാ വീട്ടിലേക്ക് അവരുടെ അനുവാദത്തോടെ തന്നെ കയറിച്ചെന്നു..
പെണ്ണിനെ കണ്ടതും അമ്മയെന്നോട് പതിയെ ചോദിച്ചു ശരിക്കും നി ഈ കുട്ടിയെ തന്നെയാണോ ഇഷ്ടപ്പെട്ടത്..എന്ന്
അതെ അമ്മേ എല്ലാവരും സൗന്ദര്യത്തിന്റെ പുറകെപോയപ്പോ ഞാൻ നല്ല മനസ്സിന്റെ പുറകെയാണ് പോയത്..
ഞാൻ അവളെ തന്നെയാണ് ഇഷ്ടപ്പെട്ടത്..
എന്റെ ഇഷ്ടം അമ്മയുടെയും ഇഷ്ടമായതുകൊണ്ടു എല്ലാം പറഞ്ഞുറപ്പിച്ചു.
അവൾക്കും എന്നെ ഇഷ്ടമായി എന്നു അവളുടെ പുഞ്ചിരിയിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു..തിരിച്ചുപോകും നേരം ഞാനവളോട് തമാശയായി ചോദിച്ചു..
ഈ കൂലിപ്പണിക്കാരനെ ഇഷ്ടപ്പെടാൻ കാരണം എന്താണെന്ന് അതിന് അവളെന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു..
എന്റെ അച്ഛനും ഒരു കൂലിപ്പണിക്കാരാനാണ് ഏട്ടാ ആ കൂലിപ്പണിയിൽ നിന്നാണ് ഞാനും വളർന്ന് വന്നത്..
എന്തുപണിയെടുത്തിട്ടാണെങ്കിലും ഏട്ടൻ എന്നെ നോക്കുമെന്നു എനിക്കറിയാം..
എന്നുപറഞ്ഞവൾ പുഞ്ചിരിച്ചപ്പോൾ ..
ആ വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്നു പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ..മനസ്സ് പറയുന്നുണ്ടായിരുന്നു എന്തുപണിയെടുത്തിട്ടാണെങ്കിലും കെട്ടിയ പെണ്ണിനേയും കുടുംബത്തെയും പോറ്റാൻ കഴിയുന്നവനാണ് ആൺകുട്ടി എന്ന്..
(ചുമ്മാ എഴുതിയതാണ് കുറച്ചായി എഴുതിയിട്ട്..തെറ്റുകൾ ക്ഷമിക്കുക)
ധനു ധനു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo