Slider

മുറിപ്പാടുകൾ

0
Image may contain: Anish Kunnathu, indoor
ഊർദ്ധൻ വലിക്കുന്നുണ്ട്
സ്നേഹ സംഭാഷണങ്ങൾതൻ ശ്വാസനിശ്വാസങ്ങൾ.
അകന്നുപോയിരിക്കുന്നു വിളക്കാനാവാത്തപോൽ സാഹോദര്യത്തിൻ ചങ്ങലക്കണ്ണികൾ .
മതസൗഹാർദ്ദഗീതങ്ങൾ കുളിരണിയിച്ച കാതുകളിലിന്നു
മുഴങ്ങുന്നു,ലഹളയുടെ രണഭേരികൾ .
കൊലക്കത്തിയുടെ മൂർച്ചയളന്നിടുന്നു
സന്ധിയില്ലാതെ രാഷ്ട്രീയ പോർവിളികൾ.
ചരിത്രവും പറയുന്നു
കനകത്തിനും,കാമത്തിനുമായി
പൊലിഞ്ഞ ജീവനെപറ്റി.
ഒരുമയുണ്ടെങ്കിൽ ഉലക്കമേലും
കിടക്കാമെന്നു മൊഴിഞ്ഞയിടം വിഭാഗീയത കയ്യടക്കി.
വിയർപ്പ് ചിന്തുവാൻ മടിക്കും
ജനങ്ങൾ
'വൈറ്റ്കോളർ'തേടിപ്പോകുന്നേരം,
നട്ടാൽ കനകം വിളയുന്ന നാട്ടിൽ
വിലയ്ക്ക് വാങ്ങുന്നു
ഉപ്പു മുതൽ കർപ്പൂരം വരെ.
ഓർമ്മതൻ മുറിപ്പാടുമാത്രമായ്
അറുത്തുമാറ്റുന്നു ബന്ധങ്ങളും..
✍🏻 കുന്നത്ത് -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo