Slider

കരിമണിമാല

0
Image may contain: വീ.ജീ. ഉണ്ണി എഴുപുന്ന, beard and closeup
അന്ന് ആദ്യമായി കാണുമ്പോൾ അവൾ ഒരു പച്ചപ്പട്ട് പാവാടയുടുത്ത് കഴുത്തിൽ ഒരു കരിമണിമാല അണിഞ്ഞിരുന്നു
അത് ഒരു അഴക് തന്നെയാണ് ഹൃദയം കവർന്ന് പോയി..
ഇതിലും വലിയ ഒരു സുര്യോദയം ഇതിന് മുൻപ് ഒരു മുഖത്തും കണ്ടിട്ടില്ല.
ആ കല്യാണവീട്ടിൽ നിന്നും പോയതിൽ പിന്നെ അവളെ കണ്ടിട്ടില്ല..
പക്ഷെ ആ കല്യാണഫോട്ടോയിൽ താലി ചാർത്തിന് അടുത്ത് ഒളി കണ്ണിട്ടു നോക്കിയ അവളെ
മറന്ന് കളയാൻ മനസ്സ് സമ്മതിക്കുന്നില്ല . കണ്ണടച്ചാൽ ആ കരിമണിമാലയും ആ മുഖവുമാണ്
ഊരും പേരും തിരഞ്ഞ് നടന്നു ഒടുവിൽ എത്തിപ്പെട്ടത് പത്ത് ഇരുപത് കിലോ മീറ്റർ അകലെ ഉള്ള ഒരു സബ് രജിസ്ട്രാർ ഓഫീസിന് അടുത്ത് എവിടെയോ ആണ് വീട്
പേര് ലതിക..
ആ മുഖം പിന്നെയും പിന്നെയും കാണാൻ വേണ്ടി
രാവിലെ തന്നെ വണ്ടി കയറി രജിസ്റ്റർ ഓഫീസിന്റെ വാതുക്കൽ ഇരിക്കും..
അതിന്റ അടുത്ത് ബസ്സ് സ്റ്റോപ്പിൽ നിന്നും ആണ് അവൾ വണ്ടി കയറി കോളേജിൽ പോകുന്നത്..
പലതവണ കണ്ടിട്ടുണ്ടും ഒരു ചിരി പോലും വന്നില്ല.
അതിന് തക്കതായ ഒരു വാക്ക് പോലും പറഞ്ഞതും ഇല്ല..
പല ദിവസങ്ങളിലും ഈ റജിസ്റ്റർ ഓഫീസിന്റെ വാതുക്കൽ ഇരിക്കുന്നത് കൊണ്ട് ആകാം പലരും ഓരോ അപേക്ഷ എഴുതുവാൻ സമീപിക്കുന്നു..
ആദ്യം എല്ലാം വെറുതെ എഴുതി കൊടുത്തു..
ചിലർ അതിന് ഒരു പ്രതിഫലം നൽകാൻ
തുടങ്ങി..
വൈകിട്ട് അവള് പോയി കഴിഞ്ഞാൽ വീട്ടിലേക്ക് പോകാൻ നേരം അഞ്ചും പത്തും ആയി നല്ല ഒന്നാന്തരം വരുമാനം ആയി..
പിന്നെ അത് ഒരു തൊഴിലായി..
അത്യാവശ്യം സാക്ഷി ആയി പലർക്കും ഒരു ഒപ്പിന് മുപ്പതും അൻപതും കിട്ടി തുടങ്ങി..
അച്ഛന് വയ്യാതെ ആയി പണിക്ക് പോകാൻ പറ്റാത്ത അവസ്ഥ ആയി...
ജീവിതം തമാശ അല്ലെന്ന് തോന്നി
തുടങ്ങി...
അത് കൊണ്ട് ഈ സാക്ഷിയും അപേക്ഷ എഴുത്തും ജീവിതമാർഗം ആയി..
അവളെ എന്നും രണ്ടു നേരം കാണുക.. അത് ആയിരുന്നു ലക്ഷ്യം.. അത് നടക്കുന്നുണ്ട്.. ആ നിഷ്കളങ്ക ഭാവം
മറക്കാൻ കഴിയാതെ
പക്ഷെ ഒരു വാക്ക് മിണ്ടാൻ ഈ സ്ഥിതി യിൽ മനസ്സ് സമ്മതിക്കുന്നില്ല.
എട്ടാം ക്ലാസിൽ പഠിത്തം നിർത്തി.. അങ്ങനെ ഉള്ള ഒരോരോ അപകർഷത.
അവസരം ഉണ്ടായിട്ട് ആ സമയത്ത് പഠിക്കാൻ മിനക്കെട്ടില്ല..
ഇന്ന് ഇപ്പോ..
ഒരു നാൾ എങ്കിലും ഏതെങ്കിലും ഒരു കോളേജിൽ പോയി
ആ വരാന്തയിലൂടെ കുറച്ച് നടക്കണം നടന്ന് തളരുമ്പോൾ ആ പൈപ്പിൽ നിന്ന് കുറച്ച് വെള്ളം കുടിച്ച് ഏതെങ്കിലും വൃക്ഷ തണലിൽ ഇരുന്ന് ..
ക്ലാസ്സ് റൂമിൽ കടന്നുകയറുന്ന കുട്ടികളിൽ അവൾ ഉണ്ടോ എന്ന് നോക്കണം..
വെറുതെ നടക്കാത്ത സ്വപ്നങ്ങളുടെ പട്ടികയിൽ കോർത്ത് ഇട്ടു ഈ സ്വപനങ്ങളും...
ഒന്ന് രണ്ടു വർഷങ്ങൾ പോയത് അറിഞ്ഞില്ല.. ഇനിയെങ്കിലും എല്ലാം തുറന്ന് പറയാൻ സമയം ആയി എന്ന് ഒരു തോന്നൽ.. എന്ത് സഹായത്തിനും നല്ല ഒരു സൗഹൃദ കൂട്ടം കുടെ ഉണ്ടായിരുന്നു
ഒന്നും വേണ്ട ഞാൻ എന്റെ ഇഷ്ടം ഒന്ന് പറയട്ടെ..
അതിന് സമയവും സൗകര്യവും വേണം അങ്ങനെ പറഞ്ഞ് സൗഹൃദങ്ങളെ സമാധാനിപ്പിച്ചും
മാസങ്ങൾ കഴിഞ്ഞ് ഒരു ചിങ്ങമാസത്തിൽ
സബ് രജിസ്ട്രാർ ഓഫീസിൽ ഒരു വിവാഹം രജിസ്റ്റർ ചെയ്തു..
പരസ്യപ്പെടുത്തിയ വിവരങ്ങളിൽ ആർക്കും പരാതിയില്ല..
അതിനാൽ ആ വിവാഹം രജിസ്റ്റർ ചെയ്യാൻ
പെണ്ണും ചെറുക്കനും എത്തി..
റജിസ്ട്രേഷൻ സമയമായി ..
ആ ജാമ്യക്കാരെ ഇങ്ങോട്ട് വിളിച്ചോ.. റജിസ്ട്രാർ പറയുന്നു..
സാറെ ആ ജാമ്യക്കാരൻ പയ്യൻ ആണ് ഇന്നത്തെ വരൻ..
ശരിക്കും അപ്പോഴാണ് എല്ലാവരും ചെറുക്കനെ കാണുന്നത് അത് നമ്മുടെ കഥാനായകനും അവന്റെ കരിമണിമാലപെണ്ണ് ലതികയും ആയിരുന്നു
ഒരു തൊഴിലും സ്നേഹിച്ച പെണ്ണുമായി അയാൾ ജീവിതം തുടർന്നു..
വീ ജീ ഉണ്ണി എഴുപുന്ന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo