ഒരു കുഞ്ഞു മിഴിനീരിലലിയിച്ചതല്ലേ,
ഒഴുകുന്നൊരെന്റെയീ പ്രണയം.
ഹൃദയത്തിലെന്നോ പടർന്നൊരാ നോവിന്നും
പിടയുന്നു,...നിന്നിലേക്കണയാൻ.
ഒഴുകുന്നൊരെന്റെയീ പ്രണയം.
ഹൃദയത്തിലെന്നോ പടർന്നൊരാ നോവിന്നും
പിടയുന്നു,...നിന്നിലേക്കണയാൻ.
മനസ്സിന്റെ ജാലകപ്പാളികൾ ചാരാതെ -
യഴികളിൽ മിഴിചേർത്തിരിക്കാം.
അലതല്ലുമിരുളിന്റെ നൊമ്പരം പേറാം
അരയാലിനിഴകീറിയാശ്വസിക്കാം .
യഴികളിൽ മിഴിചേർത്തിരിക്കാം.
അലതല്ലുമിരുളിന്റെ നൊമ്പരം പേറാം
അരയാലിനിഴകീറിയാശ്വസിക്കാം .
പദനിസ്വനങ്ങൾക്ക് ചെവിയോർത്തിരിക്കാം
കൊലുസ്സിന്റെ മണിയൊച്ച തേടാം ...
നിഴലിന്റെ നീളമളന്നിട്ട് സന്ധ്യയിൽ
ഒരു ദീർഘശ്വാസത്തിലമരാം .
കൊലുസ്സിന്റെ മണിയൊച്ച തേടാം ...
നിഴലിന്റെ നീളമളന്നിട്ട് സന്ധ്യയിൽ
ഒരു ദീർഘശ്വാസത്തിലമരാം .
✍️ശ്രീധർ.ആർ.എൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക