നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിലങ്ങ് .

Image may contain: 1 person, eyeglasses and closeup
(കവിത)
..............
എന്റെ കൈകൾക്ക് വിലങ്ങു തീർക്കുന്നവരോട്.
ചിന്തകൾ ചങ്ങലകളിൽ
ബന്ധിക്കുന്നവരോടും ,
പറയാൻ ഒരു വേദാന്തവും
ഞാൻ പഠിച്ചു വെച്ചില്ല .!
പോത്തിനോട് വേദം
വേണ്ടാന്ന് പഴമൊഴി .
എന്റെ കുഴിമാടം
നുണകൾ കൊണ്ട് നിറക്കുക.!
അഭിനവ സദാചര
തമ്പുരാക്കൻമാർ
അയൽപക്കത്തുള്ളവരുടെ
അടിവസ്ത്രം മണപ്പിക്കുന്നത്
അതിൽ നിന്നുയരുന്ന
രൂക്ഷഗന്ധം ലഹരി
ആയതിനാലാണ്.!
അബലകളുടെ തലയിൽ
തബലകൊട്ടാനിറങ്ങുന്നവർ
തെമ്മാടിത്തരത്തിന്റെ
തിരു വസ്ത്രമണിഞ്ഞവരാണ്.!
അസ്ഥിത്വത്തിന്റെ അസ്തി
പെറുക്കാനെത്തുന്നവർ
ആദർശത്തെ വ്യഭിചരിക്കുന്നവരാണ് .!
ശവക്കുഴികളിൽ നിന്നും ,
ചിതകളിൽ നിന്നും
നിലവിളികളുയരില്ലയെന്ന
അഹങ്കാരമാണവരെ ഭരിക്കുന്നത് .!
നമുക്കിവിടെ കൈ കോർത്ത്
നില്കാൻ പോലും
ഭയം വളർത്തുന്ന
ഭരണകൂടങ്ങളുടെ നരഹത്യകൾ
നിരത്തുകൾ തോറും
സജീവമാകുകയാണ്.!
കാരാഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു.!
കുറ്റവാളികൾ വിഹരിക്കുന്ന
തെരുവുകളിൽ ,
പെണ്ണെന്ന വാക്കിനു പ്രസക്തിയേറുന്നു. !
പീഠിപ്പിച്ചവരല്ല കുറ്റവാളികൾ .
ഇരകളാണ് .!
വിചിത്രമായ നാടകങ്ങളുടെ
കുത്തരങ്ങാണ് കോടതികൾ .!
മുത്തശ്ശിക്ക് പറയാൻ കഥകൾ ഇല്ലാതായിരിക്കുന്നു.!
ശൂന്യമായ മച്ചിലേക്ക് നോക്കി
മുത്തശ്ശി പറഞ്ഞ കഥ കൾ,
വൃദ്ധസദനത്തിന്റെ
അരക്ഷിതാവസ്ഥയിൽ
അലിഞ്ഞു തീരുന്നു.!
ഞാനെന്റെ തൂലിക
എടുക്കാറേ ഇല്ല.
എഴുതാൻ തുടങ്ങിയാൽ
നമുക്കു പിണങ്ങേണ്ടി വരും.!
ഞാനീ തെരുവിൽ ഇറങ്ങി നില്കുന്നുണ്ട്.
പടവാളാക്കാനുള്ള
തൂലികയിൽ നിന്ന്
ഒഴുകുന്ന ചോരയും കൊണ്ട്. !
ജനാധിപത്യം ആവരണം ചെയ്ത എന്റെ നാട്ടിൽ
ഫാസിസത്തിന്റെ ചുറ്റിക കൊണ്ടുള്ള പ്രഹരവും കാത്ത്.!
......................
അസീസ് അറക്കൽ
ചാവക്കാട് .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot