നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൗണ്ട് ഓഫ് സൈലൻസ് - Part 1


കസബ സ്റ്റേഷൻ ... സമയം രാവിലെ പതിനൊന്നു മണി ,പാറാവിലുള്ള സിവിൽ പോലീസ് ഓഫീസർ ഒരു കോട്ടുവായോടെ അകത്തേക്ക് ഏന്തി വലിഞ്ഞു നോക്കി. എസ് .ഐ സീറ്റിൽ നിന്നും എഴുന്നേൽക്കുന്നത് കണ്ട അയാൾ തൽസ്ഥാനത്ത് ജാഗരൂകനായി.
എസ് ഐ സദാശിവൻ ഹാഫ് ഡോർ തള്ളിത്തുറന്ന് സിഐ യുടെ റൂമിലേക്ക് കയറി .. ഫോണിൽ ആരോടോ സംസാരിക്കുന്നതിനിടെ സല്യൂട്ട് ചെയ്ത സദാശിവനോട് അദ്ദേഹം ഇരിക്കാൻ പറഞ്ഞു .സദാശിവൻ പതിയെ ഇരുന്ന് സി.ഐയുടെ ചലനങ്ങളിലേക്ക് ദൃഷ്ടിയൂന്നി.
സി. ഐ ഈശ്വർ വ്യാസ് ..ചെറുപ്പം , പൊലീസ് സേനയിൽ ബുദ്ധികൂർമ്മതയാൽ തന്റേതായ ഇടം സ്വന്തമാക്കിയ സമർത്ഥൻ . ഫോൺ കട്ട് ചെയ്ത വ്യാസ് സദാശിവന് നേരെ നോക്കി പുഞ്ചിരിച്ചു.
"സർ, ഒട്ടോപ്സി റിപ്പോർട്ടിൽ ചെറിയ അസ്വാഭാവികത , ഒന്നാമതേ കുട്ടി മൈനറാണ് . സൂയിസൈഡ് എന്നും പറഞ്ഞ് ക്ലോസ് ചെയ്താൽ പിന്നീട് പുലിവാലാവുമോ ..?"
എസ്.ഐ സദാശിവൻ റിപ്പോർട്ട് സി.ഐയ്ക്ക് നീട്ടിക്കൊണ്ട് സംശയത്തോടെ പറഞ്ഞു.
സി.ഐ ഈശ്വർ വ്യാസ് ഫോണിൽ നിന്നും മുഖമുയർത്തി അയാളെ നോക്കിയശേഷം റിപ്പോർട്ട് തുറന്നു വായിക്കാൻ തുടങ്ങി.
"പ്രഗനന്റ്.....!, രണ്ടു മാസമായി അല്ലെ ...? എനിവേ ,..ഫയൽ ക്ലോസ് ചെയ്യുന്നതിന് മുൻപേ എല്ലാം ക്ലിയറാക്കണം . പോക്സോ ആണ്, ബി കെയർ ഫുൾ .എന്നോട് പറയാതെ ഒരു ആക്ഷനും എടുക്കരുത് . കോൺഫറൻസ് കഴിഞ്ഞ് ഞാൻ വരാം .നമുക്കൊന്ന് അവിടംവരെ പോണം ."
നഗരത്തിലെ തിരക്കൊഴിഞ്ഞ് തീരത്തോട് ചേർന്നു പതിനേഴ് നിലകളിൽ തലയുയർത്തി നിൽക്കുന്ന ഫ്ലാറ്റ് സമുച്ചയം.
'ഡ്രീംസ് ഇംപീരിയൽസ് ' ...
ഹൈ പ്രൊഫൈൽ താമസക്കാരാണധികവും .ആദ്യമായിട്ടാണ് അവിടെ ഒരു ദുരന്തം നടക്കുന്നത് ,അതിന്റെ ഞെട്ടലിൽ നിന്നും വിമുക്തി നേടാതെ പകച്ചു നിൽക്കുന്നവർ .കാരണം ഇവളാണ് , ട്രീസ മാന്വൽ ...!
ഡോ. സൂസന്റെ ഏകമകൾ . ആ കൊച്ചു മിടുക്കി ഫ്ലാറ്റിന്റെ ടെറസിൽ നിന്നും ചാടി മരിച്ചു എന്നത് അവർക്കിപ്പഴും വിശ്വസിക്കാൻ കഴിയുന്നില്ല.
നിർത്താതെയുള്ള ഹോണടി കേട്ട്
വാച്ച്മേൻ ഗേറ്റ് തുറന്നു . ഡ്രീംസിന്റെ മുറ്റത്ത് പോലീസ് വാഹനം ബൊലേറോ ഇരച്ചു നിന്നു.
വ്യാസ് ഇറങ്ങാതെ എല്ലാം ഒന്നു നിരീക്ഷിച്ചു .തുടർന്ന് പതിയേ ഇറങ്ങി ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു . സദാശിവന്റെ കൈ പതിനൊന്നിൽ പതിഞ്ഞു . ലിഫ്റ്റ് മുകളിലേക്കുയരവേ അതിനകത്തുള്ള ലിഫ്റ്റ് ഓപ്പറേറ്ററെ വ്യാസ് കൗതുകത്തോടെ നോക്കി .
"ഇതെന്താടോ ഒരു ഓപ്പറേറ്റർ ... ഫുള്ളി ഓട്ടോമാറ്റിക് അല്ലെ ,
നമ്പറും താനാണെല്ലോ അമർത്തിയത് ..? അയാൾക്കെന്താ ഒരു മൈൻഡും ഇല്ലാത്തേ"
സദാശിവൻ ചിരിച്ചു .. "അയാൾ ഡമ്മിയാണ് സാർ, ചെവി കേൾക്കില്ല ..! "
ലിഫ്റ്റ് പതിനൊന്നാം നിലയിലെത്തി വാതിൽ തുറന്നു.
"ഏതാ ?"
"ലെവൻ സി .. "
വാതിൽ തുറന്നത് ഡോക്ടർ തന്നെയായിരുന്നു. ...
"ഹലോ ഡോക്ടർ. ... ഐ ആം ഈശ്വർ വ്യാസ് .. സർക്കിളാണ് ."
കരഞ്ഞു വീർത്ത കവിളുകൾ അയാളെ സ്വാഗതം ചെയ്തു.
"ഈയവസരത്തിൽ ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം. എനിവേ ചെറിയ ഡൗട്ട് ക്ലിയർ ചെയ്യാനാണ് വന്നത്, "
"സർ, എന്റെ മകൾ സൂയിസൈഡ് ചെയ്യില്ല. അവൾക്കെന്നെ തനിച്ചാക്കി പോവാൻ പറ്റില്ല ,അതിനു തക്ക കാരണവും ഇല്ല .. പ്ലീസ് ."
"ട്രീസയുടെ പപ്പ ...? "
"ഞങ്ങൾ സെപ്പരേറ്റഡ് ആണ് . ഹീ ഈസ് ഇൻ യുക്കെ നൗ ... "
"ഓക്കെ ... പോസ്റ്റ്മോർട്ടം റിപ്പോർട് കിട്ടിയിട്ടുണ്ട് .ഒന്നു രണ്ട് സംശയങ്ങൾ ,അതൊന്നു ക്ലാരിഫൈ ചെയ്യണം . " വ്യാസ് റിപ്പോർട്ട് ഡോക്ടർക്കു നേരെ നീട്ടി . "ഡോക്ടർക്കു തന്നെ നോക്കാം ."
അവരത് വായിക്കുമ്പോൾ വ്യാസ് ആ മുഖത്തെ ഭാവങ്ങൾ വേർതിരിക്കുകയായിരുന്നു .
"നോ ... നെവർ ... ഒരലർച്ചയായായിരുന്നു .. ഇല്ല സാർ, ഞാനിത് വിശ്വസിക്കില്ല ... "
ഡോക്ടർ കരഞ്ഞുകൊണ്ട് സെറ്റിയിലിരുന്നു .
"ഞാനിത് വിശ്വസിക്കില്ല .... ഞാനിത് വിശ്വസിക്കില്ല ." അവർ പതം പറഞ്ഞു.
"യൂ ഹാവ് ടു ... ഡോക്ടർ ..അതാണ് സത്യം .. ഡോക്ടർക്ക് ആരെയെങ്കിലും സംശയമുണ്ടോ ..? ഐ മീൻ ... "
"എനിക്കറിയില്ല ... എന്റെ മോൾ ... " അവരാകെ തളർന്നു പോയിരുന്നു .
"ഓക്കെ .. ഡോക്ടർ , ഞങ്ങൾ പിന്നെ വരാം .." വ്യാസ് സദാശിവന്റെ മുഖത്തേക്ക് നോക്കി .തുടർന്ന് അവർ പുറത്തിറങ്ങി ,ഡോക്ടർ അപ്പോഴും
സെറ്റിയിൽ തരിച്ചിരിപ്പായിരുന്നു.
അവർ തിരിച്ച് ലിഫ്റ്റിൽ കയറുമ്പോഴും അയാളതിനകത്ത് ഇരിപ്പുണ്ടായിരുന്നു .
"എവിടെ തുടങ്ങും സർ, .. മൈനറാണ് ... പ്രഗ്നന്റ് എന്നു പറയുമ്പോൾ ..?"
"നോക്കാം...അവളുടെ പരിചയക്കാർ, കൂട്ടുകാർ, അവളുടെ ആക്ടിവിറ്റീസ് എല്ലാം തപ്പണം . ഫ്ലാറ്റിലുള്ള മുഴുവൻ പേരേയും കണ്ടു സംസാരിക്കണം. എവിടുന്നെങ്കിലും തുമ്പു കിട്ടാതിരിക്കില്ല . കുട്ടി സ്വയം ചാടിയതാവാനാണ് സാധ്യത. മൽപ്പിടുത്തത്തിന്റെ ലക്ഷണമൊന്നുമില്ലല്ലോ അല്ലെ ..?"
"ഇല്ല സാർ , സൂയിസൈഡ് തന്നെ .. പക്ഷെ..?"
അവർ ലിഫ്റ്റിറങ്ങി ജീപ്പിലേക്ക് നടന്നു. ..
പിറ്റേന്ന് രാവിലെ 5.30 . നിർത്താതെയുള്ള ഫോൾ ബെല്ലടിക്കുന്നത് കേട്ട് വ്യാസ് ഞെട്ടിയുണർന്നു. .
"സാർ, സദാശിവനാണ് ... നമ്മൾ ഇന്നലെ കണ്ടില്ലേ ആ ലിഫ്റ്റ് ഓപ്പറേറ്റർ .. അയാൾ ആത്മഹത്യ ചെയ്തു. ...!"
ഈശ്വർ വ്യാസ് ഒന്നു പകച്ചു ..
____________ _____________ _____________
ഡ്രീംസ് ഇംപീരിയൽസ് തുടർച്ചയായ രണ്ടാമത്തെ മരണത്തിൽ നടുങ്ങിപ്പോയിരുന്നു. ഫ്ലാറ്റിൽ നിന്നും കഷ്ടി ഒരു കിലോമീറ്റർ അകലെയാണ് പീതാംബരന്റെ വീട് . സ്വന്തം വീട്ടിലെ
മാവിൻകൊമ്പിൽ തൂങ്ങിയാടിയ ജഡം എസ്.ഐ സദാശിവന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു .
"സർ , മെ ഐ കമിൻ ...? "സദാശിവൻ അകത്ത് കയറി സല്യൂട്ട് ചെയ്തു.
"വാടോ ... എന്തായി കാര്യങ്ങൾ , അയാളെന്തിനാ തൂങ്ങിയേ ...? വല്ല ട്വിസ്റ്റും ഉണ്ടോ ..." ഈശ്വർ വ്യാസ് ഒന്നു പുഞ്ചിരിച്ചു .
ഇല്ല സാർ, .. എല്ലാം ക്ലിയറാണ് .സൂയിസൈഡ്. പിന്നെ നോട്ടുമുണ്ട് . അയാൾ ഒരു പേപ്പർ സി.ഐയ്ക്കു നേരെ നീട്ടി .വ്യാസ് അത് വാങ്ങി വായിച്ചു
"എനിക്ക് മടുത്തു. ഇനി ജീവിക്കാൻ തോന്നുന്നില്ല . എന്റെ മരണത്തിന് വേറെ ആരും ഉത്തരവാദിയല്ല .
കൊള്ളാം. വീട്ടുകാരെ കാണിച്ചില്ലേ ..? "
"ഉവ്വ് ,അയാളുടെ കൈപ്പട തന്നെയാണ് .പിന്നെ ചെവിയുടെ പ്രശ്നം അയാളെ കുറച്ചു നാളായി വല്ലാതെ അലട്ടിയിരുന്നത്രെ ... ഒറ്റപ്പെടൽ ...! അതാവും കാരണം .എങ്കിലും ആ കൊച്ച് മരിച്ചയുടനെ ആയതിനാൽ എനിക്കെന്തോ ഒരു സംശയം ..?"
"എക്സാറ്റ്ലി .. ഞാനും ചിന്തിച്ചിരുന്നു .നമുക്കൊന്ന് അവിടെ വരെ പോണം ആ ഫ്ലാറ്റിൽ ."
ബൊലേറോ ഗേറ്റ് കടന്ന് നിരങ്ങി നിന്നു .
സെക്യുരിറ്റി ക്യാബിനിൽ നിന്നും ഇറങ്ങി വന്ന സെക്യൂരിറ്റിയെ വ്യാസ് അടിമുടിയൊന്ന് ഉഴിഞ്ഞു നോക്കി .അയാളൊന്ന് പകച്ചു .
"ഡോക്ടറെ ഒന്നു കാണണമെല്ലോ ..
ഡോ. സൂസൻ മാന്വൽ .. "
"അയ്യോ സാർ, മാഡം ഇവിടില്ല ... ഹോസ്പിറ്റലിൽ ആണ് .. ഇന്നലെ രാത്രി സുഖമില്ലാതെയായി .. പെട്ടന്നെന്തോ ഒരു തളർച്ച .അഡ്മിറ്റാണ് .. അവരുടെ അമ്മ വന്നിട്ടുണ്ട്. അവരാണ് കൂടെയുള്ളത് ."
"താനാള് കൊള്ളാമല്ലോ ...ഒറ്റശ്വാസത്തിൽ
മുഴുവനും വെച്ചു കീറിയല്ലോ .. ആരാ പറഞ്ഞത് ഇങ്ങനൊക്കെ പോലീസ് വന്നാൽ പറയണമെന്നത് ...? "
"അയ്യോ ഇല്ല സാർ, ചെറിയ പേടി കൊണ്ടാണ് .. "
"എന്തിനാ പേടിക്കുന്നത് ..താൻ വല്ല തെറ്റും ചെയ്തോ ..."
"അതല്ല ... എനിക്ക് പോലീസിനെ പണ്ടേ പേടിയാ സാർ. "
"ഉം .. നമ്മള് ഇനീം കാണേണ്ടി വരും ... ആരാ ഇവിടുത്തെ ഉത്തരവാദിത്വപ്പെട്ടവർ, സെക്രട്ടറി, പ്രസിഡണ്ട്, അങ്ങിനെ ഉണ്ടോ ...? "
"ആ ഉണ്ട് സാർ, സെക്രട്ടറി ഓഡിറ്റോറിയത്തിൽ ഉണ്ട് .. ഞാൻ
പോയിപ്പറയാം ... "
"വേണ്ട ,ഞങ്ങൾ പോയി കണ്ടോളാം .. താൻ പോയി ശരിക്കുമൊന്ന് മൂത്രമൊഴിക്ക് ."
അവർ ഓഡിറ്റോറിയം ലക്ഷ്യമാക്കി നടന്നു.
"അവനെന്താ സാർ ,ഒരു വശപ്പിശക് ..?"
'ശരിക്കും പേടിച്ചിട്ടാ .. പാവം, ശുദ്ധനാണ് ."
അവരെക്കണ്ടതും സെക്രട്ടറി ജോമോൻ പോൾ പുറത്തേക്കിറങ്ങി.
"ഹലോ സാർ. ... "
"ഹലോ ... ഞങ്ങൾക്ക് ആ പീതാംബരനെ കുറിച്ചുള്ള ഡീറ്റെയ്ൽസ് വേണം "
"പീതാംബരനെ കുറിച്ച് ഞങ്ങൾക്ക്
കൂടുതലൊന്നുമറിയില്ല സർ . പുള്ളി സംസാരമൊക്കെ വളരെ കുറവാണ്. ഇതിന്റെ പണി തുടങ്ങിയ കാലം മുതലേ ഇവിടുണ്ട് , പിന്നെ പുള്ളിയ്ക്ക് ശമ്പളം കൊടുക്കുന്നതും അസോസിയേഷനല്ല .ബിൽഡർ കറിയാച്ചൻ സാർ നേരിട്ടാണ് .അദ്ദേഹത്തിന്റെ മകൻ ബോബി കറിയാച്ചൻ ഇവിടെ ലെവൻ ഡി യിലുണ്ട് ,പുള്ളി ആണ് മിക്കവാറും കൊടുക്കാറ് ."
"ഓക്കെ , ഈ പീതാംബരന് എന്താണ് ഇവിടെ ശരിക്കും പണി ."
"അങ്ങിനെ കാര്യമായി ഒന്നും ഇല്ല , ചെടികൾ നനയ്ക്കും പിന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ചെയ്തു കൊടുക്കും ,ചെവി കുറവായതിനാൽ അങ്ങിനെ ആരും ഒന്നും പറയാറില്ല .. ഈയടുത്ത് ലിഫ്റ്റ് ഓപ്പറേറ്റർ എന്നൊരു പണി കൂടിയുണ്ട് .ചുമ്മാ അതിലിരിക്കും അത്ര മാത്രം."
"യെസ്, അതിലേക്കാണ് ഞാനും വരുന്നത് . ഫുള്ളി ഓട്ടോമാറ്റിക്ക് ആയ
ലിഫ്റ്റിനെന്തിനാ ഒരു ഓപ്പറേറ്റർ ... അതിൽ ക്യാമറയും ഉണ്ടല്ലോ "
"ഓ .. അതോ .. ചെറിയ കുട്ടികൾ തനിച്ച് പോവേണ്ട എന്നു കരുതിയിട്ടാണ് ,കറിയാച്ചൻ സാർ പറഞ്ഞിട്ടാണ് ."
"എനിക്ക് ഇവിടുത്തെ വിസിറ്റേർസ് റജിസ്റ്ററിന്റെ കോപ്പി വേണം .ആ കുട്ടി മരിച്ച ദിവസത്തെ...... ,പിന്നെ സി.സി.ടി.വി ഫൂട്ടേജ് ഒന്നു കാണണം .. "
"തരാം സാർ, സാറ് ഫൂട്ടേജ് കാണുമ്പോഴേക്കും കോപ്പി എടുക്കാൻ ഏർപ്പാടാക്കാം ... നമുക്ക് ഓഫീസിലോട്ടിരിക്കാം അവിടെയാണ് ടി.വി ."
അവർ ട്രീസ മാന്വൽ മരിച്ച ദിവസം രാവിലെ മുതലുള്ള ദൃശ്യങ്ങൾ കാണാൻ തുടങ്ങി ..
"ഗേറ്റ്, റിസപ്ഷൻ, പ്ലേ ഗൗണ്ട്, ഓഡിറ്റോറിയം, ലിഫ്റ്റ് ..ഇത്രയുമേ ഉള്ളോ ... ലോബിയിൽ ക്യാമറ ഇല്ലേ ..?"
"ഇല്ല സാർ, ..ആദ്യമുണ്ടായിരുന്നു .. പ്രൈവസി വേണമെന്ന നിർദ്ദേശത്താൽ ഒഴിവാക്കി .. "
ദൃശ്യങ്ങൾ വന്നു കൊണ്ടേയിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ യാണ് ട്രീസ മരിച്ചത് .അന്ന് സ്കൂൾ അവധിയായിരുന്നു .
CAM 3 : ട്രീസ ലിഫ്റ്റിൽ കയറുന്ന ദൃശ്യം തെളിഞ്ഞു. സമയം 3.16 , ലിഫ്റ്റ് മുകളിലേക്ക് .. പതിനാറാം നിലയിൽ നിൽക്കുന്നു .. തിരിച്ചു ഗ്രൗണ്ട് ഫ്ലോർ ...പീതാംബരൻ അസ്വസ്ഥനാവുന്നത് കാണാം ... ഗ്രൗണ്ട് ഫ്ലോറിൽ നിന്നും വീണ്ടും പതിനാറാം നിലയിലേക്ക് ... സമയം 3.22 ... അയാൾ തനിയെ ...!
അവർ എല്ലാ ക്യാമറകളും ശ്രദ്ധിച്ചു കൊണ്ടേയിരുന്നു.
CAM 5:സമയം 3.25 ... പ്ലേ ഗൗണ്ടിനടുത്ത് ട്രീസ വന്നു വീഴുന്നു ... പതിയേ ആൾക്കാർ കൂടുന്നു.
CAM 3:പതിനാറാം നിലയിൽ നിന്നും പീതാംബരൻ തനിച്ച് ഗ്രൗണ്ട് ഫ്ലോറിലേക്ക് . സമയം 3.26 .. അയാൾ ആകെ അസ്വസ്ഥനാണ് .ലിഫ്റ്റ് നിന്നതും അയാളിറങ്ങി പ്ലേഗ്രൗണ്ടിലേക്കോടി .
സി.ഐ .. ഈശ്വർ വ്യാസിന്റെ പുരികം വളഞ്ഞു. കണ്ണുകൾ കുറുകി. ...
"സദാശിവൻ ... ടേക്ക് ദീസ് വിഷ്വൽസ് ...!"
തുടരും......

Read all  published parts

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot