Slider

' ന്യൂ ജെൻ കച്ചവടം

0
Image may contain: 1 person, closeup
 (മിനിക്കഥ )
========
''കടുത്ത സാമ്പത്തിക ബാധ്യതയാണ്
അതു കൊണ്ടാണ് ഈ കടും കൈയ്ക്ക് മുതിരുന്നത്,
വേറെ ഒരു വഴിയും കാണുന്നില്ല,
വില്ക്കാൻ ഇത് മാത്രമേ ബാക്കിയുളളു, ഇതും കൂടി വിറ്റാൽ പിന്നെ സ്വന്തമെന്നു പറയാൻ മറ്റൊന്നും എനിക്കില്ല,..
''പ്ളീസ് നീ എന്നെ സഹായിക്കണം ..''
''ഞാൻ എങ്ങനെ സഹായിക്കാനാണ് ''
''നീ ഇത് വിലയ്ക്കെടുക്കണം,..''
''ഏത് ...എന്ത് വിലയ്ക്കെടുക്കുന്ന കാര്യമാ പറയുന്നത്,..? സ്ഥലമാണോ, ?
''അല്ല,''
''വീടാണോ,?
''അല്ല,''
''വാഹനം വല്ലതും,''
''അതൊന്നുമല്ല,''..
''പിന്നെന്താ,.''
''ആയിരത്തഞ്ഞൂറ് ഫ്രണ്ട്സുകളുളള എന്റെ ഫെയ്സ് ബുക്കാണ് ..ഇനി വില്ക്കാൻ അതേയുളളു, ''900 ത്തിൽ പരം സുന്ദരികളായ സ്ത്രീകളുണ്ട് ...150 സിംഗിൾ ഗേളുകളുണ്ട് ... പിന്നെ മണ്ഡരി ബാധിച്ച കുറെ കിളവന്മാരും , കുറെ ഫ്രീക്കന്മാരും,... എന്ത് പോസ്റ്റിനും 300 ലൈക്കുകൾ തീർച്ചയായും കിട്ടും,... രാത്രി ചാറ്റാൻ വരുന്ന ഗ്യാരണ്ടി ലലനാമണികളുമുണ്ട് ...
പതിനായിരം രൂപ തന്നാ മതി എന്റെ പാസ് വേഡ് (ആധാരം) അടക്കം നിനക്കു തരാം,...
ഇതാണ് അതിര്,
വടക്ക് = മെസഞ്ചർ,
തെക്ക് =ജീമെയിൽ പാത,
കിഴക്ക് =സുക്കറണ്ണൻ വക പ്ളേസ്റ്റോർ,
പഠിഞ്ഞാറ് = ഒപ്പേര മിനി വക സ്ഥലം,''
''അന്തം വിട്ട് നിന്ന എന്റെ മുഖത്തു നോക്കി അവനൊരു ഓഫറും വച്ചു,
''പതിനായിരത്തിനെടുത്താൽ
പത്ത് സെന്റ് ,
വാട്സാപ്പ് ഫ്രീയായി തരാമെന്ന്,..!!
പടച്ചോനെ , എന്തൊരു
''ന്യൂ ജെൻ ബിസിനസ്,..''
======
ഷൗക്കത്ത് മൈതീൻ,
കുവൈത്ത്,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo