Slider

കള്ളൻ

0

സമയം രാത്രി 1 മണി കഴിഞ്ഞിട്ടുണ്ടാകും.
പുറതെന്തോ ഒരു കാൽ പെരുമാറ്റം.
നല്ല ഉറക്കത്തിലായാലും ചെറിയൊരു ശബ്ദം കേട്ടാൽ പെട്ടെന്ന് തന്നെ ബാബു ഞെട്ടിയുണരും.
ഉറക്കം തൂങ്ങുന്നതു വരെ ചാനലിലെ ഹൊറർ ചിത്രം കണ്ടിരുന്നതിനാൽ അൽപ്പം ഭയം മനസ്സിൽ ഉണ്ടായിരുന്നു.
1 മണി മുതലാണ് കള്ളന്മാരുടെ ശല്യമുണ്ടാകുന്നത് എന്ന് വായിച്ചിട്ടുള്ളതിനാൽ ചെറിയൊരു ഭയം മനസ്സിൽ.
എന്നാലും എണിറ്റിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ചെറിയൊരു ശബ്ദം പുറത്ത്.
ഭയമുണ്ടെങ്കില്ലും ആദ്യം റൂമിൽ ലെയ്ററ് പ്രകാശിപ്പിച്ചു.
പുറത്തെ ചവറുകളിലിലൂടെ ആരോ ഓടുന്ന പോലെ ഒരു ശബ്ദം.
എന്തായാലും ടോർച്ച് എടുത്ത് റൂം തുറന്ന് വർക്ക് ഏരിയായിൽ ഗ്രില്ല് അടഞ്ഞ് തന്നെയല്ലെ എന്ന് ഉറപ്പ് വരുത്തി അകത്തെ വാതിൽ തുറന്നു.
ഒന്നും കാണാനില്ല.
ഇനി കള്ളന്മാർ ഒളിച്ചിരിപ്പുണ്ടാകുമോ?
ടോർച്ച് പറമ്പിലെ വാഴകൂട്ടത്തിലേയ്ക്ക് അടിച്ചു നോക്കി.
പെട്ടെന്ന് ഒന്ന് ഉള്ള് പേടിച്ചു പോയി.
രണ്ട് തിളങ്ങുന്ന കണ്ണുകൾ.
സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു കറുത്ത പൂച്ചയായിരുന്നു.
എന്നാലും ആ നേരം ആയതിനാൽ വല്ലാതെ പേടിച്ചു പോയി.
വേറെയൊന്നും കാണാത്തതിയാൽ ലെയ്റ്റ് അണച്ച് വീണ്ടും ഉറങ്ങാൻ കിടന്നു.
പെട്ടെന്ന് ഉറക്കം വരുന്ന ലക്ഷണവുമില്ല.
മനസ്സിൽ അന്യസംസ്ഥാന കള്ളന്മാരും പത്രവാർത്തകളും മിന്നായം പോലെ പാഞ്ഞു.
കുറച്ച് കഴിഞ്ഞ് വെറുതെ കണ്ണ് തുറന്ന് കിടന്നപ്പോൾ ഹാളിലെ ലെയ്റ്റ് പെട്ടെന്ന് പ്രകാശിച്ചത് വാതിലിന്റെ പഴുതിലൂടെ കണ്ടു. വീണ്ടും വല്ലാത്ത ഭയം.
ബഡ്റൂമിൽ നിന്നും വാതിൽ തുറന്ന് നോക്കാൻ ഭയം.
എന്നാൽ അനക്കം ഒന്നും കേൾക്കാനുമില്ല.
ഉള്ള വാതിൽ പഴുതിലൂടെ സൂക്ഷിച്ചു നോക്കി.
ഒരു LED ബൾബ് കത്തുന്നുണ്ട്. റൂമിൽ കയറുമ്പോൾ ഹാളിൽ പ്രകാശം ഇല്ലായിരുന്നു എന്ന് ഉറപ്പായിരുന്നു.
ഭയം കൊണ്ട് തൊണ്ട വരണ്ടു. കുറച്ച് വെള്ളം എടുത്ത് കുടിച്ചു. റൂമിൽ ലെയ്റ്റ് ഓൺ ചെയ്തു.
എന്തു ചെയ്യും?
സമയം നോക്കി 3.30 ആയി.
നേരെം പുലരണമെങ്കിൽ ഒരു 2 മണിക്കൂർ കൂടി കഴിയണം.
ഇത്രയും സമയത്തെ മനസ്സിന്റെ പരാക്രമവും ഒന്നും ഭാര്യ അറിഞ്ഞിട്ടില്ല.
പാവം അതിനെ വെറുതെ വിളിച്ചു ഭയപെടുത്തേണ്ട എന്നു കരുതി.
എന്തായാലും നേരം പുലരുന്നതുവരെ ഇങ്ങനെ തന്നെ ഇരിക്കാം എന്നു കരുതി.
അപ്പോൾ അതാ ലെയ്റ്റ് കെട്ടു .
എന്നാൽ റൂമിലെ ഫാൻ തിരിയുന്നുണ്ട്.
അപ്പോൾ കറണ്ട് പോയതല്ല. അഥവാ കറണ്ട് പോയി എങ്കിൽ ഇൻവെർട്ടർ ഓൺ ആണ്.
അപ്പോ ആര് ഹാളിലെ ലെയ്റ്റ് ഓഫ് ചെയ്തു.
വീണ്ടും വല്ലാത്ത പേടി. എന്തായാലും സമയം പുലർച്ച 4.30 ആയി കിട്ടി. നേരം വെളുക്കാറായല്ലോ ! സമാധാനമായ്.അപ്പോൾ വീണ്ടും ഹാളിലെ ലെയ്റ്റ് പ്രകാശിച്ചു.
വാതിലിൽ ചാരി നേരം ഒരു കണക്കിന് നേരം വെളുപ്പിച്ചു.
സമയം 5.10 !
അലറാം തെറ്റാതെ തന്നെ മുഴങ്ങി.
ഭാര്യ എണിറ്റു.
നോക്കുമ്പോൾ വാതിൽ ചാരി ബാബു ഇരിക്കുന്നു.
എന്താ ചേട്ടാ ഉറങ്ങാതിരിക്കുന്നോ?
നെഞ്ചുവേദനയാണോ?
നടന്ന കാര്യങ്ങൾ പതുകെ പറഞ്ഞു.
ഭാര്യ ചിരിച്ചു കൊണ്ട് പറഞ്ഞു.
ചേട്ടാ ഞാൻ അത് പറയാൻ മറന്നതാ. KSEB യിൽ നിന്നും കിട്ടിയ ആ LED കുറച്ച് ദിവസമായി ഇടയ്ക്ക് കത്തും. ഇടയ്ക്ക് കെടും!
ഇത് അത് തന്നെയാ.
പാവം ചേട്ടൻ. കുറച്ച് നേരം ഉറങ്ങിക്കോ! ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു.
എന്നിരുന്നാലും ശ്രദ്ധിച്ചു കൊണ്ട് അവൻ വാതിൽ തുറന്നു.
കാരണം പുറത്ത് നടക്കാൻ ഇറങ്ങിയ ആളുകളുടെ ഉച്ചത്തിലുള്ള സംഭാഷണം കേൾക്കാമായിരുന്നു.
അവൾ പറഞ്ഞത് പോലെ അത് ആ LED ബൾബിന്റെ പ്രശ്നം തന്നെയായിരുന്നു.തന്റെ ഒരു ദിവസത്തെ ഒറക്കം കളഞ്ഞ LEDയേയും പൂച്ചയേയും മനസ്സിൽ ശപിച്ച് അവൻ കുറച്ച് നേരമെങ്കിലും ഒന്ന് ഉറങ്ങാം എന്ന് കരുതി പുതച്ച് കിടന്നു.
By :ഷാജു തൃശ്ശോക്കാരൻ.
04/01/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo