Slider

കറുത്തപെണ്ണ്

0
Image may contain: 1 person

കറുത്തപെണ്ണ് ഞാൻ കറുത്തപെണ്ണ്
മോഹങ്ങളെല്ലാം തകർന്നുവീണപ്പോൾ
ഒരുമുഴംകയറിൽ പിടഞ്ഞപെണ്ണ്
കണ്ണാടിനോക്കുവാനിഷ്ടമാണെങ്കിലും
നിഴലിനെമാത്രം സ്നേഹിച്ചപെണ്ണ്
കൂട്ടുംകൂടി സ്ക്കൂളിൽപോകാനും
ക്ലാസ്സിലെബെഞ്ചിൽ ചേർന്നിരിക്കാനും
ചെവികളിൽ ചൊടിചേർത്തു കിന്നരംചൊല്ലാനും
ആരുംകൂട്ടാത്ത പെണ്ണ്
ഞാനൊറ്റെക്കിരിക്കും കറുത്തപെണ്ണ്
വർണ്ണവസ്ത്രങ്ങളണിഞ്ഞു നടക്കാനും
എന്തോരും മോഹമാണെന്നോ
പുള്ളിവസ്ത്രങ്ങളിൽ തുള്ളിക്കളിക്കാനും
എത്ര കൊതിയാണെന്നോ
പഴഞ്ചൻസാരിയാൽ ഉടയാടതയ്പ്പിച്ചു
അമ്മയും കുറ്റംപറയും
"ഈ കരിമോറിപെണ്ണിന് പുള്ളിവസ്ത്രങ്ങൾ
ചേരുകയില്ലെടി കാളി
ഒട്ടും ചേരുകയില്ലെടി കാളി"
"കാക്കക്കറുമ്പീ "ന്നാരോ വിളിച്ചപ്പോൾ
അമ്മയുംകൂടെ ചിരിച്ചു
പരിഭവംകാട്ടി വിതുമ്പിനിന്നപ്പോൾ '
അമ്മപറഞ്ഞതും കേട്ടു
"ചന്ദനനിറമുള്ള എന്റെവയറ്റിലീ
ശാപംമുളച്ചല്ലോ ദൈവേ "
കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞാണെന്ന
സത്യം അമ്മമറന്നു
ഒന്നുംപറയാതെ മാനത്തുനോക്കിക്കൊ -
ണ്ടച്ഛനും മിണ്ടാതിരുന്നു
നൊമ്പരംമാറ്റാനായ് മെല്ലെപ്പറഞ്ഞു
"ഏഴഴകല്ലേ കറുപ്പ്
എൻമകൾ സുന്ദരിയല്ലോ"
എങ്കിലും കണ്ടു നിറഞ്ഞമിഴികളിൽ
എന്നോടൊത്തിരിയിഷ്ടം
അമ്പലത്തിൽതൊഴാൻ പോകുമ്പോഴും
നഗരത്തിലേക്കൊന്നു പോകുമ്പോഴും
തിരികെയെത്തുമ്പോൾ നേരമിരുണ്ടാലും
ദെണ്ണമില്ലമ്മയ്ക്കു തെല്ലും
"ഈ കാക്കത്തമ്പ്രാട്ടീനേ ആരുനോക്കാനാ -
ണെന്നു "പറഞ്ഞതുംകേട്ടു
നെഞ്ചുപിടഞ്ഞു തനിച്ചിരിക്കുമ്പോൾ
അനുജത്തി പിന്നേയുംഞ്ഞോണ്ടും
"കാത്തിരുന്നോടി നീ രാജകുമാരനേ
ആഫ്രിക്കയിൽ നിന്നെത്തും
അവൻ ആഫ്രിക്കയിൽ നിന്നെത്തും "
ഇന്നലേയും എന്നെ പെണ്ണുകാണാൻ ചിലർ
ദൂരേയെങ്ങുന്നോ വന്നു
ഈ കാക്കക്കറുമ്പിയെ കെട്ടണമെങ്കിൽ
പെണ്ണിന്റെ തൂക്കത്തിൽ പൊന്നും
ഒപ്പം സഞ്ചരിക്കാൻ പുത്തൻകാറും
നെഞ്ചുതടവിയെന്നച്ഛൻ പറഞ്ഞത്
"അത്രയും കാശില്ല മോനേ
ഇനി വേറേയൊരു മകളുണ്ട് "
ചേച്ചിയെ നിർത്തീട്ടനിയത്തി പോയപ്പോൾ
നെഞ്ചുപിടഞ്ഞു ഞാൻനിന്നു
വിലപേശിവാങ്ങാനാരുമില്ലാത്ത
എടുക്കാച്ചരക്കായി മാറി
എന്റെ മനസ്സിൽ പ്രണയംവിടർത്തി
ഒരു ചിത്രംവരക്കാരൻ വന്നു
ആദ്യമായെന്നെ നോക്കിച്ചിരിച്ചവൻ
ഞാനറിയാതെന്നെ പിന്തുടർന്നെത്തിയോൻ
ഒടുവിൽ പറഞ്ഞതുംകേട്ടു
"എന്റെ ചിത്രത്തിനു ജീവൻപകരുവാൻ
എല്ലാം തികഞ്ഞൊരു പെണ്ണുവേണം
അവൾ കാക്കക്കറുമ്പിയേപ്പോലെ വേണം
നീ എല്ലാംതികഞ്ഞ കറുത്തപെണ്ണ് "
ഒടുവിൽഞാൻ വെള്ളപുതച്ചുകിടക്കവേ....
ഒരു മുഴംകയറെന്റെ നോവുപകുക്കവേ....
"ലക്ഷ്മി വിട്ടുപോയി...
യീവീടീന്നൈശ്വര്യമൊക്കെയും വിട്ടുപോയ്....
എന്തിനീ ക്രൂരതകാട്ടിമോളേ"
പൊട്ടിത്തുളുമ്പുന്ന നീർമണിച്ചാലിലൂടിത്തിരി
സ്നേഹം പകുത്തുതന്നെന്നമ്മ...
കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടോതവേ..
ജീവിച്ചിരുന്നപ്പോൾ കേൾക്കാൻകൊതിച്ചത്
ജീവൻവെടിഞ്ഞപ്പോൾ കേട്ടു
ഞാൻ ജീവൻവെടിഞ്ഞപ്പോൾ കേട്ടു
പെണ്ണിൻനിറത്തിന് വിലയിടുന്നോരവർ
പെൺമനമെന്നു തിരിച്ചറിയും
ബെന്നി ടി ജെ
O2 / 01/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo