ഈ രാത്രിയുടെ അവസാന യാമവും കടന്നു പോയി.., എന്നത്തേയും പോലെ. നാളത്തെ പുലരിയെങ്കിലുo നല്ലതാകണമെന്ന മോഹത്തോടെ അവൾ ഉറങ്ങി. ജനൽപാളികളിലൂടെ സൂര്യദേവന്റെ ആദ്യകിരണങ്ങൾ മുഖം തഴുകിയപ്പോൾ അവൾ ചാടിയെഴുന്നേറ്റു. ഒമ്പത് മണിക്ക് ഓഫീസിൽ എത്തണം. കണ്ണുമടച്ച് വന്ന് ആദ്യ ദർശനം സാക്ഷാൽ ഉണ്ണിക്കണ്ണനെത്തന്നെ കണ്ടു.
കൊഴിഞ്ഞുപോയ ഇന്നലേകളുടെ നിമിഷങ്ങളിലേക്ക് മനസ്സ് പാഞ്ഞുകയറിയപ്പോൾ കണ്ണുകളെ നിയന്ത്രിക്കാനായില്ല. കവിളിലേക്കൊഴുകാൻ വെമ്പുന്ന പളങ്കുമണികളെ വിരൽത്തുമ്പുകളാൽ തട്ടിത്തെറിപ്പിച്ചു. അരുത്, താൻ കരയാൻ പാടില്ല. മനസ്സിൽ നിന്നും ആഞ്ഞുവീശിയ ഗദ്ഗദങ്ങളെ ഒരു നീണ്ട ശ്വാസമെടുത്ത്," ഉഫ്" എന്ന് പുറത്തേക്ക് ഊതിക്കളഞ്ഞു.
" അരുത്, നീ തളരാൻ പാടില്ല.., നീ ജീവിച്ചു കാട്ടണം...!"അവളോടാരോ പറയുന്ന പോലെ.
" അരുത്, നീ തളരാൻ പാടില്ല.., നീ ജീവിച്ചു കാട്ടണം...!"അവളോടാരോ പറയുന്ന പോലെ.
അവളുടെ ഒഴുകി വീഴാൻ കൊതിച്ച കണ്ണുനീർത്തുള്ളികൾ, നടന്നു നീങ്ങിയ വഴികളിൽ, മഴത്തുള്ളികൾ കഴുകിക്കളഞ്ഞപ്പോൾ, ആ ദുഖം ആരും കണ്ടില്ല....!
മഷിയെഴുതിയ, തിളക്കമാർന്ന ആ കണ്ണുകൾക്കു പുറകിലെ വിഷാദഭാവം ആരും വായിച്ചില്ല...!
അവളുടെ പുഞ്ചിരിയുടെ നിഴലായ് നടന്ന നോവുകളെ
ആരും അറിഞ്ഞില്ല...!
ആരും അറിഞ്ഞില്ല...!
സായന്തനത്തിലെ ഇളവെയിൽ തട്ടി അവളുടെ മുഖം പ്രകാശപൂരിതമായപ്പോൾ, ആ മുഖത്തിലൊളിച്ചിരുന്ന പിരിമുറുക്കങ്ങൾ
ആരും ശ്രദ്ധിച്ചില്ല...!
ആരും ശ്രദ്ധിച്ചില്ല...!
ഒരു ചെറുപുഞ്ചിരിയോടെ, ഓഫീസിൽ അവൾ കാലെടുത്തു വെക്കുന്ന ആ നിമിഷം, മറ്റുള്ളവരുടെ മുഖത്ത് ഒരു പുതു പുത്തൻ ഉണർവ്വ് പടരുന്നത് അവൾക്ക് കാണാം. ഏവർക്കും സന്തോഷവും സമാധാനവും പകർന്നു നൽകുമ്പോഴും, തന്നിലെ ഊർജ്ജം ചോർന്നു പോകുന്നത്
ആരും അറിഞ്ഞില്ല..!
ആരും അറിഞ്ഞില്ല..!
അവർക്കെല്ലാം അവൾ ആരൊക്കേയോ ആയിരുന്നു.
ഒരു തൂവൽസ്പർശം പോലെ എല്ലാവരേയും തലോടിയപ്പോളും, അവൾക്കും സങ്കടങ്ങളുണ്ടെന്ന്
ആരും ചിന്തിക്കാൻ കൂട്ടാക്കിയില്ല..!
ഒരു തൂവൽസ്പർശം പോലെ എല്ലാവരേയും തലോടിയപ്പോളും, അവൾക്കും സങ്കടങ്ങളുണ്ടെന്ന്
ആരും ചിന്തിക്കാൻ കൂട്ടാക്കിയില്ല..!
രാത്രിയുടെ നീണ്ട യാമങ്ങളിൽ തലയിണയെ താങ്ങാക്കി മുഖമമർത്തി വിതുമ്പിയപ്പോഴും ഒരു തണുത്ത സ്പർശം അവളെ പുൽകിയില്ല....!
ഇവിടെ അവളുടെ ഒരു ദിവസം കൂടി പൂർണ്ണമാകുന്നു. മലർന്ന്, മേലോട്ട് നോക്കി കിടന്നപ്പോൾ അവൾ ചില തീരുമാനങ്ങൾ എടുക്കുകയായിരുന്നു..!
ഇല്ല..., ഇനി തളരില്ല..., എല്ലാവരേയും ജീവിച്ചു കാണിക്കണം. തനിക്ക് താങ്ങായി താൻ മാത്രമേയുള്ളൂ എന്ന അവസ്ഥ ജീവിതത്തിൽ ഉണ്ടാകുമ്പോൾ കൈവരുന്ന ഒരു ധൈര്യമുണ്ടല്ലോ....., സ്വയാർജ്ജിതമായ മനോധൈര്യം.., വല്ലാത്തൊരു ചങ്കൂറ്റമാണത്...! അപ്രാപ്യമെന്ന് കരുതിയത് പലതും നേടിയെടുക്കാനുള്ള ഒരു ആത്മധൈര്യം..!
അതെ..., ജീവിക്കണം.., ഉയരങ്ങൾ കീഴടക്കണം..., ആർക്കും ചിന്തിക്കാനാകാത്ത അത്രയും ഉയരങ്ങളിലെത്തണം...., അതെളുപ്പമല്ലെന്നവൾക്കറിയാം..., പക്ഷെ, തളരില്ലൊരിക്കലും..., നിഴലായ് കുറേ ഓർമ്മകൾ കൂട്ടിനുണ്ട്, ശക്തി പകരാനായ്...!
* * * * * * * * * * *
കട്ടിലിന്നരികിലെ മേശമേൽ ഇന്നലെ കൊണ്ടു വെച്ച ഉറക്കഗുളികകളുടെ കുപ്പി, കൈ തട്ടി താഴെ വീണു. അതെടുത്ത് അവൾ തിരിച്ചും മറിച്ചും നോക്കി.., ഒരു നിമിഷം അവിടെത്തന്നെ നിന്നു. അടുത്ത നിമിഷം ഒരു ചെറുപുഞ്ചിരിയോടെ, ആ കുപ്പി മേശമേൽ തിരികെ വെച്ച് ആ മുറിയിൽ നിന്നും പുറത്ത് കടക്കാൻ നോക്കവേ, കുപ്പിക്കുള്ളിലുള്ള ഉറക്കഗുളികകൾ അവളെ നോക്കി കളിയാക്കി ചിരിക്കുന്നതായി അവൾക്ക് തോന്നി...," ഭീരു..." !
~ ~ ~ ~ ~ ~ ~ ~ ~ ~
Ambika Menon,
6/01/18.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക