നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓറഞ്ച്, റെഡ്

Image may contain: 1 person, closeup
********************
സ്ക്കൂൾ അവധി കഴിഞ്ഞ് തുറന്നാൽ പിന്നെ കുട്ടികൾക്ക് വാർത്ത കേൾക്കാൻ അല്പം ശ്രദ്ധ കൂടുതലാണ്.
വേറെയൊന്നിനുമല്ല, മുടക്ക് ഉടനെ വല്ലതും കിട്ടോ എന്നറിയണം.
അത്രമാത്രം!
ജൂൺ 6 നു സ്കൂൾ തുറന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ ശനി, ഞായർ അവധിയാണല്ലോ.
അതു കഴിഞ്ഞ് തിങ്കളാഴ്ച ക്ലാസ്സിൽ പോകുവാൻ സ്വാഭാവികമായും മടിയുണ്ടാകും.
ഇതിനിടയിൽ ആണ് കാലാവസ്ഥക്കാർ ഓറഞ്ച്, ചുവപ്പ് കാർഡ് കാണിച്ചത്.
ഇത് കണ്ട് എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരുത്തൻ ചോദിച്ചു.
ചേട്ടാ. മഴയ്ക്ക് ഓറഞ്ചും, റെഡും പറയുന്നത് അപകടമല്ലെ ?
അങ്ങിനെയൊക്കെയാണ് പറയാ.
നീ ഇപ്പോ എന്താ ചോദിച്ചത്?
അല്ല, തൃശ്ശൂരിൽ തിങ്കളാഴ്ച ഓറഞ്ച് ആണ് .
അപ്പോ സ്ക്കൂളിനു അവധിയുണ്ടാകുമോ?
ശരിക്കും പറഞ്ഞാൽ ഓറഞ്ചിന് ഒരാഴ്ചയും റെഡിന് രണ്ടാഴ്ചയും ആണ് അവധി വേണ്ടത്.
അവന്റെ ഉള്ളിലിരിപ്പ് അറിഞ്ഞ് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അതില്ല.
എന്തായാലും ഒരു ദിവസം മുടക്കുണ്ടാകും.
അല്ലെ. അവൻ പറഞ്ഞു.
എന്റെ പൊന്നുമോനെ, സ്ക്കൂൾ തുറന്നല്ലെ ഉള്ളൂ. നീ പോയി ആ പുസ്തകം എടുത്ത് വായിക്ക്.
മഴക്കാലമായാൽ മഴ പതിവാ .
അതിനെല്ലാം സ്ക്കൂൾ അടയ്ക്കാൻ നിന്നാൽ
പഠിക്കാൻ സമയം കിട്ടോ?
പണ്ട് അതിന് ഓറഞ്ച് ഒന്നും ഇല്ലല്ലോ?
ഇത്രയും ചരിത്ര പഠനം നീ നിന്റെ പാഠപുസ്തകതോട് കാണിച്ചാൽ നീ വലിയവനാകും. അവധി മാത്രം അന്വേഷിച്ച് നടക്കാതെ ആ പുസ്തകമൊക്കെയൊന്ന് തുറന്നു നോക്ക്.
വലിയ താൽപര്യമില്ലാതെ, പ്രതീക്ഷ ഇല്ലാത്ത പോൽ അവൻ ചിരിച്ചു കൊണ്ട് പോയി.
മഴ കനക്കും, ഡാമുകൾ നിറയും, അവധി കിട്ടും എന്ന മോഹത്തോടെ.........
✍️ ഷാജു തൃശ്ശോക്കാരൻ:
09/06/2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot