
"മോളെ ആനി,
നീ..പോയി അപ്പന്റെ വെള്ള ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തിട്ട് വന്നേടി.മ്ക്ക്...ഇന്നൊരു പ്ലാവിന്റെ തൈ നടാം...ന്ന്.!"
"ന്റെ അപ്പാ..അപ്പൻ വല്ല്യ തോൽവി ആണല്ലോ...?
തൈ നടണമെങ്കിലെ..മൺവെട്ടി അല്ലെ വേണ്ടത്?
അല്ലാണ്ട് അപ്പന്റെ ഫോൺ ആണോ..?!"
തൈ നടണമെങ്കിലെ..മൺവെട്ടി അല്ലെ വേണ്ടത്?
അല്ലാണ്ട് അപ്പന്റെ ഫോൺ ആണോ..?!"
"നീ..എന്തൂട്ട് തേങ്യാ..പറയണേ ക്ടാവേ..!
മ്‌ടെ...തെക്കെപ്പറത്ത് കഴിഞ്ഞ കൊല്ലം ഇതേ ദിവസം അപ്പൻ;മാവിൻ തൈ നട്ട കുഴിയില്ലേ..?
അതില്...ഈ പ്ലാവിൻ തൈ കാച്ചാം...ന്ന്
എന്നിട്ടൊരു സെൽഫി അങ്ങട് പൂശാം...എന്ത്യയ്...?!"
അതില്...ഈ പ്ലാവിൻ തൈ കാച്ചാം...ന്ന്
എന്നിട്ടൊരു സെൽഫി അങ്ങട് പൂശാം...എന്ത്യയ്...?!"
"അതേയ് അപ്പാ ഞാനൊരു കാര്യം പറഞ്ഞാൽ അപ്പൻ ചൂടാവോ..?"
"എന്തൂട്ടാച്ചാ നീ പറയടി ആനിമോളെ..."
"അതേയ് അപ്പന്റെ വെള്ള ഷർട്ടിന്റെ ഉള്ളിൽ മുഴുവൻ ചെളിയാണ് ട്ടാ...
ഏത് മനസിലായാ...?!"
ഏത് മനസിലായാ...?!"
അയാളൊരു വളിച്ച ചിരിച്ചിരിച്ചുകൊണ്ട് ഫോൺ എടുത്തുകൊണ്ട് പറഞ്ഞു.
"ഹി..ഹി....ഹി...ഉവ്വ്....ഉവ്വേ...!"
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക