നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അർച്ചന

Image may contain: 1 person, indoor
കണ്ണാ, ഞാൻ നിന്റെ വേണുഗാനത്തിലെ
മധുരാനുരാഗമായ്ത്തീർന്നിടട്ടേ
പാദരേണു തേടി നീ,യണയുംനാളിനായ്
വ്രതം നോറ്റിരുന്നൊരാ രാധയെപ്പോൽ.
നിൻനീലമിഴികളിലെഴുതിയൊരഞ്ജനം
ചുണ്ടിണയാൽ ഞാൻ പകുത്തിടട്ടേ.
ഒരു ദേവരാഗമായ് നിന്നിലലിഞ്ഞു
ഞാനെന്നും നിന്നിൽ ലയിച്ചിടട്ടേ.
ശ്യാമവർണ്ണാ, നിൻ പ്രണയഗീതങ്ങളെ-
ന്നാത്മാവിലലിഞ്ഞിടട്ടേ.
ഒരു തുളസിമാലപോൽ നിൻമാറിൽ
വീണൊരു ഗോപികയായിടട്ടേ ഞാൻ.
കല്പാന്തകാലം ഒരു മയിൽപ്പീലിയായ്
നിൻമുടിച്ചുരുളിൽ ചേർന്നുനില്ക്കാനായ്
യമുനാതീരംകൊതിക്കും നിൻപാദത്തിൽ
എന്നെയർപ്പിക്കുന്നൂ സ്വീകരിക്കില്ലേ കണ്ണാ.
ബെന്നി ടി. ജെ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot