
പേ പാർക്കിൽ കാർ നിർത്തി :മൊബൈൽ ചെരുപ്പ് എല്ലാം വണ്ടിയിൽ തന്നെ വെച്ചു
:
"ദേ ഇതും കൂടി വെച്ചൊ" മൊബൈൽ എന്നെ ഏൽപ്പിച്ചു കൊണ്ട് ഭാര്യ പറഞ്ഞു: .
:
"ദേ ഇതും കൂടി വെച്ചൊ" മൊബൈൽ എന്നെ ഏൽപ്പിച്ചു കൊണ്ട് ഭാര്യ പറഞ്ഞു: .
പുറത്തേക്കിറങ്ങി.... സമയം നോക്കി
"നാലരക്കുള്ളിൽ നട തുറക്കും എന്നാ തോന്നുന്നെ... " ഞാൻ ഭാര്യയോട് പറഞ്ഞു:
'
''വേഗം പോകാം പെട്ടെന്ന് ക്യൂവിൽ കയറിപ്പറ്റിയാൽ നേരത്തെ അകത്ത് കയറാം.... തൊഴുത് പുറത്തിറങ്ങി ആറ് മണിയോടെ വിട്ടാൽ സന്ധ്യക്ക് മുമ്പ് വീട്ടിലെത്താം "
'
''വേഗം പോകാം പെട്ടെന്ന് ക്യൂവിൽ കയറിപ്പറ്റിയാൽ നേരത്തെ അകത്ത് കയറാം.... തൊഴുത് പുറത്തിറങ്ങി ആറ് മണിയോടെ വിട്ടാൽ സന്ധ്യക്ക് മുമ്പ് വീട്ടിലെത്താം "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു
: "ദേ ഗുരുവായൂരിൽ വന്ന് കഴിഞ്ഞാൽ പിന്നെ സമയത്തിന്റെ കണക്കൊന്നും പറയരുത് എല്ലാം ഭഗവാൻ നേരെയാക്കി തരും "
കടുത്ത കൃഷ്ണ ഭക്തയായ അവൾ അത് സൂചിപ്പിച്ചപ്പോൾ താനത് ഭവ്യതയോടെ കേട്ടു നടന്നു ... കുറച്ചു നേരം
നടന്നപ്പോൾ അവൾ പെട്ടെന്ന് പറഞ്ഞു
നടന്നപ്പോൾ അവൾ പെട്ടെന്ന് പറഞ്ഞു
" ദേ ഒന്ന് നിൽക്കു അവിടെയാണ് വഴിപാടിന് ചീട്ടാക്കുന്നത് ഞാനൊന്ന് നോക്കട്ടെ തുറന്നിട്ടുണ്ടൊന്ന് " അവൾ അങ്ങോട്ട് നീങ്ങി താൻ അവിടെ കണ്ട ബഞ്ചിൽ ഇരുന്നു
സമയം മൂന്നര. ഇപ്പോൾ ക്യൂവിൽ നിന്നാൽ നാലരയോടെ നട തുറന്ന വഴി അകത്ത് കയറി വേഗം തൊഴുത് പുറത്തിറങ്ങാം ഏതാനും സമയത്തിനകം അവൾ നടന്ന് വന്നു
" വാ പോകാം വേഗം ക്യൂവിൽ നിൽക്കാം''
ഭക്തി സാന്ദ്രമായ ആ അന്തരീക്ഷത്തിൽ അവളോടൊപ്പം മുന്നോട്ട് നടന്നു -- .എങ്ങും നാമജപമന്ത്രങ്ങൾ മാത്രം: സ്റ്റീൽ കമ്പികളുടെ ഇടയിലൂടെ വരിവരിയായി മുന്നോട്ട് നീങ്ങി....
ഇനി കുറച്ച് അധികനേരം കാത്തിരിപ്പ്: കയ്യിലുള്ള ചെറിയ നാമ ജപ പുസ്തകം അവൾ തുറന്നു മെല്ലെ ജപിച്ചു തുടങ്ങി --- അവൾ ഭഗവാനുമായി നേരിട്ട് ബന്ധം സ്ഥാപിച്ചു തുടങ്ങി:
ഇനി കുറെ നേരത്തേക്ക് ഒരു രക്ഷയുമില്ല: താനുമായി ഒരു കമ്മ്യൂണിക്കേഷനുള്ള സാദ്ധ്യതയുമില്ല: സമയം കളയാൻ സ്റ്റീൽ കമ്പികളിൽ പിടിച്ച് അലക്ഷ്യമായി ദൂരേക്ക് നോക്കിക്കൊണ്ടിരുന്നു താൻ വെറുതെ ....
പെട്ടെന്നാണ് അത് കണ്ണിൽ ഉടക്കിയത് :ഒരു ഇളം നീല സാരിയും ധരിച്ചു കൊണ്ട് ഒരു യുവതി ദൂരേന്ന് നടന്നു വരുന്നു... നെറ്റിയിൽ ഒരു കറുത്ത ഗോപി പൊട്ട്: അവരെ കൂടുതൽ സുന്ദരിയാക്കിയിട്ടുണ്ട് ---
കൂടെയുള്ളത് ഭർത്താവായിരിക്കും.. അടുത്തെത്തുന്തോറും അവളുടെ ചന്തം കൂടി വരുന്ന പോലെ. കാണാൻ ഒരു പ്രത്യേക കൗതുകം ...
പെട്ടെന്നാണ് തന്നെ അതിശയപ്പെടുത്തിയത്... അവൾ തന്റെ മുഖത്തേക്ക് തന്നെയാണ് നോക്കി ക്കൊണ്ട് വരുന്നത്
"കൃഷ്ണാ ഗുരുവായൂരപ്പാ ഇതാരായിരിക്കും "
അവളെ വീണ്ടും ശ്രദ്ധിച്ചു: നീണ്ട വരിയുടെ പിറകിൽ എത്താറായപ്പോൾ അവൾ തന്നെ വീണ്ടും നോക്കി: സത്യം പറഞ്ഞാൽ ഞങ്ങടെ രണ്ടും കണ്ണും ശരിക്കും ഉടക്കിയ പോലെ.... പൊടുന്നനെയായിരുന്നു അവളുടെ സ്വൽപ്പം തടിച്ച ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി... അതും തന്റെ മുഖത്ത് ഉററ് നോക്കി. ---
"ങ്ങേ ....... തന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നു ---- തന്നെ നോക്കിയാണൊ? ''''
ഒന്ന് കൺഫേം ചെയ്യാൻ അവളുടെ മുഖത്ത് നിന്ന് നോട്ടം പിൻവലിച്ചു: തന്റെ ചുറ്റും ഇരിക്കുന്നവരെയും നിൽക്കുന്നവരെയും നോക്കി ... അവരാരെയുമല്ല ഉറപ്പിച്ചു.... എല്ലാവരും അവരുടെതായ രീതിയിൽ തിരക്കിലാണ്... അപ്പൊ ചിരിച്ചത് തന്നെ നോക്കി തന്നെയാണ്... ആരായിരിക്കും...
ഒന്നുകൂടി നോക്കാം: തല തിരിച്ച് ക്യൂവിന്റെ പിറകിൽ സ്റ്റീൽ കമ്പിയിൽ പിടിച്ചു നിൽക്കുന്ന അവളെ ഒന്നു കൂടി നോക്കി: സ്വർണ്ണവളകളിട്ട വെളുത്തു തുടുത്ത കൈ കൊണ്ട് സ്റ്റീൽ വരികൾ പിടിച്ച് അലക്ഷ്യ ഭാവത്തോടെ നിൽക്കുന്ന അവളെ കാണാൻ പ്രത്യേക ഭംഗി:
: താൻ നോക്കിയത് അറിഞ്ഞൊ എന്നറിഞ്ഞില്ല ... പെട്ടെന്ന് ആ കണ്ണുകൾ എന്റെ മുഖത്ത് കൊരുത്തു :: താനു വിട്ടില്ല മുഖം എടുക്കാൻ ശ്രമിച്ചില്ല: 'നോക്കിക്കൊണ്ട് തന്നെ നിന്നു....
എന്തൊരു ഭംഗിയാ ആ. വലിയ കണ്ണുകൾക്ക്: പൊടുന്നനെ വീണ്ടും ആ ചുണ്ടിൽ പുഞ്ചിരി
"ങ്ങേ ദേ വീണ്ടും ചിരിക്കുന്നു: 'ഇത്തവണ ഒരു നീളം കൂടിയ ചിരിയാണ്"
തിരിച്ചeങ്ങാട്ടും ചിരിക്കാം ഇല്ലെങ്കിൽ മോശമല്ലെ ....ചിരി എന്നു പറയുന്നത് സൗഹൃദത്തിന്റെ ആദ്യ ചവിട്ടുപടിയല്ലെ... അത് കൊണ്ട് അതിൽ ചവുട്ടി വഴുക്കി വീഴാതിരിക്കാൻ നോക്കണം
: ഒരു കൊള്ളാവുന്ന വിലയുള്ള ചിരി അങ്ങോട്ടും നൽകി അത് കിട്ടി എന്ന് ഉറപ്പു വരുത്താനെന്നോണം എന്റെ മുഖത്ത് നോക്കി അവൾ മെല്ലെയൊന്ന് തലയാട്ടി
ങ്ങേ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇത് ലൈൻ തന്നെ .... മെല്ലെ മുഖം തിരിച്ചു.... മനസ്സിൽ ലഡു പൊട്ടി എന്നൊന്നും പറഞ്ഞാൽ പോര അമ്പലപ്പുഴ പാൽപായസം തലവഴി ഒഴിച്ചു എന്ന് പറയേണ്ടി വരും.... എന്നാലും ഒരു മുഖ പരിചയവും ഇല്ലാത്ത എന്നോട് ഇത്രയും അടുപ്പം കാണിക്കാൻ .....
എന്റെ F B യിലെ സുഹൃത്താണൊ ഏയ് അല്ല ... ഇനി ഫേസ് ബുക്കിൽ താൻ എഴുതാറുള്ളതെല്ലാം വായിച്ചു കാണുമൊ..
അതൊ നല്ലെഴുത്തിൽ താനെഴുതുന്ന കഥകളുടെയും കവിതകളുടെയും ഫാൻ ആണൊ? അതോ ഇനി തന്റെ പഴയ വല്ല കോളേജ് സുഹൃത്താണൊ?
എന്നാലും ആരായിരിക്കും.... ഒന്നു കുടി നോക്കിയാലൊ വേണ്ട. സ്വല്പം വെയിറ്റ് ഇട്ട് നിക്കാം അപ്പഴെ ഒരു വിലകാണു:
നടതുറന്ന് എന്ന് അറിയിച്ചു കൊണ്ടുള്ള വലിയ മണിശബ്ദം മുഴങ്ങി: എല്ലാവരും ചുണ്ടിൽ നാമജപങ്ങളമായി മുന്നോട്ട് നീങ്ങി: ഒന്നു കൂടി നോക്കാം ...
എവിടെക്കൊ നോക്കുന്ന പോലെ വെറുതെ പിറകിലേക്ക് നോക്കി: അവൾ മെല്ലെ മെല്ലെ ക്യൂവിലൂടെ മുന്നോട്ട് നീങ്ങുന്നു: പെട്ടെന്ന് കണ്ണുകൾ ഉയർത്തി നോക്കിയത് തന്റെ മുഖത്തേക്കായിരുന്നു: വൃഥാ ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു: എന്നാൽ ഒട്ടും പിശുക്കു കാണിക്കാതെ അവൾ ഇങ്ങോട്ട് വീണ്ടും പുഞ്ചിരിക്കുന്നു:
'ങ്ങേ" ഇത് ലൈൻ തന്നെ ഉറപ്പ് എങ്ങിനെയെങ്കിലും പരിചയപ്പെടണം: ''
"തൊഴുത് കഴിഞ്ഞ് പോകുന്നതിന് മുൻപ് :: വാട്ട്സ് അപ്പ് നമ്പർ മേടിക്കണം.... FB യിൽ ഫ്രണ്ടാക്കണം ."
''പിന്നെ രാവിലെ പൂക്കൾ ഒക്കെ വെച്ച് ഒരു Good morning മെസേജ് അങ്ങോട്ട് : അങ്ങിനെയങ്ങനെ പിടിച്ച് പിടിച്ച് കയറാം ''
വിവിധ തരം ചിന്തകൾ ഭക്തജനത്തിരക്കിലുടെ എന്നെ വളരെ വേഗത്തിൽ ശ്രീകോവിലിനടുത്തെത്തിച്ചു :-
ഭഗവാനെ മനസ്സറിഞ്ഞു തൊഴുതു: പുറത്തേക്കിറങ്ങി... പുള്ളിക്കാരത്തി പുറത്തേക്കിറങ്ങിയിട്ടില്ലെന്ന് തോന്നുന്നു:
"തൊഴ്ത് കഴിഞ്ഞൊ "ഭാര്യ വന്ന് തോണ്ടിയപ്പോൾ ചിന്തയിൽ നിന്നുണർന്നു ... പ്രദക്ഷിണം വയ്ക്കുമ്പോഴും മെല്ലെ ചുറ്റും നോക്കി: അവളെ കാണാനില്ല ...എവിടെ പോയി കാണും
പ്രസാദവും മേടിച്ച് പുറത്തിറങ്ങി കാർ പാർക്കിലേക്ക് നടന്നു: രണ്ടു പേരും കാറിൽ കയറി: അപ്രതീക്ഷിതമായാണ് കണ്ണിൽ പെട്ടത്... എതിരെയുള്ള കാറിൽ അവളും ഭർത്താവും കയറുന്നു: ഒരു ചുകന്ന ഹുണ്ടായ് ആക്സൻറ്
അവർ കാർ സ്റ്റാർട്ട് ചെയ്തു - താൻ മെല്ലെ കാറിന്റെ ഡോർ താഴ്ത്തി :: ഹുണ്ടായ് ആകസ് ന്റ് മെല്ലെ മുന്നോട്ട് നീങ്ങി... തന്റെ കാറിന്റെ സമീപത്ത് കൂടി മുന്നോട്ട് ഹുണ്ടായ് നീങ്ങിയപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ അവൾ ചെറുതായൊന്ന് കൈപൊക്കി റ്റാ റ്റാ കാണിച്ചു:
"ങ്ങേ" "അയ്യൊ ഇത് ഫുൾ ലൈൻ തന്നെ "
വീണ്ടും അമ്പലപ്പുഴ പാൽപായസം തന്റെ തല വഴി ഒലിക്കാൻ തുടങ്ങി
" അതേയ് വെറുതെ വായും പൊളിച്ച് ഒലിപ്പിക്കണ്ട: : അവൾ റ്റാ റ്റാ കാണിച്ചത് എന്നെയാണ് നിങ്ങളെയല്ല "
ഭാര്യയുടെ പെട്ടെന്നുള്ള പ്രതികരണം കേട്ട വഴി അമ്പലപ്പുഴ പാൽപായസം പെട്ടെന്ന് കടുക്കാകഷായത്തിന് വഴിമാറിയ പോലെ .::
ഒരു തരിപ്പോടെ ഭാര്യയുടെ മുഖത്തേക്ക് നോക്കി
"അതേയ് അവളെന്റെ ഒരു പഴയ ഫ്രണ്ടാ' ഞാൻ ശീട്ടാക്കാൻ പോയില്ലെ അവിടെ വെച്ചാ അവളെ കണ്ടത്.."
"ഭർത്താവെ വിടെ എന്ന് ചോദിച്ചപ്പോൾ നിങ്ങളെ ഞാൻ ചൂണ്ടി കാണിച്ചു കൊടുത്തു :: അവൾ ഒരുLic agent ആണ് ....പത്ത് ലക്ഷത്തിന്റെ പോളിസി എടുക്കാൻ പറഞ്ഞിരിക്കയാ... അടുത്താഴ്ച അവൾ വീട്ടിൽ വരും''
ഒന്നു നിർത്തി അവൾ വീണ്ടും തുടർന്നു "
''അത് കൊണ്ടാ അവൾ നിങ്ങളെ നോക്കി പഞ്ചാര ചിരിയുമായി നിന്നത് ... അത് കണ്ടപ്പോൾ ഇവിടെ യൊരാൾ ഒലിപ്പിച്ച് അവളുടെ വായിൽ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു: കഷ്ടം''
സാക്ഷാൽ ഗുരുവായുരപ്പൻ പെട്ടെന്ന് വാമനാവതാരം എടുത്ത് തന്നെ ഒന്ന് പാതാളത്തിലേക്ക് ചവുട്ടി താത്തിയെങ്കിൽ എന്ന് താൻ ഒരു നിമിഷം ആഗ്രഹിച്ചു പോയി...
ദേ ഒരു കാര്യം കൂടി " ഭാര്യ വിടുന്ന മട്ടില്ല:
"അവൾക്ക് ഞാൻ രണ്ടു പേരുടേയും നമ്പർ കൊടുത്തിട്ടുണ്ട് ഇനി ആ പേരും പറഞ്ഞ് വാട്സ പ്പും ഗുഡ്‌മോണിങ്ങും എന്നൊക്കെ പറഞ്ഞ് ഓരോന്നിന് പോയാൽ .... ബാക്കി ഞാൻ പിന്നെ പറയാം"
ങ്ങേ ദൈവമേ ഇവൾ മെൻറലിസ്റ്റും കൂടിയാണൊ "?
കിറുകൃത്യമായി തന്റെ മനസ്സ് വായിച്ചിരിക്കുന്നു :
വണ്ടി മുന്നോട്ടെടുത്തു: തൊട്ടടുത്തുള്ള വൃന്ദാവൻ കാസറ്റ് കടയിൽ നിന്നു ഒഴുകി വരുന്ന വരികൾ തന്നെ ഉദ്ദേശിച്ച് മാത്രമാണെന്ന് തോന്നാതിരുന്നില്ല
മാളിക മുകളിലേറിയ മന്നന്റ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ --- .
By: Suresh Menon @ Nallezhuth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക