കരകവിഞ്ഞൊഴുകുന്ന
അരുവിതൻ,
കളകളാരവമൊരു മർമ്മരം.
എൻ കരളിലൊരു
കിരുകിരു ഉരുവിടും
കുരുവി തൻ കുറുമൊഴി.
അരുവിതൻ,
കളകളാരവമൊരു മർമ്മരം.
എൻ കരളിലൊരു
കിരുകിരു ഉരുവിടും
കുരുവി തൻ കുറുമൊഴി.
പര പരയായുതിർന്നു
പുണർന്നു നിറഞ്ഞു
തിമർത്തു ഒഴുകും നിൻ മനം.
പുണർന്നു നിറഞ്ഞു
തിമർത്തു ഒഴുകും നിൻ മനം.
മാരുതനായ് അരികിൽ വരാം ഞാൻ.
അരുതരുതെന്നരുളുകയരുതേ.
മധുരതര മൊരുനറു മൊഴിയാൽ
ഇരവിലൊരു നറുതേൻ നുകരാം.
അരുതരുതെന്നരുളുകയരുതേ.
മധുരതര മൊരുനറു മൊഴിയാൽ
ഇരവിലൊരു നറുതേൻ നുകരാം.
ഇന്നലെ,
ദൂരെയെങ്ങോ പെയ്‌തൊഴിഞ്ഞു,
കിനാവിൻ മലർ തുള്ളികൾ.
ഇന്ന്,
മഴയിൽ വഴിഞ്ഞ
മിഴിനീർ പുഴകൾ
കഴുകിയൊഴുകിയെൻ
അഴലിൻ വഴിയെ.
ദൂരെയെങ്ങോ പെയ്‌തൊഴിഞ്ഞു,
കിനാവിൻ മലർ തുള്ളികൾ.
ഇന്ന്,
മഴയിൽ വഴിഞ്ഞ
മിഴിനീർ പുഴകൾ
കഴുകിയൊഴുകിയെൻ
അഴലിൻ വഴിയെ.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക