
-----------------------------------------------------
പ്രളയം പോലെ വാർത്തകൾ
പരുങ്ങുന്ന ചിന്തകൾ!
പരക്കെ പറയുന്ന നുണകളിൽ
പതിയെ പറഞ്ഞ നേരുകൾ
പാതി പറഞ്ഞ നേരുകളിൽ
പതിയിരിക്കും കുതന്ത്രങ്ങൾ
പോർവിളികൾ
പടയൊരുക്കങ്ങൾ
പരിഹാസങ്ങൾ
പ്രകോപനങ്ങൾ
ഭ്രാന്തുകൾ.. ഭ്രാന്തുകൾ
കതകടച്ചിട്ടും കണ്ണടച്ചിട്ടും
കാതലും കരളും തുരന്ന്
എന്നിലേക്കെത്തുന്ന വിഷ നാമ്പുകൾ
വാർത്തകൾ.. വാർത്തകൾ
പ്രളയം പോലെ വാർത്തകൾ
പരുങ്ങുന്ന ചിന്തകൾ!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക