Slider

വർഷാരംഭം വിദ്യാരംഭം

0
Image may contain: 1 person, hat

( ജോളി ചക്രമാക്കിൽ )
'കോരിച്ചൊരിയുന്ന മഴ ..
കൊല്ലവർഷം 1970 ലെ ജൂൺ 1.
ക്ലാസ്സിലെ സകലമാന കുട്ടികളും ആർത്തു കരയുകയാണ്
വാതിലിനു പുറത്തെ വരാന്തയിൽ നിവർത്തി വച്ച കുടകൾക്കരികിൽ ആകാംക്ഷയോടെ രക്ഷിതാക്കൾ...
കരച്ചിലിനോടൊപ്പം നിസ്സഹായതയുടെ നോട്ടങ്ങൾ ' ജനലിലേയ്ക്കും വാതിലിലേയ്ക്കും ഒഴുകിയെത്തുന്നുണ്ട്.
ഒരു കുട്ടി മാത്രം രാവിലെ കിട്ടിയ ചുവപ്പും മഞ്ഞയും നാരങ്ങയല്ലി മുഠായി ഏതു തുടങ്ങണം എന്നറിയാതെ വല്ലാത്തൊരു ആശങ്കയിൽ ബഞ്ചിലിരിക്കുന്നു .
അപ്പോഴാണ് ടീച്ചർ പതുക്കെ അടുത്ത് വന്ന്
നീ മാത്രമെന്താണു കരയാത്തത്...?
എന്നു ചോദിച്ചത്
അവൻ പതുക്കെ ബഞ്ചിൽ നിന്നുമിറങ്ങി
മുറിയിലുണ്ടായിരുന്ന മര കുതിരയുടെ അടുത്തേയ്ക്ക് നടന്നു.
പതിയെ കുതിരയുടെ മുകളിൽ കയറി
ചുവന്ന നാരങ്ങയല്ലി മുഠായി നുണഞ്ഞു കൊണ്ട് ക്ലാസ്സ് ഒന്നടങ്കം ഒന്നു നോക്കി ഉറക്കെ ഇങ്ങനെ പറഞ്ഞു
"ഞാൻ.... ഇവരെപ്പോലെ കരയാനല്ല പഠിക്കാനാണു വന്നത്...!
നൊടിയിടെ നിശബ്ദമായ ക്ലാസ്സ് റൂം..
ടീച്ചർ പതുക്കെ അടുത്ത് ചെന്ന് ഇങ്ങിനെ മൊഴിഞ്ഞു
നീ ബഞ്ചിൽ പോയിരിക്ക് ബാക്കി വീട്ടിൽ ചെല്ലട്ടെ ''
അന്നത്തെ ആ കുട്ടി ഇന്ന് ഒരു പാടേറെ വളർന്നിരിക്കുന്നു.
ഇന്നും ജീവിതത്തിൽ പഠിക്കാനേറെ '
അത് ആരാണെന്നറിയണ്ടേ കൂട്ടുക്കാരെ
നിങ്ങെടെയൊക്കെ ഭാഗ്യം ..
എളിമയോടെ പറയട്ടെ....!
അത് ഈ ഞാൻ തന്നെയായിരുന്നു....!
അന്നത്തെ ടീച്ചർ ഇന്നും എന്നോടൊപ്പം ഉണ്ട്
...
അമ്മയാണ് ആദ്യ ഗുരു. ... പ്രണാമം.....
ഓർമ്മകളിലെ നാരങ്ങയല്ലി മുഠായികൾക്ക്
ഇന്നും നല്ല മധുരം.,,,
എല്ലാവർക്കും വിദ്യാരംഭത്തിൻ്റെ ആശംസകൾ.....
# ഊതിപ്പെരുപ്പിച്ചത്
2019 - 06 - 08
(ജോളി ചക്രമാക്കിൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo