
(മിനിക്കഥ | ഗിരി ബി വാരിയർ )
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഇന്നും നിലനില്ക്കുന്ന ഒരു പഴയ ആചാരത്തെപ്പറ്റിയെഴുതാൻ പറഞ്ഞപ്പോൾ കുട്ടിയെഴുതിയത്, പണ്ട് അന്ധവിശ്വാസത്തി-ലധിഷ്ഠിതമായി നിലനിന്നിരുന്ന നരബലിയെന്ന ദുരാചാരത്തെക്കുറിച്ചായിരുന്നു. ഇന്ന്, സ്വന്തം ജീവൻ ബലിയായി അർപ്പിച്ചാൽമാത്രമേ ആഗ്രഹങ്ങൾ സഫലമാകുകയുള്ളൂ എന്നതിനുദാഹരണമായി അടുത്തകാലത്തു നടന്ന ചില ആത്മഹത്യകളെപ്പറ്റിയും കുട്ടി എഴുതിയിരുന്നു.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഗിരി ബി വാരിയർ
26 ജൂൺ 2019
26 ജൂൺ 2019
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക