Slider

അതിജീവനം

0
Image may contain: 1 person
----------------------
കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം
വിജയൻ മുതലാളി തുണികട പൂട്ടേണ്ടിവന്നപ്പോൾ ജീവനക്കാരനായ പ്രദീപിന് ജോലി നഷ്ടപെട്ടു. ശേഷം,ജോലിക്കായി അയാൾ മുട്ടാത്ത വാതിലുകളും,അറ്റന്റ്‌ ചെയ്യാത്ത ഇന്റർവ്വ്യൂകളുമില്ല..
എന്നാൽ നിരാശ തന്നെയായിരുന്നു ഫലം.
ഇപ്പോൾ ഒരുവർഷത്തോളമായി ആ കുടുംബം ജീവിച്ചുപോകുന്നത്‌
ഭാര്യക്ക്‌ എൽ ഐ സിയിൽ നിന്ന് ലഭിക്കുന്ന കമ്മീഷൻ വരുമാനം കൊണ്ടാണ്.
ഇവർക്ക്‌ രണ്ട്‌ മക്കൾ,
പ്രണവും,പല്ലവിയും.
പ്രണവ്‌ രണ്ടാം ക്ലാസിലും,
പല്ലവി എൽ കെ ജിയിലും പഠിക്കുന്നു.
മക്കൾ സ്കൂളിലും,ഭാര്യ ജോലിക്കും പോയികഴിഞ്ഞാൽ പ്രദീപ്‌ ഒറ്റക്കാകും.
സങ്കർഷഭരിതമായ ചിന്തകൾ താങ്ങാനാകാതെ അയാളുടെ മാനസിക നില താളം തെറ്റിയതുപോലായി.
പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും,പ്രവർത്തിക്കുകയും കൂടി ആയപ്പോൾ അയാളെ ഒറ്റക്കിരുത്തി ജോലിക്കുപോകുവാൻ സീനക്ക്‌ പ്രയാസമായിതുടങ്ങി.
എന്നാൽ പുറമേ നിന്ന് നോക്കുന്നവർക്ക്‌ ആ കുടുംബത്തിന്റെ പരാധീനതകൾ മനസിലായിരുന്നില്ല..
ആകെയുണ്ടായിരുന്ന വരുമാനം നിലച്ചപ്പോൾ കുടുബം വീണ്ടും പ്രതിസന്ധിയിലായി.
നിവർത്തിയില്ലാതെ സീന വീണ്ടും ജോലിക്ക്‌ പോയി തുടങ്ങി..
മക്കളും ഭാര്യയും പുറത്തുപോയ ഒരുദിവസം
പ്രദീപ്‌, തന്റെ പ്രീയപെട്ട നീലഷർട്ടും കറുത്തപാന്റ്സുമണിഞ്ഞ്‌, അലമാരയിൽ ഇരുന്ന കുറച്ചുപണം പേഴ്സിൽ കുത്തിതിരുകി ധൃതിയിൽ വീടുവിട്ട്‌ പുറത്തേക്കിറങ്ങി.
ബസിൽകേറി ടിക്കറ്റെടുത്ത്‌ ഇടപ്പള്ളി ടോളിന്നടുത്ത്‌ ബസിറങ്ങി നേരെ ലുലുമാൾ ലക്ഷ്യമാക്കി നടന്നു..
ഉച്ചവരെ അവിടമെല്ലാം കറങ്ങിനടന്നു.
വിശന്നപ്പോൾ ഫുഡ്‌കോർട്ടിൽ കയറി ചെറിയ സ്നാക്സുകൾ വാങ്ങി കഴിച്ചു.
ആഹാരമെല്ലാം കഴിച്ച്‌ വീണ്ടുമയാൾ മാളിൽ ചുറ്റിത്തിരിയാൻ തുടങ്ങി.
തുമ്പി മോൾക്ക്‌ ഗാലക്സി ചോക്കലേറ്റുകൾ വലിയ ഇഷ്ടമാണ്
അയാൾ ചോക്കലേറ്റ്‌ സെക്ഷനിലേക്ക്‌ നടന്നു..
മകൾക്കുള്ള ചോക്കലേറ്റ്‌ വാങ്ങിയതിനുശേഷം,
മകനുവേണ്ടുന്ന മുട്ടായികളും,ബിസ്കറ്റും,കേക്കുമെല്ലാം അയാൾ വാങ്ങികൂട്ടി..
അവിടനിന്ന് ഇറങ്ങുന്നതിനുമുൻപ്‌ തന്റെ പ്രിയതമയുടെ ഇഷ്ടഭോജ്യമായ സമോസകൂടി അയാൾ വാങ്ങിച്ചു..
വിഷമത്തോടുകൂടിയിരുന്ന കുടുംബാങ്ങങ്ങൾക്ക്‌ മുന്നിലേക്ക്‌
വൈകുന്നേരത്തോടുകൂടി അയാൾ എത്തി. ശേഷം,എല്ലാവരേയും അടുത്തുവിളിച്ച്‌ ഒരോർത്തർക്കും വാങ്ങിയ സാധനങ്ങൾ കൊടുത്തു.
അപ്പോഴാണ് ഭാര്യ ചോദിക്കുന്നത്‌ ..
"പ്രദീപേട്ടാ എൽ ഐസി ക്ക്‌ ആളുകൾ അടക്കാൻ തന്നിരുന്ന പണം എടുത്തുകൊണ്ടാണോ പോയത്‌"..
കുറ്റബോധവും,നിസഹായതയുമൊക്കെ അയാളിൽ നിഴലിക്കുന്നുണ്ടായിരുന്നു..
പക്ഷെ ,ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു..
"എന്റെ മുത്തേ ,
എനിക്കിപ്പോൾ ഇതല്ലാതെ മറ്റൊന്നു ചെയ്യാൻ സാധിക്കുന്നില്ലെല്ലോ..
നിസഹായനായിനിൽക്കുന്ന അയാളെ കെട്ടിപിടിച്ചുകൊണ്ട്‌ മാറിലേക്ക്‌ വീഴുമ്പോൾ അവളുടെ കണ്ണുകൾ നനഞ്ഞിട്ടുണ്ടായിരുന്നു..

*റാംജി


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo