നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയച്ചങ്ങല

No photo description available.
( ജോളി ചക്രമാക്കിൽ )
എൻ്റെ ഹൃദയത്തിൽ നിന്നും
നിൻ്റെ പാദങ്ങളിലേയ്ക്ക്
ചങ്ങലയാൽ
ഞാനെൻ പ്രണയം കൊരുത്തിരിക്കുന്നു.
അത്രമേൽ ഇഷ്ടം തോന്നുകയാൽ
ഞാനതിൻ കണ്ണികളെ സ്വർണ്ണം പൂശി
മനോഹരമാക്കിയിരിക്കുന്നു.
നിന്റെ മുറിയുടെ ഒറ്റജാലകത്തിൻ
വാതിൽ കൊളുത്തുകൾ നീക്കിയിരിക്കുന്നു.
തുറന്നുകൊൾക എൻപ്രിയേ ....
ജാലക കാഴ്ചയിൽ ഒരുതുണ്ട് ആകാശവും ,
താരക സുന്ദരിമാരും , കൊഴിയുന്ന നിശകളും , പാൽനിലാവും , മലർപൂത്ത മണവും , രാവിൻ സംഗീതവും നിന്നെ പുൽകട്ടെ .
പട്ടുമെത്തയ്ക്കരികിൽ ഒരുക്കി വച്ച
അസ്വാതന്ത്ര്യത്തിന്റെ മുന്തിരിച്ചാർ നിറച്ച
വെള്ളിചഷകം എനിക്കായ് ചുണ്ടോട്
ചേർത്ത് നുകർന്നാലും .
അത്രമേൽ എന്റെ പ്രണയം നീയുമായി
ബന്ധിക്കപ്പെട്ടിരിക്കുന്നു.
എന്റെ ഹൃദയത്തിൽ നിന്നും നിന്റെ പാദങ്ങളിലേയ്ക്ക് എൻ പ്രണയം
ചങ്ങല തീർത്തിരിക്കുന്നു
സ്വർണ്ണം പൂശിയ കണ്ണികളാൽ
തീർത്തൊരു പ്രണയച്ചങ്ങല .
2019 - 06 - 25
( ജോളി ചക്രമാക്കിൽ )

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot