Slider

വായനദിനം.

0

Image may contain: Giri B Warrier, smiling, beard, closeup and outdoor
~~~~
ഇന്ന് കാലത്താണ്
ഞാൻ ഓർത്തത്
വായനദിനമല്ലേ,
ചുറ്റും നോക്കിയപ്പോൾ
എല്ലാവരും വായനയിൽ
മുഴുകിയിരിക്കുന്നു.
ഷെയറിങ് റിക്ഷയിലും
ട്രെയിനിലും ബസ്സിലും
ഓട്ടോറിക്ഷയിലും
ടാക്സിയിലും ഒക്കെയായി
യാത്രചെയ്യുന്നവരും,
റെസ്റ്റോറെന്റിലും
ഷോപ്പിംഗ് മാളിലും
സിനിമാ തിയ്യേറ്ററിലും
വഴിയരികിൽ
ഇരിക്കുന്നവരും
നിൽക്കുന്നവരും
നടക്കുന്നവരും
കുട്ടികളും യുവാക്കളും
മുതിർന്നവരുമങ്ങിനെ
ലിംഗപ്രായഭേദമന്യേ
എല്ലാവരും പുസ്തകം
വായിക്കുന്നതിൽ
വ്യാപൃതരായിരുന്നു.
എന്നിലെ വായനക്കാരൻ
സടകുടഞ്ഞെഴുന്നേറ്റു.
മൊബൈൽ എടുത്ത്
മുഖപുസ്തകം തുറന്നു..
അവരിൽ ഒരാളായി
വായന തുടങ്ങി.
***
ഗിരി ബി. വാരിയർ
19 ജൂൺ 2019
©️copyrights protected
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo