Slider

വയനാടൻ തേൻ

0
Image may contain: Azeez Arakkal, smiling, eyeglasses and closeup
.............
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ അഞ്ചാം നമ്പർ ഗെയറ്റിലെ ലോബിയിൽ ഞാനിരുന്നു. അബുദബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ പറക്കാനായ് .!
എനിക്കഭിമുഖമായ് ഇരിക്കുന്ന ഒരു യുവാവ് എന്നെ തന്നെ ശ്രദ്ധിക്കുന്നത് ഞാൻ കാണാനിടയായി
ഞാനൊന്ന് പുഞ്ചിരിച്ചു.
യുവാവും ചിരിച്ചു.
പിന്നെ യുവാവ് എന്റെ അരികിൽ വന്നു.
"ഞാൻ ബദറുദ്ധീൻ .
ഞാൻ താങ്കളുടെ FB ഫ്രണ്ടാണ്.
സാർ പത്രത്തിൽ എഴുതുന്ന ലേഖനങ്ങൾ ,
FB യിലെ
ഓൺ ലൈൻ കഥകൾ എല്ലാം വായിക്കാറുണ്ട്."
കുറച്ചു നേരം ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു.
പിന്നെ ചെറിയൊരു സങ്കോചത്തോടെ എന്നോട് പറഞ്ഞു
ഞാനൊരു കാര്യം പറഞ്ഞാൽ താങ്കളത് കഥയാക്കി എഫ് ബി യിൽ കൊടുക്കുമോ ?"
" കാര്യം കേൾക്കാതെ ഞാൻ ഉറപ്പുതരില്ല.
മറ്റൊന്ന് താങ്കളുടെ ടൈം ലൈനിൽ നിങ്ങൾക്കു തന്നെ പോസ്റ്റു ചെയ്തു കൂടെ.?"
"എനിക്കതിനുള്ള കഴിവില്ല. ഒരു സംഭവമോ ,മറ്റോ ഒരു വായനക്കാരനെ വശീകരിക്കുന്ന തരത്തിലെഴുതാനൊന്നും എനിക്കാവില്ല."
പുറത്തു റൺവേയിൽ നിർത്തിയിട്ടിരിക്കുന്ന വിമാനങ്ങൾക്കു മേലെ കാലവർഷം പെയ്തൊഴിയുന്നതും
ജല നൂലുകൾ റൺവേയിൽ കുതിച്ചിറങ്ങുന്നതും വിമാനത്താവളത്തിലെ കട്ടിയുള്ള ചില്ലുകൾക്കിപ്പുറത്തിരുന്ന് ഞാൻ ആസ്വദിച്ചു .
അയാൾ പറഞ്ഞു തുടങ്ങി
ശക്തിയായ് പെയ്തിറങ്ങുന്ന പേമാരിയിൽ നോക്കി, ഞാൻ അയാളെ കേട്ടുകൊണ്ടിരുന്നു.!
***************
ഒരാഴ്ച്ചയെങ്കിലും അവൾക്കായ് നല്കണമെന്ന ഒന്നര വർഷത്തെ നിരന്തര അപേക്ഷ പരിഗണിച്ചാണ് ഈ അവധിക്കാലത്ത് ഞാനാവളോടൊപ്പം വയനാട്ടിലെ ജംഗിൾ പാലസ് റിസോർട്ടിലെ അരുവിയോടു ചേർന്നുള്ള പതിനാലാം നമ്പർ റിസോർട്ടിൽ തങ്ങിയത്.
വയനാടൻ കാടിനെ തഴുകി തണുപ്പിച്ച് കുളിരായ് എത്തുന്ന കാറ്റ് കാടിനുള്ളിലെ ഞങ്ങളുടെ റൂമിനെയും കുളിരണിയിക്കുകയായിരുന്നു
വയനാടൻ ചക്കയും ,റുമാൻ പഴവും ഇട്ടു കാച്ചിയ നല്ല നാടൻ ചാരയത്തിന് പകരം ഷിവാസ് റീ ഗലിന്റെ ഫുൾ ബോട്ടിൽ കൊടുക്കേണ്ടി വന്നു.
ഷിവാസ് റീ ഗൾ എനിക്കെപ്പോഴും കുടിക്കാം. പക്ഷേ വയനാടൻ സ്പെഷ്യൽ ചാരയം അതൊരു അപൂർവ്വക്കനിയാണ്.
അത് ഒരിക്കൽ കുടിച്ചവൻ ഒരുപക്ഷേ അതിനേക്കാൾ വീര്യമുള്ളത് മറ്റെങ്ങും കണ്ടെത്തില്ല.
ഞാൻ മനസ്സിലാക്കിയിടത്തോളം എനിക്കിഷ്ടപ്പെട്ടത് വയനാടൻ തേനും ,വയനാടൻ പെണ്ണും ,വയനാടൻ പട്ടയും ആണ്.
അതിനേക്കാൾ വീര്യമുള്ളതൊന്നും ഞാനീ ലോകത്ത് കണ്ടിട്ടില്ല.
ഹരിദ്വാറിലെ ചില മുനികൾ കാട്ടുചെമ്പക ഇലയും കഞ്ചാവും മറ്റു ചില പേരറിയാത്ത ഇലകളും മിക്സ് ചെയ്ത് ഒരു തരം പുകകുമ്പിൾ ഉണ്ടാക്കി വലിക്കാറുണ്ട്
ആ ലഹരി കുറേ അനുഭവിച്ചറിഞ്ഞവനാണ് ഞാൻ.
പിന്നെ സൗദി അറേബ്യയിലുണ്ടായിരുന്ന കാലത്ത് സുഡാനികൾ നിർമ്മിക്കുന്ന ഒരു തരം മദ്യവും ,യമനികൾ തിന്നുന്ന ലഹരി നല്കുന്ന "ഗാത്ത് " എന്ന പച്ചിലയും ഒരുപാടു തിന്നിട്ടുള്ള എനിക്ക് വയനാടൻ ചാരായം ഒരു കിട്ടാക്കനി തന്നെയാണ്.
ഈ വയനാടൻ റിസോർട്ടിന്റെ ഒരു മെയിൻ പാർട്ട്ണർ എന്ന നിലയിൽ ഇവിടെ ഒരിക്കൽ വന്നപ്പോഴാണ് മറ്റൊരു പാർട്ണർ ആയ അൻവർ സാദത്ത് ഈ ചാരയം രുചിക്കാൻ തന്നത്.
കരിന്തണ്ടന്റെ കഥ പറഞ്ഞിരുന്ന് ഉറങ്ങാതിരുന്ന രാത്രിക്ക് വീര്യം പകരാൻ മറ്റൊന്നിനുമായില്ല എന്ന തിരിച്ചറിവാണ് എനിക്കീ വയനാടൻ ചാരായത്തോട് പ്രേമം തോന്നാൻ കാരണം .
ഫേസ്ബുക്കിലെ മെസഞ്ചർ കുളത്തിൽ ഞാൻ ചാറ്റൽ ചൂണ്ട ഇടാറില്ല എന്നിട്ടും ഒരു പാലാക്കാരി അച്ചായത്തി നിരന്തരം പച്ച വാതിലിൽ തട്ടി തുറപ്പിച്ചു .
നാലു വർഷത്തോളമായി .
ബാംഗ്ളൂരിൽ മെഡിസിന് അവസാന വർഷമാണിത്.
നേരിൽ ഒന്ന് കാണണമെന്ന്
ആഗഹം പറയാൻ തുടങ്ങിയിട്ട്
വാശി പിടിച്ചു വാശി പിടിച്ചു
ഒടുവിൽ ഞാൻ സമ്മതിച്ചു .
അബുദബിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ നേരെ ബാംഗ്ളൂരിലേക്ക് .
ലോകോത്തര പെർഫ്യൂമായ ബാർബിക് ഊതും ,ലേഡി ഇന്നും അവൾക്കായ് വാങ്ങിയിട്ടുണ്ട്.
എയർപോർട്ടിൽ അവൾ ഉണ്ടായിരുന്നു.
തമ്മിൽ ,ഫോട്ടോയിലൂടെയും ,വീഡിയോ ചാറ്റിലൂടെയല്ലാതെയും നേരിൽ കാണുകയാണ്.!
അതിന്റെ ഒരു എക്സൈറ്റ്മെൻറ് ഉണ്ട് എനിക്ക്.
ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കയറി
ലിക്കറും ,കുറച്ചു നല്ല ചോക്ലേറ്റും, വാങ്ങി പുറത്തേക്കു വന്നു .
ദൂരേ നിന്നേ ഞാൻ കണ്ടു പനിനീർ പൂക്കൾ കൊണ്ടുള്ള മനോഹരമായ ഒരു ബൊക്കയുമായ് മറ്റൊരു പനിനീർ പുഷ്പം പോലെ മനോഹരിയായ് അവൾ.! ആകാശനീലിമ പടർത്തുന്ന ഒരു പട്ടുസാരിയിൽ തിളങ്ങുന്ന ... എന്താ പറയാ ...
അങ്ങനെത്തെ ഒരു യമണ്ടൻ ചരക്ക്'.!
ഞാൻ പുറത്തെത്തിയതും ,ഓടി വന്നവൾ എന്നെ കെട്ടിപ്പുണർന്നു.!
എന്റെ ഭാര്യ പോലും പൊതുസ്ഥലത്ത് വെച്ച് ഇങ്ങനെ കെട്ടിപ്പിടിക്കില്ല .!
എത്ര തവണ ഞാൻ കൊച്ചിയിൽ ഇറങ്ങുമ്പോൾ എന്റെ ഭാര്യ എന്നെ കാത്തു നിന്നിട്ടു സ്വീകരിച്ചിട്ടുണ്ട് .
.സലാം ചൊല്ലി ഒരു ഷേക്ക് ഹാന്റ്.
അതിലപ്പുറം അവൾ അതിരുവിടാറില്ല .
ഇതു പിന്നെ ബാംഗ്ളൂർ .
അത് മറ്റാരും കണ്ടാലും കുഴപ്പമില്ലാന്ന് ഞാനങ്ങ് കരുതി.
ഞാനും നന്നായൊന്ന് ഹഗ്ഗ് ചെയ്തു. !
അവളെനിക്ക് ബൊക്കെ തന്നു.
ഞാനതിനു പകരം കുറേ ചേക്ളേറ്റുകളുടെ പേക്കറ്റ് അങ്ങു നല്കി.
അവൾ കൊണ്ടുവന്ന വണ്ടിയിൽ തന്നെ ഞങ്ങൾ വയനാട്ടിലേക്ക് വിട്ടു.
വഴിയിൽ നിർത്തി ഭക്ഷണം കഴിച്ചു.
സന്ധ്യയോടെ ഞങ്ങൾ കല്പറ്റയിലെത്തി
ഞങ്ങളെ കാത്ത് റിസോർട്ടിലെ ജീപ്പ് കാത്തു നിന്നിരുന്നു.
വന്ന വണ്ടി തിരിച്ചു വിട്ട് ഞങ്ങൾ റിസോർട്ടിലേക്ക് നീങ്ങി.
റിസോർട്ടിലെ കോട്ടേജിനുള്ളിൽ കടന്നു വാതിലടച്ചതും കെട്ടിപ്പുണർന്ന് ചുംബനങ്ങൾ കൊണ്ട് പൊതിയുകയായിരുന്നു അവൾ.
എന്തൊരാവേശം.
പരസ്പരം ഒന്നും ഉരിയാടാതെ
എന്നാൽ ഒത്തിരി കാര്യങ്ങൾ കണ്ണുകളിലൂടെയും ,ചുണ്ടുകൾ ചുണ്ടുകളിലൂടെയും ,ശരീരം ശരീരത്തിനോടും പറഞ്ഞു തീർത്തുവെന്നറിയില്ല
റൂം ബോയ് വന്ന് ഡോർ ബെല്ലടിച്ചപ്പോഴാ രണ്ടു പേർക്ക് സ്വബോധം വന്നത്.
ഞാൻ സമയം നോക്കി രാത്രി 10 മണി കഴിഞ്ഞേ ഒള്ളൂ .
ഭക്ഷണം ഓർഡർ കൊടുത്തു
വസ്ത്രങ്ങൾ ഒന്നും ഇല്ലാതെ തന്നെ ബാത്ത് റൂമിലേക്ക് രണ്ടു പേരും നടന്നു.
വയനാടൻ അരുവിയിലെ തണുത്ത വെള്ളത്തിൽ
സുഖകരമായ കുളി കഴിഞ്ഞ് രണ്ടു പേരും ബെഡ് റൂമിലെ ടേബിളിനു അഭിമുഖമായിട്ടിരുന്നു .
" ഇനി പറയൂ ... ചെക്കാ എന്താണ് നിന്റെ വിശേഷം ...? "
അവൾ വയനാടൻ ചാരായം രണ്ടു ഗ്ലാസിലേക്കു ഒഴിച്ചു കൊണ്ട് ചോദിച്ചു.
ഞാൻ വയനാടൻ കഞ്ചാവിന്റെ ബീഡിക്ക് തീകൊളുത്തി .
പിന്നെ കൊണ്ടുവന്ന ചോക്ളേറ്റിൽ നിന്ന് ഒരു ചോക്ളേറ്റ് എടുത്ത് നുണഞ്ഞിറക്കി കൊണ്ട് ആഞ്ഞ് ഒന്നു രണ്ടു പുകവലിച്ചു കയറ്റി.!
ഹോ ..!
തലക്കുള്ളിലൂടെ ആ കാശത്തേക്ക് ഒരു നീല റോക്കറ്റ് തൊടുത്തുവിട്ട അനുഭൂതി. !
ഞാനവളോട് പറഞ്ഞു
"നീ ഈ കഞ്ചാവിന്റെ ഒരു പഫ് വലിച്ചു നോക്ക്... നിനക്ക് ഇപ്പോൾ നഷ്ടപ്പെട്ട കന്യകാത്വം തിരികെ കിട്ടും.ഹാ .ഹാ. ഹാ .! "
ഞാൻ എന്റെ കുടവയർ കുലു ങ്ങേ ചിരിച്ചു.
" വേണ്ട. ... ഈ മദ്യം ഒഴിച്ചു വെച്ചത് എനിക്കു കുടിക്കാനല്ല
നിന്നെ കുടിപ്പിക്കാനാ ...
എനിക്കു നിന്നെ എന്റെ സ്വബോധത്തോടെ ആസ്വദിക്കണം."
"എടീ പാലിക്കാരി പെണ്ണേ
എന്നെ കുടിപ്പിച്ച് പൂസാക്കാൻ നോക്കണ്ട.
ഈ മുന്നിലിരിക്കുന്ന കുപ്പിയും ,പുതിയ ഒരു കുപ്പിയും വെള്ളം ചേർക്കാതെ അടിച്ച്
വയനാടൻ കഞ്ചാവും വലിച്ച് ഒരു കുലുക്കവുമില്ലാതെ ഈ ചുരം ഇറങ്ങുന്നവനാ ഞാൻ."
"എടാ ചെക്കാ ... എന്റെ മുന്നിലാളാകാൻ നിലവിട്ട് മദ്യപിക്കുകയൊന്നും വേണ്ട പൊന്നെ.
എനിക്കിപ്പോൾ തന്നെ മനസിലായി താനൊരു കാരിരുമ്പാന്നെന്ന്. !
ചെക്കന് കമ്പനിക്കു വേണ്ടി ഒന്ന് രണ്ടു പെഗ്ഗ് ഞാനും തട്ടാംപോരെ..?"
അവളുടെ ആശ്വാസവചനം.
"എടീ പാലാക്കാരീ ... ഈ ബാഗ്ളൂര് മെഡിസിന് പഠിച്ച് ഡോക്റ്ററായിട്ടും, ഹോസ്റ്റൽ ജീവിതം ജീവിച്ചിട്ടും ഒരു തുള്ളി മദ്യം പോലും താൻ തൊട്ടട്ടില്ലേ.?"
"ഇല്ല ചെക്കാ... മെഡിസിന് ചേർന്ന് ആദ്യ വർഷം തന്നെ ഞാൻ പരിചയപ്പെട്ട ഒരു ഫ്രണ്ട് താനായിരുന്നു. ബോയ് ഫ്രണ്ട്സ് പലതും ഉണ്ടെങ്കിലും തന്നോട് സംസാരിച്ചു ചാറ്റുമ്പോൾ, ഫോൺ ചെയ്യുമ്പോൾ എല്ലാം ഞാൻ വളരെ സുരക്ഷിത യാണെന്നു തോന്നി.
താൻ വിവാഹിതനാണെന്നറിഞ്ഞിട്ടും തന്നോടൊത്തുള്ള ഒരു ജീവിതം മാത്രം സ്വപ്നം കണ്ടു .
തന്റെ സ്വപ്നങ്ങൾ ,ആഗ്രഹങ്ങൾ ,പാവങ്ങളോടുള്ള അനുകമ്പ ,ആദിവാസി സമൂഹത്തോടുള്ള സ്നേഹം ,തന്റെ മറ്റു സോഷ്യൽ ആക്ടിവിറ്റീസുകൾ, എല്ലാത്തിലും തനിക്കൊപ്പം ഉണ്ടാകണം എന്ന് ഞാനാശിക്കുന്നു .
തന്റെ കൈയ്യിൽ ആവശ്യത്തിനുള്ള പണം ഉണ്ട്.
എന്റെ അപ്പച്ചന്റെ കൈയ്യിലും ,എന്റെ പേരിൽ ഉള്ള സ്വത്തുകളും നമ്മെ മൂന്നാട്ടു നയിക്കും.
" എടി അച്ചായത്തീ ... മതി നിന്റെ പ്രസംഗം ഇനി എനിക്കായ് ഒന്ന് നീ കുടിക്ക്.
എന്നിട്ട് കഥ പറയാം ... അവൾ രണ്ടു ഗ്ലാസിലും മദ്യമൊഴിച്ച് ഒന്ന് എനിക്കും ,ഒന്ന് അവൾക്കുമായ് കൈയ്യിൽ എടുത്തു.
**********
ഒരു ആഴ്ച്ചയുടെ മനോഹരമായ ഒർമ്മകളും കൊണ്ട് അവളെന്നെ ബാംഗ്ളൂർ വിമാനത്താവളത്തിൽ നിന്നും യാത്രയാക്കി.
അവളുടെ കണ്ണുനീർ വറ്റി ഉണങ്ങിയ ഷർട്ടും അണിഞ്ഞ് ഞാൻ കൊച്ചിയിലെത്തി.
വീട്ടിലേക്കെത്തുമ്പോൾ എന്റെ ഫോണിലേക്ക് ബാംഗ്ളൂർ പോലീസിന്റെ ഒരു കോൾ വന്നു.
എന്നെ യാത്രയാക്കി തിരിച്ചു പോയ കാർ അപകടത്തിൽ പെട്ടു .
ഡ്രൈവറും ,അവളും മരണപ്പെട്ടു.
ഞാനുടനെ ബാംഗ്ളൂരിലെത്തി.
അവളുടെ സുഹൃത്തുക്കളും ബന്ധുക്കളും, മാതാപിതാക്കളും അവിടെ ഉണ്ടായിരുന്നു.
അവൾ അവസാനമായി വിളിച്ചത് എന്നെ ആയിരുന്നു .
കണ്ടസ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാതെ അവൾ തനിയെ അകന്നുപോയത് ഹൃദയവേദനയോടെ എനിക്കു നോക്കി നില്ക്കേണ്ടി വന്നു.
ഞാൻ തിരികെ പോകുകയാണ് .
മനസ്സിലും ,എന്റെ കിനാവിന്റ സാമ്രാജ്യത്തിലും ഒരു നിലാവു പോലെ ഉദിച്ചുയർന്ന് ,
വിധിയുടെ യവനികക്കുള്ളിലേക്ക് അവൾ കടന്നു പോയപ്പോൾ ഞാൻ കരയാൻ പോലുമാകാതെ നിസ്സഹായനായി പോയി .!
അയാളുടെ കൈക്ക് മേലെ തല താഴ്ത്തിയിരുന്ന കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റി വീണു കൊണ്ടിരുന്നു .
പുറത്ത് മഴ തോർന്നിരുന്നു .
യാത്രക്കാരോട് വിമാനത്തിലേക്ക് സ്വാഗതം ചെയ്യുന്ന അറിയിപ്പുയർന്നു
ആ യുവാവിന്റെ തോളിൽ ഒരാശ്വസമെന്നോണംചെറുതായി തട്ടികൊണ്ട് ഞാൻ വിമാനത്തിലേക്ക് തനിയെ നടന്നു .!
***********
അസീസ് അറക്കൽ
ചാവക്കാട് .
***********
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo