Slider

ആദ്യദിനം

0
Image may contain: 1 person, stripes
ഇന്ന് ആദ്യ ദിവസമല്ലേ, മുത്തിന് സ്കൂളിൽ പോകാറായില്ലേ?
സ്കൂളിൽ അല്ലച്ഛാ, കോളേജിലാണ്, കോളേജിൽ
അതു ശരിയാണല്ലോ, ഇന്നു മുതൽ BCAയ്ക്ക് പഠിക്കാൻ പോകുന്ന കോളേജ് കുമാരിയാണല്ലേ. പക്ഷെ ഞങ്ങൾക്കിപ്പോഴും ഞങ്ങടെ കുഞ്ഞാവയല്ലേ, ഇന്നലേയും കൂടി മുത്തിന്റെ ഓരോ കുട്ടിക്കുറുമ്പുകൾ ഓർത്ത് ചിരിച്ചു പോയി.
അമ്മയും, മുത്തച്ചനും, അങ്കിളും എല്ലാരും പറയുന്നത് സ്കൂളിൽ പോകുന്ന കാര്യമാണ്.
ഇന്നലത്തെ പോലെ ഓർക്കുന്നു പത്തുപതിനഞ്ച് വർഷങ്ങൾക്കു മുമ്പ് Lkg ൽ ആദ്യമായി കൊണ്ടുചെന്നാക്കിയിട്ട് തിരിച്ചു പോരാൻ നേരം മോളുടെ അമ്മ എന്നോട് പറഞ്ഞത്,
നിങ്ങൾ പൊക്കോ, ഞാൻ ക്ലാസ്സു കഴിഞ്ഞ് മോളുടെ കൂടെ ഒന്നിച്ചു വന്നോളാം.
അകത്തിരുന്ന് പുറത്തേയ്ക്ക് അമ്മയെ നോക്കിയിരിക്കുന്ന മകളും, പുറത്തിരുന്ന് അകത്തേക്ക് മകളേയും നോക്കിയിരിക്കുന്ന അമ്മയേയും ഞാൻ മറന്നിട്ടൊന്നുമില്ല. എന്നിട്ട് ഇന്നും അമ്മ വരുന്നുണ്ടോ ?
പിന്നെ ഇല്ലാതെ, ഗാർഡിയൻസിന് ഗൈഡ്ലൈൻ ക്ലാസ്സുണ്ട് ആദ്യ ദിവസം, അതുകൊണ്ട്
ഇന്ന് അമ്മയും വരുന്നുണ്ട്. പിന്നീട് ഞാൻ എന്തെങ്കിലും കുരുത്തക്കേട് കാണിയ്ക്കുമ്പോൾ പ്രിൻസിപ്പാൾ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഇത്തിരി മുമ്പ് എന്റെ എന്തോ കുട്ടിക്കുറുമ്പ് കണ്ട് അച്ഛൻ ചിരിച്ചെന്നു പറഞ്ഞില്ലേ, അതെന്തായിരുന്നു.
അതു രസമായിരുന്നു മുത്തിന് ക്ലാസ്സില്ലാത്ത ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ കുളി കഴിഞ്ഞ് വന്ന് ബർമുഡ ഇട്ടിട്ട് വള്ളി കെട്ടാൻ നോക്കിയ നേരം ബർമുഡയുടെ വള്ളി കാണുന്നില്ല. അതെവിടെയെങ്കിലും ഊരിപ്പോയതായിരിക്കും എന്ന ചിന്തയിൽ അടുത്ത ബർമുഡ എടുത്തണിഞ്ഞ് അതിന്റേയും വള്ളികെട്ടാൻ നോക്കിയപ്പോൾ അതും തഥൈവ. വള്ളി കിടന്നിടത്തു നൂലു പോലുമില്ല. ആ സമയത്താണ് എനിക്കൊരു സംശയം മണത്തത് ഇന്ന് പുന്നാരമോൾക്ക് അവധി ദിനമാണല്ലോ , ഇതിന്റെ പിന്നിലും മോളുടെ അവധിദിനകുസൃതിയുടെ കരാളഹസ്തങ്ങൾ പതിഞ്ഞു കാണുമോ എന്ന്? സംശയനിവാരണത്തായി
സ്നേഹമസൃണമായി മോളെ വിളിച്ച നേരം മഞ്ചീരശിശ്ചിതമാമൊരു ചിരിയോടെ മൃദുപാദങ്ങളാൽ കൊഞ്ചിക്കുഴഞ്ഞെത്തി തഞ്ചത്തിൽ കാര്യം തിരക്കിയെൻചാരത്ത് പമ്മി പതുങ്ങി നിന്നതോർക്കുന്നു ഞാൻ.
കൃത്രിമ ഗൗരവത്തോടെ ചോദിച്ചു, എവിടെ പോയി
എന്റെ ബർമുഡ കെട്ടാനുള്ള
ചരട്.
അത് മുതുകാട് കൊണ്ടുപോയില്ലേ.
മുതുകാട് കൊണ്ടുപോയെന്നോ, അതിന് മുതുകാട് ഇവിടെ വന്നോ?
പിന്നെ മുതുകാടങ്കിൾ ടിവിയിൽ വന്ന് മാജിക്ക് പഠിപ്പിച്ചില്ലേ. അത് പോലെ ഞാൻ ചരട് എടുത്ത് നാലാക്കി മുറിച്ചു പിന്നെ ഒന്നാക്കാൻ നോക്കി, പക്ഷെ മൊത്തം പൊട്ട തെറ്റാണ് അച്ഛാ, പറഞ്ഞ പോലെ ഒക്കെ ചെയ്തിട്ടും ചരട് വീണ്ടും ഒന്നായില്ല. പിന്നെയും അച്ഛന്റെ അടുത്ത ബർമുഡയുടെ ചരട് ഊരിയെടുത്ത്
വീണ്ടും നാലായി മുറിച്ചതിനു ശേഷം ഒന്നാക്കാൻ നോക്കി.
അതും ശരിയായില്ല, അതാണ് ഞാൻ പറഞ്ഞത് അച്ചന്റെ ബർമുഡയുടെ വള്ളി മുതുകാട് കൊണ്ടുപോയി എന്ന കാര്യം. അതെല്ലാം ഓർത്താണ് ഞാൻ ചിരിച്ചത്.
അതു സത്യമാണച്ഛാ, പാവം ആയ ഞാൻ കാരണമല്ല മുതുകാട് കാരണമാണ് അച്ഛന്റെ ബർമുഡയുടെ വള്ളി മുറിഞ്ഞത്. ബാക്കിയെല്ലാം
പിന്നെ പറയാം ഞാൻ സ്കൂളിലേയ്ക്ക് പോകട്ടെ .
സ്കൂളിലേക്കോ, കോളേജിലേക്കോ?
അയ്യോ അത് ഞാനും മറന്നു.

By PS Anilkumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo