
ഹൃദയചഷകത്തിനുള്ളിൽ
ആകാശ ചെരുവിൽ നിന്നുമൊരു നക്ഷത്രത്തുണ്ട് അടർത്തിയെടുത്തിട്ട്
അതതിലലിഞ്ഞുചേരവേ
അധരത്തോട് ചേർത്ത് പതിയെ നുകർന്ന്
നറുനിലാവും തൊട്ടു നുണഞ്ഞ്
സ്വപ്നങ്ങൾ മയങ്ങുമീ
കാട്ടുവഴിയിലൂടെ
ഉന്മാദം നിറച്ച പൂക്കൾ
നിറയെ വിടരും
താഴ്വാരത്തിലേയ്ക്ക് ,
നീയാം ലഹരിയിലേയ്ക്ക്
അശ്വാരൂഢനായ് , അതിഗൂഢം
പ്രണയ പരവശനായ്
ഞാനണയുന്നു, പ്രിയസഖീ "
ആകാശ ചെരുവിൽ നിന്നുമൊരു നക്ഷത്രത്തുണ്ട് അടർത്തിയെടുത്തിട്ട്
അതതിലലിഞ്ഞുചേരവേ
അധരത്തോട് ചേർത്ത് പതിയെ നുകർന്ന്
നറുനിലാവും തൊട്ടു നുണഞ്ഞ്
സ്വപ്നങ്ങൾ മയങ്ങുമീ
കാട്ടുവഴിയിലൂടെ
ഉന്മാദം നിറച്ച പൂക്കൾ
നിറയെ വിടരും
താഴ്വാരത്തിലേയ്ക്ക് ,
നീയാം ലഹരിയിലേയ്ക്ക്
അശ്വാരൂഢനായ് , അതിഗൂഢം
പ്രണയ പരവശനായ്
ഞാനണയുന്നു, പ്രിയസഖീ "
കുതിച്ചു പായുന്നൊരെൻ
അശ്വത്തിൻ പാദങ്ങൾ
മോഹത്തിൻ മേഘത്തുണ്ടാൽ
പൊതിഞ്ഞു കൊൾക നീ .
അശ്വത്തിൻ പാദങ്ങൾ
മോഹത്തിൻ മേഘത്തുണ്ടാൽ
പൊതിഞ്ഞു കൊൾക നീ .
അതിശീഘ്രം എനിക്കു നിന്നെ
പുണരാനുള്ളതാണു പ്രിയേ
എനിക്കു മുൻപേ ഞാനെൻ പ്രണയ രേണുക്കളെ കാറ്റിൻ കൈകളിൽ
കൊടുത്തു വിടുന്നു
പുണരാനുള്ളതാണു പ്രിയേ
എനിക്കു മുൻപേ ഞാനെൻ പ്രണയ രേണുക്കളെ കാറ്റിൻ കൈകളിൽ
കൊടുത്തു വിടുന്നു
പൂത്തുലയുക മമസഖീ ,
വൈകാതെ ഞാനണയാം
നിന്നിലൊരു കൊടുങ്കാറ്റായലിഞ്ഞു
ചേരാൻ ,അലിഞ്ഞുചേർന്നൊരു
സുഗന്ധം ബാക്കിയാവാൻ
എന്നെ നിന്നിലെന്നേയ്ക്കുമായ്
അഴിച്ചുവയ്ക്കാൻ ,
വൈകാതെ ഞാനണയാം
നിന്നിലൊരു കൊടുങ്കാറ്റായലിഞ്ഞു
ചേരാൻ ,അലിഞ്ഞുചേർന്നൊരു
സുഗന്ധം ബാക്കിയാവാൻ
എന്നെ നിന്നിലെന്നേയ്ക്കുമായ്
അഴിച്ചുവയ്ക്കാൻ ,
വരും പുലരിയിൽ
ഒരു തുഷാര ബിന്ദുവിൽ
ഉറവുണരാൻ മാത്രമായ് .
കുതിക്കുന്നു ഞാൻ
നിശയുടെ മേലങ്കി മാറ്റും മുൻപേ
നിൻ സവിധമണയാൻ
തുടിയ്ക്കുന്നുവെൻ മനവും തനുവും
ഒരു തുഷാര ബിന്ദുവിൽ
ഉറവുണരാൻ മാത്രമായ് .
കുതിക്കുന്നു ഞാൻ
നിശയുടെ മേലങ്കി മാറ്റും മുൻപേ
നിൻ സവിധമണയാൻ
തുടിയ്ക്കുന്നുവെൻ മനവും തനുവും
2019 - 06 - 21
( ജോളി ചക്രമാക്കിൽ )
( ജോളി ചക്രമാക്കിൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക