"ഹാപ്പി ഫാദേഴ്‌സ് ഡേ ബ്രോ..."
പള്ളിയിൽ നിന്നും പാട്ടുകുർബ്ബാനയും കഴിഞ്ഞ് പത്തരയ്ക്ക് വീട്ടിലേക്ക് കയറിവന്ന വറീതേട്ടനോട് കിടക്കപ്പായിൽ കിടന്നുകൊണ്ട് മകൻ ജോസഫ് ആശംസിച്ചു..
മറുപടിയൊന്നും കൊടുക്കാതെ വറീതേട്ടൻ നേരെ ഡൈനിങ്ങ് ടേബിളിനടുത്തേക്ക് നടന്നു.
"എന്തൂട്ട് ഹാപ്പി.. ഇത്രേം പഠിച്ചിട്ട് ഒരു കുറിക്കമ്പനീല് ചെറ്യേ ജോലീം ചെയ്ത് പള്ളിപ്പറമ്പില് പിള്ളേർടെ കൂടെ ക്രിക്കറ്റും കളിച്ച് നടക്കണ ഒരു പുത്രൻ ഉണ്ടായപ്പോ കിട്ട്യേ പദവ്യല്ലെ..".
വെള്ളേപ്പം പൊട്ടിച്ച് ചൂട് കടലക്കറിയിൽ മുക്കി വായിലിട്ടുകൊണ്ട് വറീതേട്ടൻ ആത്മഗതം ചെയ്തു.
"നിങ്ങള് ഒന്ന് മിണ്ടാണ്ടിരിക്ക് മനുഷ്യാ.. അവന്റെ മീതെ നാലും അങ്ങ് അമേരിക്കേല് കെട്ട്യോളും പിള്ളേരും ഒക്കെ ആയി സുഖിച്ച് ജീവിക്കുംമ്പോൾ നമ്മളോടുള്ള സ്നേഹം കൊണ്ട് നമ്മളെ നോക്കാനാ അവൻ ഇവിടെ കെടന്ന് ജീവിതം തൊലക്ണെ.."
ഭാര്യ ഏലിയാമ്മച്ചേടത്തി ഓർമ്മിപ്പിച്ചു.
കുറചുനേരം ആലോചിച്ച് വറീതേട്ടൻ ഉറക്കെ വിളിച്ചു പറഞ്ഞു...
"താങ്ക്യുണ്ട് ട്ട്രാ മോനെ..."
അപ്പോൾ വറീതേട്ടന്റെയും
ഏലിയാമ്മച്ചേടത്തിയുടെയും കണ്ണുകൾ ഈറനണിഞ്ഞിട്ടുണ്ടായിരുന്നു..
ഏലിയാമ്മച്ചേടത്തിയുടെയും കണ്ണുകൾ ഈറനണിഞ്ഞിട്ടുണ്ടായിരുന്നു..
****
ഗിരി ബി വാരിയർ
16 ജൂൺ 2019
©️copyrights protected
16 ജൂൺ 2019
©️copyrights protected
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക