തന്റെ കൈയിലിരിക്കുന്ന അറ്റുപോയ പ്രതീക്ഷയിലേക്ക് മാനസി കണ്ണോടിച്ചു. പ്രെഗ്നൻസി സ്ട്രിപ്പിൽ തെളിഞ്ഞ ഒറ്റവര തന്നെ നോക്കി പല്ലിളിക്കുന്നതായി അവൾക്കു തോന്നി .ഒരു തരം നിസ്സഹായതയും നിരാശയും തന്നെ പൊതിയുന്നതവളറിഞ്ഞു .വല്ലാത്തൊരു ദേഷ്യത്തോടെ അവളാ സ്ട്രിപ് വേസ്റ്റ് ബാസ്കറ്റിലേക്കെറിഞ്ഞു .പിന്നെ കട്ടിലിൽ ചെന്ന് കിടന്നു .മനസു വിങ്ങുന്നതല്ലാതെ കരയാനാവുന്നില്ല .
മരുഭൂമിയിൽ വീണ ജലകണങ്ങൾ പോലെ ഒരോ തവണയും അവളുടെ മോഹങ്ങൾ ആവിയായി പോകുമ്പോഴും എവിടെയോ ഒരു മരുപ്പച്ച അവൾ മനസിൽ സൂക്ഷിച്ചിരുന്നു .
വർഷം അഞ്ചാവുന്നു ഒരു കുഞ്ഞിക്കാലു കാണാനുള്ള മോഹം കൊണ്ടു നട
ക്കാൻ തുടങ്ങിയിട്ട്. എല്ലാമാസവും പ്രതീക്ഷകൾക്കു താളം തെറ്റുമ്പോൾ
മനസു പിടയും .മുഖത്ത് പുഞ്ചിരി കൊണ്ടൊരു മുഖപടം കെട്ടി കാത്തിരിക്കും ,
അടുത്ത മാസത്തേക്ക് .അതും വൃഥാവിലാകുമ്പോൾ നിസഹായത ബാക്കിയാവും
ക്കാൻ തുടങ്ങിയിട്ട്. എല്ലാമാസവും പ്രതീക്ഷകൾക്കു താളം തെറ്റുമ്പോൾ
മനസു പിടയും .മുഖത്ത് പുഞ്ചിരി കൊണ്ടൊരു മുഖപടം കെട്ടി കാത്തിരിക്കും ,
അടുത്ത മാസത്തേക്ക് .അതും വൃഥാവിലാകുമ്പോൾ നിസഹായത ബാക്കിയാവും
ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന് പറഞ്ഞിട്ട് അരവിന്ദിന് ഒട്ടും താൽപര്യമില്ല .
ഏതാ എന്താ എന്നറിയാതെ ആരുടെയെങ്കിലും കുഞ്ഞിനെ വളർത്താനൊക്കില്ല
പോലും .അങ്ങിനെ ഒരു കുഞ്ഞിനെ വേണമെന്ന ആഗ്രഹത്തിന്റെ കടക്കൽ അദ്ദേഹം കത്തി വെച്ചു .
ഏതാ എന്താ എന്നറിയാതെ ആരുടെയെങ്കിലും കുഞ്ഞിനെ വളർത്താനൊക്കില്ല
പോലും .അങ്ങിനെ ഒരു കുഞ്ഞിനെ വേണമെന്ന ആഗ്രഹത്തിന്റെ കടക്കൽ അദ്ദേഹം കത്തി വെച്ചു .
തന്റെ ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ട് മാനസി ചിന്തയിൽ നിന്നുണർന്നു .
എഴുന്നേറ്റു ചെന്നു ഫോണെടുത്തു .മറുതലക്കൽ നാത്തൂൻ ആണ് .അരവിന്ദിന്റെ
ഒരേയൊരു പെങ്ങൾ രാഖി .ഫോണെടുത്തതും രാഖി പറഞ്ഞു .
എഴുന്നേറ്റു ചെന്നു ഫോണെടുത്തു .മറുതലക്കൽ നാത്തൂൻ ആണ് .അരവിന്ദിന്റെ
ഒരേയൊരു പെങ്ങൾ രാഖി .ഫോണെടുത്തതും രാഖി പറഞ്ഞു .
"ഏട്ടത്തി ഇങ്ങോട്ടൊന്നു വരാമോ ?"
"എന്തേ രാഖി ?"
"അതു വന്നിട്ടു പറയാം .എന്തായാലും വരണം .അത്യാവശ്യമാണ് ".
"ഇന്ന് വരാൻ പറ്റില്ല .നാളെ വരാം "
അതു പറഞ്ഞ് ഫോൺ വെച്ചു .മാനസി ഓർത്തത് വേറൊന്നുമല്ല .വീട്ടിലെ
ചെറിയ കുട്ടിയായതുകൊണ്ട് 'അവൾക്കു കൊഞ്ചലിത്തിരി കൂടുതലാണ് .
ഒരു കൊച്ചിന്റെ അമ്മയാണെന്ന ചിന്തയൊന്നും അവൾക്കില്ല .ആറേഴു മാസം
പ്രായമേയുള്ളു പാറു എന്നു വിളിക്കുന്ന പാർവണയ്ക്ക് .സുന്ദരിക്കുട്ടി .അ
വളെ കാണുമ്പോഴൊക്കെ മനസിൽ ദു:ഖത്തിന്റെ തിരയിളക്കം ഉണ്ടാകാറു
ണ്ട് .എങ്കിലും അവളെക്കാണാൻ ഇടക്കിടെ ഓടിച്ചെല്ലും .ആളെത്തിരിച്ചറിയുന്ന
പ്രായം ആയി .തന്നെ കണ്ടാൽ ചിരിച്ചു കൊണ്ട് തന്റെ ദേഹത്തേക്ക് മറിയും .

പിറ്റേന്ന് രാവിലെ മാനസി രാഖിയുടെ വീട്ടിൽ എത്തി .രാഖിയെക്കണ്ടപ്പോൾ എന്തോ പന്തികേട് .
"എന്താ കുട്ടീ എന്താ പറ്റിയത് ?വയ്യേ ?"
"എനിക്ക് അബോർഷനായി ഇന്നലെ .."
"നീ ഗർഭിണി ആയിരുന്നോ ?"
"അറിഞ്ഞില്ലായിരുന്നു .ബ്ലീഡിംഗ് ആയപ്പോഴാണ് അറിയുന്നത് ."
മാനസി ആത്ഭുതത്തോടെ അവളെ നോക്കി .എത്ര ലാഘവത്തോടെയാണവളിത്
പറയുന്നത് ,കഷ്ടം !
പറയുന്നത് ,കഷ്ടം !
" എന്നിട്ട് നിനക്കൊരു വിഷമവുമില്ലേ കുട്ടീ ?"
"ഏട്ടത്തിക്കെന്താ ? .നന്നായീന്നേ ഞാൻ പറയൂ .നിക്ക് വയ്യാ ഇത്ര പെട്ടെന്ന് ഒന്നൂടെ ചുമക്കാൻ .അതുമല്ല ഇക്കാലത്ത് രണ്ടു കുഞ്ഞുങ്ങളെ വളർത്തുക എന്നത് ചിലവേറിയ കാര്യല്ലേ ?"
'അമ്മയാവുക എന്നത് എല്ലാർക്കും കിട്ടാത്ത പുണ്യമാണ് അറിയില്ലേ നിനക്ക് ?'
എന്നു പറയണമെന്നു തോന്നി .പക്ഷേ പറഞ്ഞില്ല .മാനസി ഒരു നിമിഷം ദൈവത്തിന്റെ വികൃതി ഓർത്തു .ഒരു കുഞ്ഞിനായ് നൂറു വ്രതം നോറ്റ് കാത്തിരിക്കുന്ന താൻ .എന്തു വിരോധാഭാസം !
എന്നു പറയണമെന്നു തോന്നി .പക്ഷേ പറഞ്ഞില്ല .മാനസി ഒരു നിമിഷം ദൈവത്തിന്റെ വികൃതി ഓർത്തു .ഒരു കുഞ്ഞിനായ് നൂറു വ്രതം നോറ്റ് കാത്തിരിക്കുന്ന താൻ .എന്തു വിരോധാഭാസം !
മനസിൽ എന്തോ ഭാരം കയറ്റി വെച്ച പോലെ .എന്തു ചെയ്യണമെന്നറിയാത്ത
പോലെ .ദൈവം തന്നോടിത്ര പക്ഷഭേദം കാണിക്കുന്നതെന്താ ?രാഖി ഒട്ടും
ആഗ്രഹിക്കാതെ ഒരു കുഞ്ഞ് ,എന്നാൽ കുഞ്ഞിനായ് ആഗ്രഹത്തിന്റെ കൊടുമുടി ചവുട്ടി നിൽക്കുന്ന തന്നെ ഈശ്വരനു കണ്ട ഭാവം പോലുമില്ല .
പോലെ .ദൈവം തന്നോടിത്ര പക്ഷഭേദം കാണിക്കുന്നതെന്താ ?രാഖി ഒട്ടും
ആഗ്രഹിക്കാതെ ഒരു കുഞ്ഞ് ,എന്നാൽ കുഞ്ഞിനായ് ആഗ്രഹത്തിന്റെ കൊടുമുടി ചവുട്ടി നിൽക്കുന്ന തന്നെ ഈശ്വരനു കണ്ട ഭാവം പോലുമില്ല .
അന്ന് അരവിന്ദ് വന്നതും മാനസി കാര്യങ്ങൾ അറിയിച്ച ശേഷം പറഞ്ഞു .
"നിങ്ങൾ അവളോടു പറയൂ ,ഒരു കുഞ്ഞിനെ പ്രസവിച്ച് നമുക്കു തരാൻ .നിങ്ങൾ പറഞ്ഞാ അവൾ കേൾക്കും ".
"നിനക്കു വട്ടായോ മാനസീ .ആരെങ്കിലും സ്വന്തം കുഞ്ഞിനെ കൊടുക്വോ ?"
"എനിക്കു വട്ടാകും അരവിന്ദ് .എന്താ ദൈവം നമ്മളോടു മാത്രമിങ്ങനെ ?"
അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു .
"നീ കൂടുതൽ ഇമോഷണൽ ആകരുത് .ഞാൻ പറഞ്ഞിട്ടില്ലേ ഉണ്ടാവുമ്പോ
ഉണ്ടാവട്ടെ .ഇല്ലെങ്കിലും സാരമില്ലാന്ന് .പിന്നെന്താ ?"
ഉണ്ടാവട്ടെ .ഇല്ലെങ്കിലും സാരമില്ലാന്ന് .പിന്നെന്താ ?"
അരവിന്ദ് അവളെ തന്നോടു ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു .തനിക്കു വിഷമം
ഉണ്ടോ? മനസിലൊരു തോന്നൽ .ഏയ് വേണ്ടാത്തതൊന്നും ചിന്തിക്കരുത് .
അരവിന്ദ് സ്വന്തം മനസിനെ ശാസിച്ചു .
ഉണ്ടോ? മനസിലൊരു തോന്നൽ .ഏയ് വേണ്ടാത്തതൊന്നും ചിന്തിക്കരുത് .
അരവിന്ദ് സ്വന്തം മനസിനെ ശാസിച്ചു .
മനസിലെരിയുന്ന കനൽ അരവിന്ദ് കാണാതിരിക്കാൻ അവൾ വല്ലാതെ ശ്രമിക്കുന്നുണ്ടായിരുന്നു .
ദിവസങ്ങൾ മാനസിയുടെ മനസു പോലെ മാറ്റങ്ങളൊന്നുമില്ലാതെ കടന്നു പോയിക്കൊണ്ടിരുന്നു .രാഖിയുടെ നഷ്ടപ്പെട്ട കുഞ്ഞിനെ പറ്റിയുള്ള ഓർമ്മകൾ അവൾ മനപ്പൂർവം മനസ്സിന്റെ ഇരുണ്ട കോണിലേക്ക് ഒളിച്ചുവെച്ചു.
ഒരു ദിവസം മാനസി ഫോണിൽ അമ്മയോടു സംസാരിച്ചിരിക്കെ അമ്മ പറഞ്ഞു .
ഒരു ദിവസം മാനസി ഫോണിൽ അമ്മയോടു സംസാരിച്ചിരിക്കെ അമ്മ പറഞ്ഞു .
"നിന്റെ ഏട്ടത്തി ആശുപത്രിയിൽ പോയിരിക്കുവാ .അവക്ക് വിശേഷം ണ്ട് .
രണ്ടു പേരും അതിന്റെ വിഷമത്തിലാണ് .മൂന്നാമതൊരു കുഞ്ഞിനെ അവർ
ആഗ്രഹിക്കുന്നില്ലല്ലോ .മൂത്തതു രണ്ടും ചെറുതല്ലേ .ഓരോ വയസിന്റെ
വ്യത്യാസമല്ലേ ഉള്ളൂ ".
രണ്ടു പേരും അതിന്റെ വിഷമത്തിലാണ് .മൂന്നാമതൊരു കുഞ്ഞിനെ അവർ
ആഗ്രഹിക്കുന്നില്ലല്ലോ .മൂത്തതു രണ്ടും ചെറുതല്ലേ .ഓരോ വയസിന്റെ
വ്യത്യാസമല്ലേ ഉള്ളൂ ".
മാനസിയുടെ ഉള്ളൊന്നാന്തി .ദൈവമേ വീണ്ടുമൊരു അബോർഷൻ .ദൈവത്തി
നു കണ്ണില്ലാതായോ ?എന്തായിത് ?
നു കണ്ണില്ലാതായോ ?എന്തായിത് ?
"എന്നിട്ടോ ?"
"അബോർഷൻ ചെയ്യണം എന്നും പറഞ്ഞാണ് പോയിരിക്കുന്നത് .അവൾക്ക്
ചില പ്രശ്നങ്ങളുള്ളതുകൊണ്ടല്ലേ ഓപ്പറേഷൻ നടത്താത്തത് ".
ചില പ്രശ്നങ്ങളുള്ളതുകൊണ്ടല്ലേ ഓപ്പറേഷൻ നടത്താത്തത് ".
ഇതൊക്കെ കേട്ട് കഴിഞ്ഞപ്പോൾ മാനസിക്ക് സംസാരിക്കാനുള്ള മാനസികാവസ്ഥ
ഇല്ലാതായി .അവൾ പെട്ടെന്നു ഫോൺ വെച്ചു .ഒരേയിരിപ്പിരുന്നു .
ഇല്ലാതായി .അവൾ പെട്ടെന്നു ഫോൺ വെച്ചു .ഒരേയിരിപ്പിരുന്നു .
അവരോടു പറഞ്ഞാലോ തനിക്കു തരാൻ .എന്നാൽ അർഹിക്കാത്തതാണോ ചോദിക്കുന്നതെന്നൊരു പേടി .നാവിന് ചലനം നഷ്ടപ്പെട്ട പോലെ.
പെട്ടെന്നൊരു തോന്നലിൽ അവൾ വീണ്ടും അമ്മയെ വിളിച്ചു പറഞ്ഞു .
"അമ്മാ ഒന്നു പറയൂ ആ കുഞ്ഞിനെ എനിക്കു തരാൻ" .
"അതെങ്ങിനെ മോളേ ?അവരതിനെ കളഞ്ഞു കാണില്ലേ ?"
"അമ്മ പ്ലീസ് ഏട്ടനെ വിളിച്ചു പറയൂ ".
"ഇതൊക്കെ എങ്ങി്നാ പറയുന്നേ? എനിക്കു വയ്യ മോളേ ".
"അമ്മയ്ക്ക് എന്റെ വിഷമം അറിയാഞ്ഞിട്ടാണ് .ദയവു ചെയ്ത്" .
അവൾക്കത് മുഴുമിപ്പിക്കാൻ സാധിച്ചില്ല .വിതുമ്പിക്കൊണ്ട് ഫോൺ താഴെ
വെച്ചു പോയി കട്ടിലിൽ വീണു കരയാൻ തുടങ്ങി .കുറേ നേരം ദൈവത്തെ
പഴി പറഞ്ഞും സ്വന്തം വിധിയെ കുറ്റപ്പെടുത്തിയും കൊണ്ട് ഒരേ കിടപ്പു കിടന്നു .
വെച്ചു പോയി കട്ടിലിൽ വീണു കരയാൻ തുടങ്ങി .കുറേ നേരം ദൈവത്തെ
പഴി പറഞ്ഞും സ്വന്തം വിധിയെ കുറ്റപ്പെടുത്തിയും കൊണ്ട് ഒരേ കിടപ്പു കിടന്നു .
ഉച്ചയാവാറായപ്പോൾ ചേട്ടന്റെ ഫോൺ വന്നു .
"മാനസീ ഞാൻ ആശുപത്രിയിൽ ഉള്ളപ്പോൾ അമ്മ വിളിച്ച് നീ പറഞ്ഞ കാര്യം പറഞ്ഞു.അബോർഷൻ ചെയ്യേണ്ടെന്ന് നമ്മൾ തീരുമാനിച്ചു . അങ്ങിനെ
യെങ്കിലും നിന്റെ ആഗ്രഹം നടക്കട്ടെ ".
യെങ്കിലും നിന്റെ ആഗ്രഹം നടക്കട്ടെ ".
പെട്ടെന്ന് കേട്ടപ്പോൾ മാനസിയുടെ മനസ് അതംഗീകരിക്കാൻ തയ്യാറായില്ല .പതിയെ അവളുടെ ഉള്ളിലേക്കു സന്തോഷം കുടിയേറുന്നതറിഞ്ഞു .സുന്ദരമായ ഒരു സ്വപ്നം കണ്ടുണർന്ന പ്രതീതി .സന്തോഷം പങ്കിടാൻ അവൾ അരവിന്ദിനെ കാത്തിരുന്നു .
വൈകിട്ട് ഓഫീസിൽ നിന്നെത്തിയപ്പോൾ അരവിന്ദിനെ നിർബന്ധിച്ച് മാനസി
ചേട്ടനെയും ഭാര്യയെയും സന്ദർശിച്ചു .
ചേട്ടനെയും ഭാര്യയെയും സന്ദർശിച്ചു .
ഏട്ടത്തിയമ്മയുടെ വയറ്റിൽ തന്റെ സ്വപ്നം സാക്ഷാത്കാരം കാത്തിരിപ്പുണ്ടല്ലോ
ന്ന് അവൾ വല്ലാത്ത സന്തോഷത്തോടെ ഓർത്തു ..
ന്ന് അവൾ വല്ലാത്ത സന്തോഷത്തോടെ ഓർത്തു ..
പിന്നീടുള്ള ദിവസങ്ങൾ ആഹ്ലാദം നിറഞ്ഞതായിരുന്നു .വീട്ടിനുള്ളിലെ ശോകമൂകമായിരുന്ന അന്തരീക്ഷം പെട്ടെന്ന് മാറി .എപ്പോഴും സംഗീത സാന്ദ്രമായി
അവിടം.അരവിന്ദും സന്തോഷത്തിലായിരുന്നു .
അവിടം.അരവിന്ദും സന്തോഷത്തിലായിരുന്നു .
ഒരു ദിവസം ഓഫീസിൽ നിന്നു വൈകിയെത്തിയ അരവിന്ദ് ബെല്ലടിച്ചിട്ടും കതകു
തുറക്കാതായപ്പോൾ മെല്ലെ കതകു തള്ളി. വാതിൽ മലർക്കെ തുറന്നു . ശബ്ദങ്ങ
ളൊന്നുമില്ലാത്ത അകത്തളം .
തുറക്കാതായപ്പോൾ മെല്ലെ കതകു തള്ളി. വാതിൽ മലർക്കെ തുറന്നു . ശബ്ദങ്ങ
ളൊന്നുമില്ലാത്ത അകത്തളം .
'ഇവിളതെവിടെപ്പോയി 'എന്നോർത്തു കൊണ്ട് അയാൾ മാനസിയെ തിരഞ്ഞു .
അകത്ത് ബെഡ് റൂമിലെ കട്ടിലിൽ കാൽമുട്ടിനു മുകളിൽ കൈവെച്ച്
അതിൽ മുഖമർപ്പിച്ചിരിക്കുന്ന മാനസിയെ കണ്ടു .അടുത്തു ചെന്ന്
അവളുടെ അടുത്തിരുന്ന് മെല്ലെ അവളെയൊന്നു തൊട്ടു .ഒന്നു ഞെട്ടി എന്നിട്ടവൾ മുഖമുയർത്തി നോക്കിയിട്ട് വിതുമ്പിക്കൊണ്ട് അയാളുടെ നെഞ്ചത്തേക്കു ചാഞ്ഞു .

ആധിയോടെ അരവിന്ദ് ചോദിച്ചു .
"എന്താ എന്തുണ്ടായി ?"
അവൾ മറുപടിയെന്നോണം ഏങ്ങലടിച്ചു .
"മാനസീ എന്താന്നു പറയൂ .എന്നെ ടെൻഷനടിപ്പിക്കാതെ പ്ലീസ് ".
മാനസി തന്റെ ചുരുട്ടിയ കൈ അരവിന്ദിന്റെ നേരെ നീട്ടി .എന്നിട്ട് പതിയെ
കൈ നിവർത്തി .അതിൽ അരവിന്ദ് കണ്ടു ,രണ്ടു വര തെളിഞ്ഞിരിക്കുന്ന
പ്രെഗ്നൻസി സ്ട്രിപ് .
കൈ നിവർത്തി .അതിൽ അരവിന്ദ് കണ്ടു ,രണ്ടു വര തെളിഞ്ഞിരിക്കുന്ന
പ്രെഗ്നൻസി സ്ട്രിപ് .
Written By:-
നീതി . (
Neethi Balagopal)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക