Slider

വ്യാപാരക്കരാർ

0
No photo description available.
-------------------
*റാംജി..
അവധിദിവസം വെളുപ്പിനെ പത്തുമണിവരെ കിടക്കുക എന്നുള്ളത്‌ സൂപ്പർ ബമ്പർ ലോട്ടറി അടിച്ചപ്രതീതിയാണ്.
പക്ഷെ ,എത്ര താമസിച്ചുകിടന്നാലും 6.30 വരെയെ കിടക്കാൻ സാധിക്കുന്നുള്ളു എന്നത്‌ ദു:ഖകരമായ സത്യമായിരുന്നു
അങ്ങനെ ഒരു അവധിദിവസം വെളുപ്പിനെ തന്നെ ഞാൻ ഉണർന്നു..
തിരിഞ്ഞും മറിഞ്ഞും കിടന്ന് കിടക്കവിരി ചുളുക്കിയിട്ട്‌ കാര്യമില്ലെല്ലൊ എഴുന്നേറ്റ്‌ പ്രഭാതകർമ്മങ്ങൾക്ക്‌ ശേഷം
ടച്ച്‌ കുന്താണമെടുത്തുകൊണ്ട്‌ സോഫയിലേക്ക്‌ മറിഞ്ഞു.
ഫേസ്‌ ബുക്ക്‌ തുറന്നതും കഴിഞ്ഞ ദിവസം ഞാൻ ഗ്രൂപ്പിൽ തേച്ചൊട്ടിച്ച കഥയുടെ നോട്ടിഫിക്കേഷനുകൾ ചുമല നിറത്തിലങ്ങനെ ജ്വലിച്ചു നിൽക്കുന്നു
തോണ്ടുവിരൽ കൊണ്ട്‌ അവിടെ ഞെക്കി..
പഴയ കുറിമാനങ്ങൾ ചുരുൾ നിവർത്തിയിട്ടപോലെ ഒരുപേജ്‌ തെളിഞ്ഞു വന്നിരിക്കുന്നു..
ബർത്തിടെ,കമന്റ്‌,ലൈക്ക്‌,മെൻഷൻ എന്നുവേണ്ടാ ഗ്രൂപ്പിൽ സകലരും ഇട്ടിരിക്കുന്ന എല്ലാ കിടുതാപ്പുകളുമുണ്ട്‌.
ആദ്യം എന്റെ കഥയുടെ ലിങ്കിലേക്ക്‌ പോയി.. പത്തുമുപ്പത്‌ ലൈക്കും,പത്തുപന്ത്രണ്ട്‌ കമന്റും..
കമന്റുകളെല്ലാം വായിച്ച്‌ തക്ക മറുപടികൊടുത്തുകഴിഞ്ഞപ്പോൾ ബ്രേക്ക്ഫാസ്റ്റ്‌ കഴിക്കേണ്ട ക്ഷീണമെത്തിയിരുന്നു....
എന്റെ മനസ്‌ വായിച്ചപോലെ
നല്ലപാതി ബ്രേക്ക്ഫാസ്റ്റ്‌ തയ്യാറാക്കി വിളിച്ചു...
വേഗം ചെന്നില്ലെങ്കിൽ ഞാൻ സോഷ്യൽ മീഡിയായുടെ അടിമയാണന്നവൾ കരുതും.
മൊഫയിൽ മാറ്റിവച്ചിട്ട്‌ ക്ഷീണമകറ്റാൻ ഉതകുന്ന സാധനങ്ങൾ ചാറിൽ മുക്കി കഴിച്ചു.
തീറ്റി കഴിഞ്ഞതിനുശേഷം,
വേറെ തൊഴിലൊന്നുമില്ലാതിരുന്നകൊണ്ട്‌ വീണ്ടും തോണ്ടൽ കുന്താണമെടുത്തുകൊണ്ട്‌ സോഫായിലേക്ക്‌ ചാഞ്ഞു..
എഫ്‌ ബി തുറന്നപ്പോൾ ഗ്രൂപ്പിലെ പ്രമുഖരുടെ കൃതികൾ തെളിഞ്ഞു വന്നു.
സ്ക്രോൾ ചെയ്തുവന്നപ്പോൾ എന്റെ കഥയിലെ കമന്റിൽ വന്നിട്ടുള്ള ഒരാളിന്റെ രചന..
വായനക്കുശേഷം അഡാർ ഒരു കമന്റും അതിലേക്ക്‌ തള്ളിയിട്ടുകൊടുത്തു.
ഇടക്കിടക്ക്‌ എഫ്ബി മണി എന്നെ ചുവന്ന വെട്ടം കാണിച്ച്‌ തുറപ്പിക്കും.
നാറാണത്തുഭ്രാന്തനെ പോലെ മോളിലേക്കും,താഴേക്കും ഉരുട്ടി ഉരുട്ടി ക്ഷീണിച്ചപ്പോൾ എന്റെ കഥയുടെ ലിങ്കിലേക്ക്‌ പ്രവേശിച്ചു.
കമന്റുകളെല്ലാം ഒന്നുകൂടിനോക്കി.
സംശയം തീരുന്നില്ല.
ഞാനിട്ട അഡാർ കമന്റ്‌ കൊടുത്ത വ്യക്തിയുമായിട്ട്‌ മാച്ചാകുന്നില്ലെല്ലോ...
അതെ വേറെ ആർക്കോ ആണ് കമന്റ്‌ പോയിരിക്കുന്നത്‌.
ആളുമാറി ക്വട്ടേഷൻ എറ്റെടുത്ത പാലാരിവട്ടം
സോമനാഥനായ ഞാൻ രണ്ടുപേരുകളും ഒരാവർത്തികൂടി വായിച്ചു.
.
എനിക്ക്‌ കമന്റിട്ട ആൾ രജ്ഞിനി ഈ.പി..(Renjini E P)
ഞാൻ അഡാർ കമന്റ്‌ പെടച്ചത്‌ ഡോ;ശാലിനി.(DrSalini Ck)
ഒരമ്മപെറ്റ ഇരട്ടഅളിയന്മാരെ പോലെ തോന്നിയ ആ നിമിഷത്തിൽ
ബാർട്ടർ സമ്പ്രദായവും,കടപ്പാടും വച്ച്‌ രജ്ഞിനിക്ക്‌ കമന്റിടുവാൻ ഞാൻ ബാധ്യസ്ഥനായിരുന്നെല്ലോ അങ്ങനെ ആളുമാറി സോമനായതുമൂലം
ബാർട്ടർ സമ്പ്രദായ വ്യാപാരക്കരാർ ഉപേക്ഷിച്ച്‌ ഓടി തള്ളിക്കളഞ്ഞു..
ഇനി ഞാൻ പെടില്ല..എന്നോടാ കളി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo