നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നൂറും പാലും.

No photo description available.


കാപ്പി പൊടിയച്ചൻ ടിവി യിൽ കസറുകയാണു്...
പുറത്തു പോയി വരുന്ന ഭർത്താവിനെ
നിങ്ങൾ വിടർന്ന മുഖത്തോടെ
"ചിരിച്ച് സന്തോഷത്തോടെ ",
വീട്ടിലേയ്ക്ക്.. വിരുന്നു വരുന്ന ...ഒരു അതിഥിയോടെന്നവണ്ണം സ്വീകരിക്കണം.. !
ഓട്ട കണ്ണിട്ടു നോക്കിയപ്പോൾ അവളുടെ മുഖത്തു യാതൊരു ഭാവഭേദവുമില്ല...
ഡോ :''ഞാൻ നമ്മുടെ മോഹനേട്ടന്റെ മോളുടെ കല്യാണതലേന്നല്ലേ ...!
ഒന്നു തല കാണിച്ചിട്ടു വരാം...
ങും..!! അധികം വൈകാതെ വന്നാൽ നന്ന്...!
തിരിച്ചെത്തിയപ്പോൾ തീർച്ചയായും വൈകി...
അമ്മേ '''!
വിശിഷ്ടാതിഥി വന്നല്ലോ
....
എന്താ കൊടുക്കുക...?
...
" നൂറും പാലുമായാലോ...!!
കാപ്പി പൊടിയച്ചന് മനസ്സാ നന്ദി പറഞ്ഞ് സോഫയിലേയ്ക്ക് ചാഞ്ഞു...
ടിവിയിൽ വാവ സുരേഷിന്റെ പാമ്പു പിടുത്തം ..
അമ്മയും മകളും അതു കണ്ടു കൊണ്ടിരിക്കയായിരുന്നു :
നല്ല നീളവും ഒത്തവണ്ണവും
ഉള്ള രാജവെമ്പാലയുടെ പത്തിയിൽ
ഉമ്മവച്ചു കൊണ്ട് വാവ സുരേഷ് ഇങ്ങനെ പറഞ്ഞു
...
ഇതു രാജവെമ്പാല .
ഇതു, ഇന്നത്തെ നമ്മുടെ അതിഥി "
നല്ല വിഷമുള്ള ഇനമാണ് ''
ഈ അതിഥിയെ നമ്മൾ ഇങ്ങനെ വാലിൽ പിടിച്ചു തൂക്കി 'സൂക്ഷിച്ചു സാവധാനം ഒരു ചാക്കിലാക്കണം
...
'' നമ്മുടെ അതിഥിയാണ് 'ഇവനെ...സൂക്ഷിച്ചു കൈകാര്യം ചെയ്യണം'..... നല്ല
വിഷമുള്ള ഇനമാണ് ... "
എന്നാലും എന്റെ വാവ സുരേഷേ... ഈ സമയത്തു തന്നെ വേണം
ഈ '' ആതിഥ്യമര്യാദ,.... ...!!!
2019 - 06 - 14
( ജോളി ചക്രമാക്കിൽ )
# പിന്നാമ്പുറക്കാഴ്ചകൾ
എല്ലാം കഴിഞ്ഞു കിടക്കാൻ നേരം
മോന്ത മകുടിയാക്കി ,പാമ്പുമേക്കാവിലെ
നാഗങ്ങളെ വരെ ആട്ടികൊണ്ടിരിക്കണ
സൗഭാഗ്യവതി പത്നിയുടെ മകുടിയിലെ കാറ്റുകുത്തിക്കളയുന്നതിൻ്റെ ആദ്യപടിയായ്
" എന്നാലും ഈ വാവാ സുരേഷിനെ സമ്മതിക്കണം കേട്ടാ
രാജവെമ്പാലയുടെ പത്തിയ്ക്കല്ലേ ഉമ്മ വയ്ക്കണത് " ഹൊ ഭയങ്കരം തന്നെല്ലേ,
"ഓ പിന്നെ
ഇവിടെ രാജവെമ്പാലയുടെ കൂടെ കിടക്കാൻ തുടങ്ങിയിട്ട് പത്തിരുപത് കൊല്ലമായ് "
പിന്നയല്ലെ ഒരുമ്മ "!
* നിയമപ്രകാരമുള്ള മുന്നറിയിപ്പ്
മദ്യപാനം ആരോഗ്യത്തിനു ഹാനികരം
keep , responsible drinking habit
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot