Slider

ഭാഗ്യം

0

നമ്മുടെ സർക്കാർ ഓഫീസുകളിൽ പോയി കാര്യങ്ങൾ നടന്നു കിട്ടിയാൽ മഹാഭാഗ്യം ആണ് എന്ന് കരുതുന്നവർ ഏറെയുണ്ട്.
അത് അങ്ങനെയല്ല എന്ന് വാദിക്കുന്നവരും ഉണ്ടാകാം.
പക്ഷെ എളുപ്പം നടക്കേണ്ട കാര്യങ്ങൾക്ക് വേണ്ടി പല പ്രാവശ്യം നടത്തിക്കുന്നവർ ഇന്നും എന്നും ഉണ്ട്.
പല പാവങ്ങളും അവരുടെ പണി കളഞ്ഞ് ഓരോ കാര്യങ്ങൾക്ക് വേണ്ടി ഓഫീസുകൾ കയറിയിറങ്ങുന്നത് നിത്യസംഭവമാണ്.
ഒരിക്കലും ലോട്ടറി ടിക്കറ്റ് എടുക്കാത്ത ഗോപി ചേട്ടൻ വർത്തമാനം പറയാൻ ഇടയായപ്പോൾ പറഞ്ഞു
"എന്റെ 30 രൂപ ലോട്ടറി എടുത്ത് ഇന്നലെ പോയി "
അതിന് ചേട്ടൻ ലോട്ടറി എടുക്കാറില്ലല്ലോ?
ഇല്ല.പക്ഷെ ഇന്നലെ തോന്നി ഭാഗ്യമുള്ള ദിവസമാണെന്ന്.
അതെന്താ അങ്ങനെ തോന്നിയത്?
വീട്ടു നംബർ കിട്ടാൻ പഞ്ചായത്തിൽ പോയി. പറഞ്ഞദിവസം തന്നെ കിട്ടി.
അതു കാരണം ഒരു തോന്നൽ വല്യ ഭാഗ്യം വരാൻ പോകുന്നു എന്ന്.
ഇനി ലോട്ടറി പോയതിനും വിഷമമില്ല.
കൂടുതൽ ദിവസം പണി കളഞ്ഞ് നടക്കാതെ തന്നെ കാര്യം സാധിച്ചല്ലോ.
അതു തന്നെ മഹാഭാഗ്യം.
കേട്ടപ്പോൾ തമാശയെങ്കിലും പറഞ്ഞതിലും കാര്യമില്ലേ?
അർഹത പെട്ടത് ലഭിക്കാൻ മുമ്പ് പലവട്ടം നടന്നിട്ടുള്ളതുകൊണ്ടാകാം ആ പാവത്തിന് ഇങ്ങനെ തോന്നിയത്.
മനുഷ്യർ എല്ലാവരും നല്ലത് ചിന്തിച്ചെങ്കിൽ എത്ര നന്നായിരുന്നു.
അതായിരിക്കും ഭൂമിയിലെ സ്വർഗ്ഗം.
മനുഷ്യർ പണിയുന്ന സ്വർഗ്ഗം.
By: ഷാജു തൃശ്ശോക്കാരൻ
06/01/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo