Slider

തൊഴിലാളി

0

എന്നും വൈകിട്ട് പണി കഴിഞ്ഞ് വീട്ടിലേക്ക് കയറി വരുമ്പോൾ തന്നെയും കാത്തു നിൽക്കുന്ന ഭാര്യയെയും മകനെയുമാണ് അയാൾ കാണാറുള്ളത്
എന്നാൽ ഇന്ന് പതിവിനു വിപരീതമായി
അവർ പൂമുഖത്ത് ഉണ്ടായിരുന്നില്ല.
ചിലപ്പോൾ അകത്തെന്തെങ്കിലും അത്രയ്ക്ക് അത്യാവശ്യം ഉണ്ടാവുമെന്നയാൾ കരുതി.
ചവിട്ടുപ്പടിയിൽ ചെരുപ്പൂരി വെച്ചു പൂമുഖത്തേക്കു കയറിയ അയാൾ വീട്ടിനകത്ത് അടക്കിപ്പിടിച്ച ഒരു സംസാരം കേൾക്കുന്നു.
വാതിലിന്റെ വിടവിലൂടെ നോക്കിയ അയാൾ അയാളുടെ ഭാര്യയെയും അവൾക്കു മുന്നിൽ നിൽക്കുന്ന തങ്ങളുടെ മകനെയും കാണുന്നു.
ഏതോ ജിജ്ഞാസയുടെ പുറത്തു അയാളവരുടെ വാക്കുകളിലേക്ക്
എത്തി നോക്കുന്നു...,
തങ്ങളുടെ മകനെ നോക്കി ഏറ്റവും സൗമ്യവും ഏറ്റവും വ്യക്തതയോടെയും ആണ് അവൾ സംസാരിക്കുന്നത്
സംഭവം ഞാൻ അവസാനമാണ് അറിഞ്ഞതെങ്കിലും
ഇവിടെ നിങ്ങളോടത് ഞാൻ
ആദ്യമേ പറയാം.
ഇന്ന് ഞങ്ങളുടെ മകൻ അവന്റെ കൂട്ടുകാരോടൊത്തു കളിച്ച കളികളിലെല്ലാം വിജയിച്ചു കൊണ്ടു നിൽക്കവേ അവനെ മാനസീകമായി തകർക്കാനെന്നോണം കൂട്ടത്തിലൊരുവൻ അവനോടു ചോദിച്ചു
നിന്റെ അച്ഛന്റെ ജോലി എന്താണ് എന്ന് ?
തന്റെ അച്ഛൻ ഒരു നിർമ്മാണ തൊഴിലാളിയാണെന്ന് അവൻ പറഞ്ഞു
ഒരു കൂലി തൊഴിലാളിയുട മകന് ഞങ്ങളോടൊത്ത് കളിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്നു പറഞ്ഞ് കൂട്ടുക്കാർ എല്ലാവരും കൂടി ചിരിച്ചപ്പോൾ...,
അതും കേട്ട് ഉദ്യോഗസ്ഥ പുത്രന്മാരുടെ മുന്നിൽ അവന്റെ തല കുനിഞ്ഞു പോയി....,
എന്നാൽ അത് കാണാനിടയായ
എന്റെ ഭാര്യ അവർ പോയ ശേഷം അവനെ അകത്തേക്ക് വിളിച്ച്
വാതിൽ ചാരി അവനോടു സംസാരിക്കുന്ന നേരത്താണ്
ഞാൻ അവിടെ എത്തിപ്പെടുന്നത്...,
തുടർന്നവളുടെ വാക്കുകൾക്ക്
ഞാനും ചെവിയോർത്തു...,
മോനെ അവർ പറഞ്ഞത് ശരിയാണ്.
നമ്മളെക്കാൾ വളരെ നല്ല നിലവാരത്തിൽ ജീവിക്കുന്നവരാണ് അവരെല്ലാം അവർക്കെല്ലാം മാസ്സശബളവും ബോണസും പെൻഷനും ഒട്ടനവധി ആനുകൂല്യങ്ങളും രാജ്യം അവർക്കു നൽകുന്നുണ്ട്...,
എഞ്ചിനീയർമാരും ആർക്കിടെക്ക്റ്റുമാരുമായ അവർ
രാജ്യത്തെ നാളെ എങ്ങനെ രൂപകൽപന ചെയ്യണം എന്ന് തീരുമാനിക്കാൻ കഴിവുള്ളവർ ആണ്.
ജോലി ചെയ്യാൻ ഏറ്റവും വലുതും മഹനീയവുമായ ഓഫിസ് മന്ദിരങ്ങൾ അവർക്കുണ്ട്.
വൃത്തിയായ ഓഫിസുകളും ഇരുന്ന് ജോലി ചെയ്യാൻ കസേരകളും വെയിലും മഴയും ഏൽക്കാതിരിക്കാൻ ശീതികരിച്ച മുറികളും അവർക്കുണ്ട്.
നേടാനും നടപ്പിലാക്കാനുമുള്ള
വലിയ വലിയ പദ്ധതികളും അവർക്കുണ്ട്.
എന്നാൽ
മോനേ നീ നിന്റെ അച്ഛൻ ഒരു തൊഴിലാളി ആണെന്ന് അവർക്കു മുന്നിൽ സമ്മതിച്ചപ്പോഴും
തൊഴിലാളി "
എന്ന വാക്കിന്റെ അർത്ഥം മോന് മനസിലായിട്ടില്ലായെന്നു
അമ്മക്ക് മനസ്സിലായി.
അതുകൊണ്ടാണ്
തൊഴിലാളി എന്ന് പറഞ്ഞ ശേഷം
നിന്റെ തല അവർക്ക്
മുന്നിൽ താഴ്ന്നു പോയത്
ഇനി ഒരിക്കലും ആരുടെ മുന്നിലും
നിന്റെ അച്ഛനെ ഒാർത്ത്
നിന്റെ തല താഴ്ന്നു പോകരുത്.
അതിനു അമ്മ പറയുന്നത് മോൻ ശ്രദ്ധിച്ചു കേൾക്കണം.
അതു കേട്ട് അവൻ തലയാട്ടിയതും അവൾ പറഞ്ഞു
വലിയ വലിയ കെട്ടിട സമുച്ഛയങ്ങൾ, ഫ്ലാറ്റുകൾ, സ്കൂളുകൾ, ആശുപത്രികൾ, പാലങ്ങൾ, റോഡുകൾ, റെയിൽപാളങ്ങൾ അണക്കെട്ടുകൾ,, സ്റ്റേഡിയങ്ങൾ,
ഐ ടി കമ്പിനികൾ എന്നിവയുടെ കടലാസ് പണികൾ പൂർത്തിയാക്കാൻ മാത്രമേ ഈ പറഞ്ഞ ഉദ്യോഗസ്ഥർക്കാവൂ....
അവരുടെ ഈ സ്വപ്നങ്ങളും പദ്ധതികളും പൂർത്തിയാക്കണമെങ്കിൽ സാധാരണ തൊഴിലാളികൾ വെയിലും മഴയും വക വെക്കാതെ
വലിയ വലിയ ജോലികൾ ചെയ്യണം.
ഓഫിസ് ജോലികൾ ചെയ്യുന്നവർ കുറച്ചു ദിവസം ജോലി ചെയ്തില്ലെങ്കിലും അത് വ്യവസായത്തെയോ നിർമ്മാണത്തേയോ ബാധിക്കില്ല.
എന്നാൽ നിന്റെ അച്ഛനെ പോലുള്ളവർ ഒരു മിനിറ്റ് ജോലി നിർത്തി വെച്ചാൽ
ആ നിമിഷം വ്യവസായ നിർമ്മാണ മേഘലകൾ നിശ്ചലമാകും.
എന്ന് വെച്ചാൽ എല്ലാം കൊണ്ടും തൊഴിലാളിയാണ് വലുത് എന്നല്ല.
കാര്യങ്ങൾ പരസ്പര പൂരകങ്ങളാണ്....!
തൊഴിലാളികൾ ഇല്ലാതെ ഉദ്യോഗസ്ഥരോ
ഉദ്യോഗസ്ഥർ ഇല്ലാതെ തൊഴിലാളികളോ ഉണ്ടായിട്ടു കാര്യമില്ല എന്നർത്ഥം...,
ഓരോത്തരും
അവരവരുടെ ജോലിയിൽ തുല്യരും
ഒരേ സ്ഥാനം വഹിക്കുന്നവരുമാണെന്നർത്ഥം....!
എന്നാൽ നമ്മുടെ രാജ്യത്ത് ഇരുന്ന് ജോലി ചെയ്യുന്നവർ ഉയർന്നവരും നിന്നു ജോലി ചെയ്യുന്നവർ താഴ്ന്നവരുമായി നമ്മുടെ സമൂഹം കണക്കാക്കപ്പെടുന്നു...!
അതൊന്നും ഒാർത്തു നീ ഭയപ്പെടേണ്ടതില്ല നിന്റെ അച്ഛൻ അദ്ധ്വാനശീലനായ ഒരു നല്ല വ്യക്തിയാണ് നിന്നെയും എന്നെയും അദ്ദേഹം അത്രയേറെ സ്നേഹിക്കുന്നു...!
അതുകേട്ടതും അവന്റെ മുഖം അഭിമാനം കൊണ്ട് തിളങ്ങി.
എന്നാൽ
അതു കേട്ട അയാളുടെ ആശ്ചര്യം മറ്റൊന്നായിരുന്നു..,
തന്റെ സ്വന്തം ഭാര്യയുടെ മനസ്സിൽ തന്നെ കുറിച്ചുള്ള ചിന്തകളും തന്റെ സ്ഥാനവും അറിഞ്ഞ അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു...,
ചാരിയിട്ട വാതിൽ തള്ളി തുറന്നയാൾ അകത്തു കടന്നതും തന്നെ കണ്ടേഴുന്നേറ്റ അവൾ എന്റെ കൈയിലെ കവർ ഏറ്റു വാങ്ങിയതും ഞാനവളെയും മകനേയും തന്റെ നെഞ്ചിനോടും അരയോടും ചേർത്തു പിടിക്കുമ്പോൾ
ഒരക്ഷരം പോലും ശബ്ദിക്കാതെ തങ്ങൾക്കിടയിൽ പരസ്പരം സംഭവിച്ചതെന്തെന്ന്
അവർ മൂവരും തിരിച്ചറിഞ്ഞിരുന്നു.....!
ഭർത്താവായാലും ഭാര്യയായാലും ചുറ്റുമുള്ളവരായാലും
അവർ ചെയ്യുന്ന ജോലിയുടെ നല്ല
വശം കൂടി കാണാൻ ശ്രമിക്കുക....!
.
Inspire from Edd Peterson
.
Pratheesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo