നാടൻ ഭക്ഷണം.
****************
(കഥ)
****************
(കഥ)
ഭർത്താവ് ജോമോൻ ഒരു ഭക്ഷണപ്രിയൻ. എന്നു പറഞ്ഞാൽ ജീവിക്കുന്നത് തന്നെ തിന്നാനാണെന്നാണ് ഭാവം. അതും
തനി നാടൻ ഭക്ഷണം. അയാൾക്ക് വേണ്ടി വച്ചുണ്ടാക്കി
ഭാര്യ റീന ഒരു പാചക വിദഗ്ദ്ധയായി.
താമസം അങ്ങ് അമേരിക്കയിലെ ഹൂസ്റ്റണിൽ .
സ്വന്തം മുറ്റത്ത് നട്ടു നനച്ചുണ്ടാക്കിയതും സൂപ്പർ മാർക്കറ്റിലും വെജിറ്റബിൾ മാർക്കറ്റിലും ഇന്ത്യൻ സ്റ്റോറി ലും കിട്ടുന്നതും ഒക്കെയായി ഇറച്ചിയും മീനും പച്ചക്കറിയും എത്ര നന്നായി പാചകം ചെയ്താലും ജോമോനെന്നും പരാതി മാത്രം ബാക്കി.

"-എന്റെ അമ്മ എന്നും കഴിക്കുന്ന കഞ്ഞിക്കും പയറിനും ഇതിലും ടേസ്റ്റുണ്ട്
- കുഞ്ഞമ്മായി ഉണ്ടാക്കുന്ന അപ്പോം ചിക്കൻ കറീം. ഓർക്കുമ്പോൾ വായിൽ വെള്ളമോടിക്കാം.
- വല്യമ്മയെ പോലെ ബീഫ് കറി വയ്ക്കാൻ നീ ഇനി എന്നാ പഠിക്കാ? "
ഇങ്ങനെ പോകും ഡയലോഗുകൾ.
- കുഞ്ഞമ്മായി ഉണ്ടാക്കുന്ന അപ്പോം ചിക്കൻ കറീം. ഓർക്കുമ്പോൾ വായിൽ വെള്ളമോടിക്കാം.
- വല്യമ്മയെ പോലെ ബീഫ് കറി വയ്ക്കാൻ നീ ഇനി എന്നാ പഠിക്കാ? "
ഇങ്ങനെ പോകും ഡയലോഗുകൾ.
നാലാഴ്ചത്തെ അവധിക്ക് അയാൾ തനിയെ നാട്ടിലേക്ക് പോകുമ്പോഴും വയറു നിറയെ രുചിയുള്ള ഭക്ഷണം കഴിക്കണമെന്നേ ഉണ്ടായുള്ളൂ.
അമ്മേ, എനിക്കായി പ്രത്യേകിച്ചൊന്നും ഉണ്ടാക്കണ്ട. അമ്മ കഴിക്കുന്നതു തന്നെ മതിയെന്ന് പറഞ്ഞതാണ് ആദ്യം വിനയായത്. അമ്മ ചൂടോടെ പാത്രത്തിൽ വിളമ്പിയത് കഞ്ഞിക്ക് പകരം ഓട്സ്!!!
ഷുഗറും കൊളസ്ട്രോളും കൂടിയപ്പോൾ ഇതാ കഴിക്കുന്നേ - അമ്മയുടെ വിശദീകരണം.
കുഞ്ഞമ്മായിയെ വിളിച്ചു പറഞ്ഞു - ഞാൻ നാളെ വരുന്നുണ്ടേ. ചിക്കന്റെ കാര്യം മറക്കണ്ട.
ചിക്കനുണ്ടായിരുന്നു, ഒരു ബക്കറ്റ് നിറയെ കെന്റക്കി ഫ്രൈഡ് ചിക്കൻ.
"ഇതൊക്കെയല്ലെ നിങ്ങളിപ്പോൾ അവിടെ കഴിക്കുന്നത്. അതാണ് ടൗണിൽ നിന്ന് ഇത് തന്നെ വാങ്ങിപ്പിച്ചത്."
വല്യമ്മയെ കാണാൻ അതു കൊണ്ട് വിളിച്ചു പറയാതെ ചെന്നു.
- നീയെന്താ പറയാതെ വന്നേ? എന്നാൽ ഇന്ന് പുറത്തിന്ന് കഴിക്കാം. പിസ ഹട്ട് വേണോ മക്ഡൊണാൾഡ് വേണോ?
- നീയെന്താ പറയാതെ വന്നേ? എന്നാൽ ഇന്ന് പുറത്തിന്ന് കഴിക്കാം. പിസ ഹട്ട് വേണോ മക്ഡൊണാൾഡ് വേണോ?
റീനയ്ക്ക് ഒറ്റക്കായത് കാരണം ഒന്നും വച്ചുണ്ടാക്കാൻ തോന്നിയില്ല. പരാതി പറഞ്ഞാണെങ്കിലും കഴിക്കാനാളില്ലേൽ ഒരു മടുപ്പാണ്. കുറച്ചു കഞ്ഞിയും വച്ചു ഒരു തോരനുമുണ്ടാക്കി. ബോറടി മാറ്റാൻ മലയാളം ന ചാനലിൽ പലവട്ടം വന്ന കിലുക്കം വീണ്ടും കണ്ടു കൊണ്ടിരിക്കെയാണ് ഡോർബെൽ അടിച്ചത്. ഒരു മാസം കഴിഞ്ഞു വരേണ്ടയാൾ ഒരാഴ്ച കഴിഞ്ഞ പ്പോൾ മുന്നിൽ.
വാതിൽ തുറന്ന പാടേ, എടീ
നീ കഴിക്കാനെടുത്ത് വച്ചോ എന്നും പറഞ്ഞാണ് അയാളകത്തേക്ക് കയറിയത്.
വാതിൽ തുറന്ന പാടേ, എടീ
നീ കഴിക്കാനെടുത്ത് വച്ചോ എന്നും പറഞ്ഞാണ് അയാളകത്തേക്ക് കയറിയത്.
"എനിക്ക് വിശക്കണൂ . ഏഴു ദിവസായി വല്ലതും കഴിച്ചിട്ട്." പശ്ചാത്തലത്തിൽ ലിവിംഗ് റൂമിലെ ടി.വി.യിൽ നിന്ന് ഇന്നസെന്റിന്റെ ദയനീയ സ്വരം.
വയറു നിറയെ അയാൾ കഴിച്ചു, ഭാര്യയുണ്ടാക്കിയ തനി നാടൻ ഭക്ഷണം, ഒരു പരാതിയുമില്ലാതെ.
ഹൈഡി റോസ് വേങ്ങാലിൽ
Ethile pala dialogues um evideyoke ketapole...nannayitundu..
ReplyDelete