Slider

ട്രെയിൽ യാത്ര

0
Image may contain: 1 person

എന്റെ ജീവതത്തിലെ ആദ്യ ട്രെയിൽ യാത്ര ഇന്ന് എന്തോ പെട്ടെന്ന് മനസ്സിലേയ്ക്ക് ഓടി വന്നു.
പോയ സ്ഥലത്തിന്റെ പ്രത്യേകകൊണ്ടാകും ഒരു പക്ഷെ 26 വർഷങ്ങൾക്ക് മുമ്പുള്ള ആ സംഭവം ഇന്നലെ സംഭവിച്ചതു പോലെ തോന്നാൻ കാരണം.
1991 ൽ ഞാൻ ആമ്പല്ലൂരിലെ ത്യാഗരാജാ പോളിടെക്നിക്കിലെ വിദ്യാർത്ഥിയായിരുന്നു. ആ വർഷം NSS ന്റെ നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ് ഉത്തര പ്രദേശിലെ വിവാദമായ അയോദ്ധ്യയ്ക്ക് സമീപം ബാരബാങ്കിയിലായിരുന്നു. കേരളത്തിൽ നിന്നും ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുത്ത പത്ത് പേരിൽ ഒരാളായിരുന്നു ഞാൻ. അന്നുവരെ ട്രയിൻ യാത്ര ചെയ്യാതിരുന്നതുകൊണ്ടും പത്രങ്ങളിൽ അന്ന് വളരെ വാർത്താ പ്രാധാന്യം ഉള്ള സ്ഥലമായ അയോദ്ധ്യ ക്യാമ്പിന്റെ ഭാഗമായി സന്ദർശിക്കും എന്നതുകൊണ്ടും പുസ്തകങ്ങളിൽ കേട്ടറിവുള്ള പല സ്ഥലങ്ങളും കാണാൻ കഴിയും എന്നതുകൊണ്ടും യാത്ര പുറപ്പെടുന്നതിനു ദിവസങ്ങൾക്കു മുമ്പേ സ്ഥലങ്ങളും ക്യാമ്പും സ്വപനം കണ്ടു തുടങ്ങിയിരുന്നു.
1991 മാർച്ച് 9ന് തൃശ്ശൂരിൽ നിന്നും ഞങ്ങൾ വിദ്യാർത്ഥികൾ 10 പേരും ഒരു സാറും ( രാധാകൃഷ്ണസാർ ) കേരള എക്സ്പ്രസ്സിൽ ഉചകഴിഞ്ഞ് 3 മണിയ്ക്ക് യാത്ര തുടങ്ങി.ഇന്ന് കാലത്ത് വിദേശയാത്രകൾ പോലും വെക്കേഷന് പോകുന്ന കുട്ടികൾ ഉണ്ടെങ്കിലും ഞങ്ങൾ പത്ത് പേരും ദീർഘയാത്ര ആദ്യമായി ചെയ്യുന്നവരായിരുന്നു.
ട്രയിനിൽ കയറിയ പാടെ കന്നിയാത്രയുടെ സന്തോഷത്തിൽ ആകെ പാട്ടും ലഹളയുമായിരുന്നു. കമ്പാർട്ടുമെന്റിലെ എല്ലാവരുമായി കുറഞ്ഞ സമയത്തിനുള്ളിൽ ചങ്ങാത്തമായി.
ഭൂരിഭാഗം പേരും ഉത്തര പ്രദേശ് ഡൽഹി പ്രദേശത്തേയ്ക്ക് ഉള്ളവരായിരുന്നു.
കുറച്ച് ജവാൻമാരും ഉണ്ടായിരുന്നു.
കുളിയും കളിയും ഭക്ഷണവും ട്രയിനിൽ തന്നെയായപ്പോൾ ട്രയിൽ ശരിക്കും ഒരു വീട് പോലെയായി.
സ്ഥിരം യാത്രക്കാർ ഓരോ സ്ഥലങ്ങളെ പറ്റിയും വിവരിച്ചുതന്നിരുന്നു. ഫൂലൻ ദേവിയുടെ ചമ്പൽകാടും ഭീകരമായ ഭോപ്പാൽ വിഷവാതക ദുരന്തവും ഉണ്ടായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്തപ്പോൾ വലിയൊരു അനുഭവം തന്നെയായിരുന്നു.
11 ന് രാവിലെ ഞങ്ങൾ ത്സാൻസി സ്റ്റേഷനിൽ ഇറങ്ങി. അവിടെ നിന്നും ഖോരഗ്പൂരിലേയ്ക്കുള്ള ട്രയിനിൽ ബാരബാങ്കിയായിരുന്നു ലക്ഷ്യം.
ഏകദേശം 350 km.
രാവിലെ പുറപെട്ടാൽ രാത്രി 7 ന് എത്തും. ജീവിതത്തിൽ ആദ്യമായ് ഗോതമ്പ് വയലുകളും കിലോമീറ്ററുകൾ നീണ്ട കൃഷിയിടങ്ങളും കണ്ട്, നിറയെ ഹിന്ദിക്കാരുമാരുമായി ചൂളം വിളിച്ച് പോകുന്ന തീവണ്ടിയിൽ പാട്ടും കമ്പനിയുമായി പോയപ്പോൾ ഒരു ഹിന്ദി സിനിമ കാണുന്ന പോലെയായിരുന്നു.
ലതറിന്റെ കേന്ദ്രമായ കാൺപൂരും ഉത്തര പ്രദേശിന്റെ തലസ്ഥാനമായ ലക്നോവും ട്രയിനിൽ നിന്നും കണ്ടപ്പോൾ തന്നെ സംതൃപ്തിയായി. ഒരു 7.30 ന് ഞങ്ങൾ ബാരബാങ്കി സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷനിൽ കേരളസംഘത്തെ സ്വീകരിക്കാൻ ക്യാമ്പ് കേന്ദ്രമായ ജവഹർലാൽ നെഹ്രു മെമ്മോറിയൽ Pg കോളേജിലെ പ്രിൻസിപ്പാൾ ക്യാമറക്കാരുമായി എത്തിയപ്പോൾ വല്യ ഗമയായിരുന്നു.
പിറ്റെ ദിവസം പ്രദേശിക ഹിന്ദി പത്രത്തിൽ ഞങ്ങളുടെ ചിത്രവും ക്യാമ്പ് കേന്ദ്രത്തിൽ വച്ച് കണ്ടു.
12-ാം തിയ്യതി മുതൽ 21-ാം തിയ്യതി വരെയായിരുന്നു ക്യാമ്പ്.
ക്യാമ്പ് ഉദ്ഘാടനം അന്നത്തെ up മുഖ്യമന്ത്രി മുലായം സിംഗ് യാദവ് ആയിരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും വ്യത്യസ്ത സംസ്ക്കാരങ്ങൾ ഉൾക്കൊള്ളുന്ന വിദ്യാർത്ഥികളുമായി പരിചയപെടാനും സൗഹൃദം സ്ഥാപിക്കാനും വലിയൊരു അവസരം അങ്ങിനെ ലഭിച്ചു.എല്ലാ ദിവസവും വൈകീട്ട് ഓരോ സംസ്ഥാനത്തേയും കലകൾ സ്റ്റേജിൽ അവതരിപ്പിക്കും.
ഇതിന് ഗ്രാമങ്ങളിൽ നിന്നും സാധാരണക്കാർ കൂട്ടം കൂട്ടമായി എത്തും.
കേരളത്തിന്റെ ദിവസത്തിൽ പാട്ട് പാടാനറിയാത്ത എന്റെ നാടക ഗാനത്തിന് ഗംഭീര കയ്യടി കിട്ടിയപ്പോൾ ഞാൻ സത്യത്തിൽ അന്തം വിട്ടു പോയി.
ക്യാമ്പിന്റെ ഭാഗമായി ഗ്രാമീണരെ വീടുകളിൽ പോയി കാണാൻ അവസരം ഉണ്ടായി. മേൽകൂരയൊന്നും ഇല്ലാഞ്ഞ കാലിതൊഴുത്തും വീടും ഒരുമിച്ച് ഉള്ള കുടുംബങ്ങളെ ഞാൻ അന്നാദ്യം കണ്ടു.
ഏക്കർ കണക്കിനുള്ള കരിമ്പിൽ തോട്ടത്തിനു മദ്ധ്യ കുറച്ച് വീട്ടുക്കാർ.
മനുഷ്യരും മൃഗങ്ങളും എല്ലാം ഏകദേശം ഒരേ പോലെ തന്നെ താമസം.
ഞങ്ങൾക്ക് ഇരിക്കാൻ മുളകൾ കൊണ്ട് കെട്ടിയുട്ടാക്കിയ കട്ടിലുകൾ ഉണ്ടായിരുന്നു. ഇളക്കിയാടുന്ന ആ കട്ടലിലാണ് അവരുടെ സോഫസെറ്റി.
സ്നേഹാപൂർവ്വം സ്വീകരിച്ച് ഓരോ ചെണ്ട അവർ ഞങ്ങളുടെ കഴുത്തിൽ തൂക്കി .
അവരോടൊപ്പമുള്ള നൃത്തത്തിന്റെ ലഹരി ഇന്നും ഓർക്കുന്നു.
ക്യാമ്പിന്റെ അവസാനം വിവാദം കൊടികുത്തി നിൽക്കുന്ന ആ കാലഘട്ടത്തിൽ അയോദ്ധ്യ അമ്പലവും ഹനുമാൻ മന്ദിറും സരയൂ നദിയും എല്ലാം കാണാൻ കഴിഞ്ഞു. ബാരബാങ്കിയിൽ നിന്നും ഏകദേശം 110 KM ഉണ്ട് അയോദ്ധ്യയിലേയ്ക്ക്.
അന്ന് ചുറ്റും വൈദ്യുതി വേലിയ്ക്ക് അകത്ത് ക്യാമറയുടെ നീരീക്ഷണത്തിൽ കൂടെ സൈനികരുണ്ടായിരുന്നിട്ടു കൂടി കൈകൾ തലയ്ക്ക് പിന്നിൽ കൂട്ടി പിടിച്ചാണ് അയോദ്ധ്യയിലെ വിവാദ ഭൂമി ഞാൻ കണ്ടത്.
26 വർഷം കഴിഞ്ഞെങ്കില്ലും ഇന്നും ആ യാത്ര ഇന്നലെ നടന്നതു പോലെ തോന്നുന്നു.

By: Shaju Trissokkaran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo