Slider

ടീച്ചർ

0
Image may contain: 1 person, selfie, beard and closeup

ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം ഞാൻ വളരെ വൈകിയാണ്
സ്കൂളിലെത്തിയത് ....
സ്കൂൾ കോംബൗണ്ടിൽ കാലുകുത്തിയപ്പോഴേക്കും സെക്കൻഡ് ബെൽ അടിച്ചു ....
ഗ്രൗണ്ടിലൂടെ പിന്നെ ഒരു ഓട്ടമായിരുന്നു ....അങ്ങനെ ഒരു വിധം ടീച്ചർ വരുന്നതിനു മുമ്പു ക്ലാസ്സിൽ ചെന്നു കയറി .....
അങ്ങനെ ടീച്ചർ എത്തി ഹാജർ എടുത്തു ക്ലാസ്സു തുടങ്ങി .
അന്നു ഞാൻ രണ്ടാം ബെഞ്ചിലാണ് ഇരിപ്പു ....
ക്ലാസ്സു തുടങ്ങി ഒരു പത്തു മിനുട്ടു കഴിഞ്ഞപ്പോൾ പതിയെ ഇവിടെ നിന്നാണെന്നറിയില്ല ഒരു ചാണകത്തിന്റെ ദുർഗന്ധം വരുന്നു ....
പെണ്ണുങ്ങളെല്ലാം ആണുങ്ങളുടെ സൈഡിലേക്ക് മൂക്കു പൊത്തികൊണ്ടു നോക്കുന്നു ....
ഇതു കണ്ട ടീച്ചർ പറഞ്ഞു ...
ബോയ്സിന്റെ ആരുടെയെങ്കിലും ചെരുപ്പിന്നാണോ ഈ സ്മെല്ല് വരുന്നത് എങ്കിൽ ദയവായി ആരാണേലും പുറത്തു പോയി കഴുകിയിട്ടു വരണം ....
ഞങ്ങളെല്ലാരും നിയോ ഞാനോ എന്ന മട്ടിൽ പരസ്പ്പരം നോക്കിയിട്ടു എല്ലാവരും അവരവരുടെ ചെരുപ്പിലേക്കു നോക്കി ....
എന്റെ ചെരുപ്പിൽ നോക്കിയ ഞാൻ അന്തം വിട്ടുപ്പോയി ...
എന്റെ വലതു കാലിലെ ചെരുപ്പിന്റെ അടിയിലും സൈഡിലുമായി ചാണകം ഒരു ഡിസൈനോടെ പറ്റിപ്പിടിച്ചിരിക്കുന്നു ....
എന്റെ ഇടത്തും വലത്തും ഇരിക്കുന്ന രണ്ടവന്മാരും എന്റെ ചെരുപ്പിലെ ഡിസൈൻ കണ്ടെത്തി ....എന്നിട്ടും അവന്മാരു രണ്ടും നിയാണോടാ ഈ ചാണക വീരൻ എന്ന മട്ടിലൊരു നോട്ടം നോക്കി ....
നിസ്സഹായതോടെ ഞാൻ അവരോടു പറഞ്ഞു ...
ഗ്രൗണ്ടിലൂടെ ഓടി വന്നപ്പോൾ ആയതാ" നാറ്റിക്കരുത്" എന്തു വേണേലും ചെയ്യാം ...
അവന്മ്മാരെ ഒരു വിധം ഒതുക്കിയപ്പോൾ ആണു ബാക്കിൽ നിന്നും ഒരുത്തന്റെ ഡയലോഗ് ...
ടീച്ചറെ എല്ലാവന്മാരെയും മുൻവശത്തു നിർത്തി ചെരുപ്പ് പരിശോധിക്കുക ....
ഈശ്വരാ പെട്ടതു തന്നെ ഞാൻ മനസ്സിലോർത്തു ...
ശ്രെഷ്ട്ടവും പരിശുദ്ധവുമായ
എന്റെ കാലിൽ നിന്നും വരുന്ന ദുർഗന്ധമാണെന്നറിഞ്ഞാൽ
പെണ്ണുങ്ങളുടെ മുമ്പിൽ നാണം കെടുകയും അവരുടെ അടുത്തു ഇനി മുതൽ ഇടപഴുകുന്നത് എന്നെന്നേക്കുമായി നിലച്ചു പോകുമെന്നതോർത്തപ്പോൾ എന്റെ ഹൃദയം തകർന്നു പോയി ...
ഞാൻ വേഗം ഒരു പേപ്പർ എടുത്തു രണ്ടായി കീറി രണ്ടിലും എഴുതി ....
"വീട്ടിൽ രണ്ടു വാഴക്കുല പഴുത്തിരുപ്പുണ്ട് വൈകീട്ട് എല്ലാരും സ്കൂൾ വിട്ടു നേരത്തെ എത്തിയേക്കണേ "...."കുത്തി പൊക്കരുത് "
എന്നിട്ടു ടീച്ചർ കാണാതെ ഒരെണ്ണം മുൻവശത്തുള്ളവർക്കും മറ്റേതു പിൻവശത്തുള്ളവർക്കും കൈമാറി ....
മുൻവശത്തുള്ളവരുടെ സമ്മത പത്രം അപ്പൊ തന്നെ കൊടുത്തയച്ച കുറിപ്പിൽ കിട്ടി ...
പുറകു വശത്തുള്ളവർ വളരെ ആലോചിച്ചു കുറച്ചു സമയത്തിനു ശേഷമേ മറുപടി തന്നോളൂ ....
ഭാഗ്യം അവർക്കും സമ്മതം എന്നുള്ള കുറിപ്പ് കിട്ടി പക്ഷെ ആ കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു ...
" ഇതു രണ്ടു വാഴക്കുലയിൽ തീരുന്ന കേസ് അല്ല "....
അങ്ങനെ വൈകുന്നേരം എല്ലാവന്മാരും എത്തി കുല രണ്ടും ഗംഭീരമാക്കി ...
പഴം കൊണ്ടു തൃപ്തിപ്പെടാത്തവർക്കു നാലഞ്ചു കോഴി മുട്ട കൂടി ഏർപ്പാടാക്കി ...കിട്ടിയ കോഴിമുട്ട പോരാന്നു പറഞ്ഞപ്പോൾ കോഴിക്കൂട്ടിൽ ചെന്നു പൊരുന്തിയ കൊഴിടെ
മുട്ട വരെ എടുക്കേണ്ടി വന്നു ...
Aneesh. p. t
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo