Slider

കടമകൾ

0
Image may contain: 1 person, closeup
***************
ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകാൻ ബസ്സു പിടിക്കാൻ ഓടുന്നതിനിടയിൽ ഒരു ചേച്ചി ഓടി കടയിൽ വന്നു.
ചേട്ടാ ടൈംപീസ് ഉണ്ടോ?
ക്ലോക്ക് മതിയോ?
ക്ലോക്ക് വേണ്ട. അലറാം വേണം.
ഇപ്പൊ മൊബ്ബലിന്റെ കാലമല്ലെ , അതിൽ അലറാം വയ്ക്കാലോ.
അത് ശബ്ദം പോരാ.
എന്നാൽ ടൈംപീസ് ഉണ്ട്.
വില കുറഞ്ഞത് മതി .
വർഷക്കാലമാ. പണി കുറവാണ്.
ഇത് 70 രൂപയാകും. ചൈനയാണ്.
മണി അടിക്കില്ലെ?
അതൊക്കെ അടിക്കും.
3 മണിയ്ക്ക് അലറാം വച്ച് തരോ?
രാവിലെ 3 മണിയ്ക്കോ?
അതെ.
അതെന്തിനാ 3 മണിയ്ക്ക്?
എന്നാലെ ചോറും കറിയും വച്ച് ഏഴെരയ്ക്ക് കമ്പനിയിൽ പണിയ്ക്ക് എത്താൻ പറ്റൂ.
6 മണിയുടെ ബസ്സ് കിട്ടണമെങ്കിൽ ഒന്നര കിലോമീറ്റർ ഓടി വന്നിട്ടു വേണം.
പിള്ളേർക്കുള്ള ചോറ് പാത്രത്തിലാക്കി എല്ലാം കഴിഞ്ഞിട്ടേ ഈ ഓട്ടം നടക്കൂ.
ഒരു പാവം കമ്പനി തൊഴിലാളി സ്ത്രീ പറഞ്ഞ വാക്കുകൾ ആണിത്. കുടുംബം പോറ്റാൻ വേണ്ടി 18 മണിക്കൂറും പണിയെടുക്കുന്ന ഒരു പാട് ഇത്തരം അമ്മമാർ നാട്ടിലുണ്ട്.
അതിനിടയിലാണ് ഇന്ന് Tv യിൽ 16 കാരിയായ മകളെ കൊന്ന് ജഢം പൊട്ടക്കിണററിൽ ഉപേക്ഷിച്ച് അമ്മ കാമുകനോടൊപ്പം മുങ്ങി എന്ന വാർത്ത കേൾക്കുന്നത്.
അതും അമ്മ. ഇതും അമ്മ.
അതെ പേരിന് മാതാപിതാക്കൾ ആകുന്നവരും കർമ്മം കൊണ്ട് മാതാപിതാക്കൾ ആകുന്നന്നവരും ഉണ്ട്.
ഒരു രസത്തിന് കേട്ടു തള്ളാവുന്ന വാർത്തകൾക്കപ്പുറം ബന്ധങ്ങളുടെ ഇഴപിരിയുന്ന കാലഘട്ടത്തിൽ കൂടുതൽ ശ്രദ്ധാലൂവാകണം ഓരോരുത്തരും.
✍️ ഷാജു തൃശ്ശോക്കാരൻ
29/06/2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo