ഞാന് എന്തു പറഞ്ഞാലും അനുസരിക്കുന്ന ഭാര്യയെ വേണം എന്നായിരുന്നു കല്ല്യാണത്തിന് മുന്പ് എന്റെ ആഗ്രഹം. ആണ് എന്തുപറഞ്ഞാലും അനുസരിക്കേണ്ടവളാണ് ഒരു നല്ല ഭാര്യ എന്ന ചിന്ത എന്നില് അന്നൊക്കെ നിറഞ്ഞു നിന്നിരുന്നു. ഭാര്യ പറയുന്നത് കേട്ടു നടക്കുന്ന പല ആണുങ്ങളെയും ഞാന്കണ്ടിട്ടുണ്ട് അതില് നിന്നും മാറി നടക്കാന് ഞാന്തീരുമാനിച്ചിരുന്നു... കല്ല്യാണം കഴിഞ്ഞ അടുത്ത ദിവസം രാവിലെ ആറുമണിക്ക് അവളെ എഴുന്നേല്പ്പിച്ച് മുറ്റമടിക്കാന്പറയണം ഞാന് മനസ്സില് കരുതി...
എന്നെ ഞെട്ടിച്ചുകൊണ്ട് അഞ്ചരക്കു തന്നെ എഴുന്നേറ്റ് മുറ്റമടിക്കാന് പോയ ഭാര്യയെ ഞാന് ആശ്ചര്യത്തില് നോക്കി. എണീറ്റു പോകുമ്പോള് എന്റെ കാല് തൊട്ടു വന്ദിച്ച അവളെ ഞാന് തടുത്തെങ്കിലും എന്റെ കവിളിലൊരുമ്മവെച്ച് അവള്ചിരിച്ചുകൊണ്ട് പോയി...
രാവിലെ കുളിച്ച് മുടിയില് തോര്ത്തുചുറ്റി ചായയും കൊണ്ട് വരണമെന്ന എന്റെ ആഗ്രഹം ഞാന് പറയാതെ തന്നെ അവള്നിറവേറ്റിയപ്പോള് ഞാന് പിന്നേയും തോറ്റുപോയി...
എന്റെ ചിന്തകള്ക്കതീതമായി ഓരോ പ്രാവശ്യവും അവളെന്നെ ഞെട്ടിച്ചുകൊണ്ടിരുന്നു. അങ്ങനെ ഞങ്ങള്തിരുച്ചിറാപള്ളിയിലേക്ക് താമസം മാറി.
ഒരു ദിവസം അവള്ക്ക് ചെറിയൊരു തലവേദന. അന്നവള്കുളിക്കാതെ വെച്ചുതന്ന ചായക്ക് രുചിക്കുറവൊന്നും ഇല്ലെന്ന് എനിക്കു മനസ്സിലായി. പിന്നെ പിന്നെ അവള് രാവിലത്തെ എല്ലാ ജോലിയും കഴിഞ്ഞ് കുളിക്കുന്നത് ശീലമാക്കിയപ്പോള് എന്റെ ആഗ്രഹത്തിനു വലിയ പ്രസക്തിയില്ലെന്ന് എനിക്കു മനസ്സിലായി...
അന്ന് കുറെ വിരുന്നുകാര് വന്ന ദിവസം അവളെന്നോട് തേങ്ങ ചിരവാന് പറഞ്ഞു. അവളുണ്ടാവുമ്പോള് അടുക്കളപ്പണി ചെയ്യില്ലെന്ന വാശിയുള്ള ഞാന് അവളുടെ നിസ്സഹായത മനസ്സിലാക്കി സഹായിക്കാന് ചെന്നു. പിന്നെ പിന്നെ പല സഹായങ്ങള്ക്കും അവള് വിളിക്കുമ്പോള് എനിക്ക് എതിര്ക്കാന്എന്തുകൊണ്ടോ തോന്നിയില്ല.
എന്റെ പല ഇഷ്ടങ്ങളും അലിഞ്ഞലിഞ്ഞില്ലാതാവുന്നതും എനിക്കും അവള്ക്കും പൊതുവായ ഇഷ്ടങ്ങള് രൂപപ്പെടുന്നതും ഞാനറിയുന്നുണ്ടായിരുന്നു...
ഒരിക്കല് സുഹൃത്തിന്റെ കല്ല്യാണത്തിനു പുരികം പ്ളക്ക് ചെയ്ത് ചെറുതായി ലിപ്സ്റ്റിക്ക് ഇട്ടു വന്ന അവളോട് ഇതൊന്നും എനിക്ക് ഇഷ്ടമല്ലെന്ന് പറയുന്ന മൂരാച്ചി കെട്ടിയോനാവാന്എന്തോ എനിക്ക് തോന്നിയില്ല കാരണം അവളന്ന് അത്രക്ക് സുന്ദരിയായിരുന്നു...
എപ്പോഴെങ്കിലും ഒരു ബിയര് കഴിക്കുന്ന എന്റെ ശീലത്തെ അവള് എതിര്ക്കുമെന്നാണ് ഞാന് കരുതിയത്. എന്നാല്ബാറില്പോയി കഴിക്കേണ്ട വീട്ടില് കൊണ്ടുവന്നു കഴിച്ചോളൂ എന്നവള് പറഞ്ഞപ്പോള് ഞാന് വീണ്ടും ഞെട്ടി... വീട്ടിലെ ഫ്രിഡ്ജില് വച്ച് തണുപ്പിച്ച് ബിയറടിക്കുമ്പോള് എഗ്ഗ് പൊടിമാസ് സൈഡ് ഡിഷായി ഉണ്ടാക്കിതരുന്ന ഭാര്യയെ ഞാന് സ്വപ്നത്തില്പോലും കണ്ടിട്ടില്ലായിരുന്നു അതുവരെ. പുറത്ത് എവിടെയെങ്കിലും പോയി കുടിച്ച് ഫിറ്റായി വരുന്നതില് നിന്ന് എത്ര സമര്ത്ഥമായാണ് അവളെന്നെ തടുത്തത്...
പെണ്ണെന്നാല് ആരുടെയും അടിമയല്ലെന്നും അവള്ക്ക് അവളുടേതായ ചിന്തകളും ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉണ്ടെന്നും, എന്റെ ഓരോ ആഗ്രഹങ്ങളും നിറവേറ്റിതന്നുകൊണ്ട് അവളെന്നെ ബോദ്ധ്യപ്പെടുത്തികൊണ്ടേയിരുന്നു... അങ്ങനെയങ്ങനെ അവളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളും ഇഷ്ടങ്ങളും എന്നിലൂടെ തന്നെ അവള് സാധിച്ചെടുത്തു..
എന്നെ മനസ്സിലാക്കുന്നവളെ മനസ്സിലാക്കാന് എനിക്കു പറ്റിയില്ലെങ്കില് പിന്നെ എന്നെ എന്തിന് കൊള്ളാം...
കുടുംബം അതൊരു തോണിയാണ് തുല്യപ്രാധാന്യത്തോടെ രണ്ടുപേര് ചേര്ന്നു തുഴയേണ്ട തോണി...
ഉണ്ണികൃഷ്ണന് തച്ചമ്പാറ©
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക