(ഒരു കുഞ്ഞു ചിരിക്കുള്ളത്)
ഇന്നാളൊരു ദിവസം പരിചയക്കാരനായ ഒരു ചേട്ടൻ്റെ കൂടെ അവരുടെ വീട്ടിൽ പോയി.
ഞങ്ങൾ ചെന്ന സമയത്ത് അവിടത്തെ ചേച്ചി സിനിമ കണ്ടു കൊണ്ടിരിക്കുകയാണ്.
എന്നോട് ഇരിയ്ക്കാനെല്ലാം പറഞ്ഞു. വീട്ടുകാര്യങ്ങൾ എല്ലാം തിരക്കി.
ഞങ്ങൾ ചെന്ന സമയത്ത് അവിടത്തെ ചേച്ചി സിനിമ കണ്ടു കൊണ്ടിരിക്കുകയാണ്.
എന്നോട് ഇരിയ്ക്കാനെല്ലാം പറഞ്ഞു. വീട്ടുകാര്യങ്ങൾ എല്ലാം തിരക്കി.
പിന്നീട് അവർ ചേട്ടനോട് ചോദിച്ചു ആങ്ങളയുടെ കല്യാണത്തിന് കൊടുക്കാനുള്ള ബ്രേക്ക്ലൈറ്റ് വാങ്ങിയോ?
കല്യാണത്തിന് കൊടുക്കാൻ ബ്രേക്ക് ലൈറ്റോ, ഇനി ബ്രേക്ക് ഡാൻസിനിടയ്ക്ക് ഉപയോഗിക്കാനായിരിക്കുമോ? സംശയം തീർന്നത് ചേട്ടൻ ജ്വവല്ലറി ബോക്സിൽ നിന്ന് ബ്രേസ്ലറ്റ് എടുത്തു കാണിച്ചപ്പോഴാണ്🤣🤣
അതായിരുന്നു ചേച്ചി ചോദിച്ച ബ്രേക്ക് ലൈറ്റ്.
അതായിരുന്നു ചേച്ചി ചോദിച്ച ബ്രേക്ക് ലൈറ്റ്.
ചേച്ചി കണ്ടു കൊണ്ടിരുന്ന സിനിമ കഴിഞ്ഞു. ചായ കൊണ്ടുവന്നപ്പോൾ എന്തെങ്കിലും ചോദിയ്ക്കണ്ടേ എന്നോർത്ത് ബെർതെ ചോദിച്ചതാണ്, ചേച്ചി ഏതു സിനിമയാണ് കണ്ടുകൊണ്ടിരുന്നത് എന്ന്.
ഉത്തരം കേട്ട് വണ്ടറടിച്ചു പോയി. വളരെ കൂൾ ആയി ചേച്ചി പറഞ്ഞു. ചേച്ചി കണ്ടിരുന്ന സിനിമയുടെ പേര്
സെഞ്ച്വറി എന്നായിരുന്നു എന്ന്.
സെഞ്ച്വറി എന്നായിരുന്നു എന്ന്.
സെഞ്ച്വറി എന്ന സിനിമ ഉണ്ടോ എന്നു ചോദിച്ചപ്പോൾ
തന്ന മറുപടി
അതിനേക്കാൾ സൂപ്പർ.
അവസാനം എഴുതി കാണിച്ചല്ലോ ഇത് ഒരു സെഞ്ച്വറി ചിത്രം എന്ന്.🤣🤣🤣
തന്ന മറുപടി
അതിനേക്കാൾ സൂപ്പർ.
അവസാനം എഴുതി കാണിച്ചല്ലോ ഇത് ഒരു സെഞ്ച്വറി ചിത്രം എന്ന്.🤣🤣🤣
അതു കൊണ്ട് സിനിമയുടെ പേര് സെഞ്ച്വറി🤣
ദൈവമേ ആ ചേച്ചി ഇപ്പോഴും
ആ ചേട്ടൻ്റെ കൂടെ ഉണ്ടാവോ, എന്തോ?🙏🏼
ആ ചേട്ടൻ്റെ കൂടെ ഉണ്ടാവോ, എന്തോ?🙏🏼
ഇപ്പോഴെല്ലാം ചില രഞ്ജിത്ത് ചിത്രങ്ങളുടെ താഴെ എ ഫിലിം ബയ് രഞ്ജിത്ത് ആന്റ് ക്രൂ എന്നെല്ലാം കാണാറുണ്ട്. അതെല്ലാം വായിച്ചിട്ട് ചേച്ചി ആ സിനിമയ്ക്കെല്ലാം എന്തു പേരിടുമോ ആവോ ? മിക്കവാറും രഞ്ജിത്തിന്റെ സ്ക്രൂ എന്നിടാനാണ് സാധ്യത.
ദൈവമേ ആ ചേട്ടനെ കാത്തോളണേ
Ps Anilkumar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക