നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പിൻവിളി

..
പുഴയൊരുവേള വഴിമാറി വന്നെങ്കിൽ...
പഴയ പാട്ടൊന്നു ചുണ്ടിൽ വിരിഞ്ഞെങ്കിൽ,
പതിയെ ഞാനെന്റെ മേലങ്കിയണിയും,
പുതിയ കാല പ്രവാഹം തുടങ്ങും .
പ്രണയകാലത്തിന്നോർമ്മ കെടുത്തുവാൻ,
പതിത ജന്മത്തിൻ തീച്ചൂളയെരിയണം.
പലതുമതിലിട്ട് ചെഞ്ചോര പൊടിയണം...
പൊടിയും ചാരവും ചിക്കിചികയണം.
പ്രേമസല്ലാപ സങ്കീർത്തനങ്ങളിൽ...
പൂവിതൾതുമ്പിന്റെ നൈർമല്ല്യരാശിയിൽ
പോയ കാലത്തിന്നോർമ്മച്ചിന്തുകൾ...
പാശമായെന്നെ കെട്ടി വരിയുന്നു.
പാതയെത്രയോ താണ്ടിയിന്നു ഞാൻ..
പാദമുദ്രകൾ വീണലിഞ്ഞുപോയ്.
പാഴ്മരത്തിലെ പറ്റുവള്ളികൾ
പൂവിടുന്നതിന്നോർമ്മയിൽ മാത്രം.
,✍️ശ്രീധർ.ആർ.എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot