നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുമ്പളങ്ങി നൈറ്റസ്

Image result for kumbalangi nights
കൂട്ടുകാരന്റെ ഭാര്യയേയും മകളേയും തുണയില്ലാത്ത വള്ളത്തില്‍ തനിച്ചാക്കാതെ നാട്ട് നടപ്പോ എതിര്‍ ചിന്തകളെയോ വകവെക്കാതെ തണലേകാന്‍ സ്വന്തമെന്ന് പറയാന്‍ കഴിയുന്ന കൂരയിലേക്ക് കൊണ്ട് വന്നപ്പോള്‍ തന്നെ സജിയെന്ന നായകനെ കാണാന്‍ കഴിഞ്ഞു...
വീണ്ട് വിചാരമോ കാര്യപ്രാപ്തിയോ ഇല്ലാത്ത ബോബി പോലും പുകയില്ലത്ത അടുപ്പിന്റെ തീക്കനലെരിയുന്ന പുകയുടെ അടുക്കളയില്‍ നിന്ന് കൊണ്ട് കനലായ ഹൃദയത്തോടെ പറഞ്ഞു..."രണ്ട് പേരും വിളിച്ച് കൊണ്ട് വന്നിരിക്കുന്ന പെണ്ണുമായ് ഇറങ്ങണം"കരുണയുടെ വാക്കുകള്‍ കൈ വിടാതെ തന്നെ പറഞ്ഞു."ഇപ്പോള്‍ വേണ്ട.രാവിലെ മതി"
അശ്രദ്ധയില്‍ കവിഞ്ഞെഴുകുന്ന പുഴയായിരുന്ന ബോബിയുടെ വീണ്ട് വിചാരങ്ങള്‍ക്കും മാറ്റം വന്നത് പ്രണയമായ് ഒരു പെണ്ണുടല്‍ ഇളം വെയിലുപോല്‍ അവനിലേക്ക് പതിഞ്ഞപ്പോളായിരുന്നു...
രണ്ടാമനിലൊരുവന്‍ ബോണി...സംസാരിക്കാന്‍ കഴിവില്ലെങ്കിലും പ്രണയിക്കാന്‍ മിടുക്കന്‍.നാവില്ലെങ്കിലും ഒരു നോട്ടം കൊണ്ട് പ്രണയിക്കാന്‍ കഴിയുമെന്ന് പഠിപ്പിച്ചവന്‍.കുറവുകളെ കുറവായ് കാണാത്തവനെന്ത് തോല്‍വി...കുമ്പളങ്ങിയുടെ ഇട്ടാവട്ടത്തിലുള്ളവളല്ല...കായലും കടലും കടന്ന് വന്നവളെ പോലും വളച്ച് വലയിലെടുത്ത മിണ്ടാപ്രാണി...
ഊളയെ പ്രേമിച്ച പെണ്‍കുട്ടി...ബന്ധങ്ങള്‍ അവിഹിതമായിരുന്നപ്പോള്‍ കാമത്തേക്കാള്‍ സ്നേഹത്തിന് പ്രാധാന്യം കൊടുത്ത ബേബി മോള്‍ മലയാളികള്‍ക്ക് മാതൃകയാണ്."താത്പ്പര്യമില്ലാഞ്ഞിട്ടല്ല വെറവലാണെന്ന്" വ്യക്തമായ് പറഞ്ഞത് പ്രണയത്തിന്റെ വഞ്ചിയില്‍ ഇരുന്നപ്പോളാണെങ്കില്‍ വിവാഹത്തിന്റെ വര്‍ണ്ണങ്ങള്‍ നിറഞ്ഞ വഞ്ചിയില്‍ അവള്‍ ഒരു നാണവുമില്ലാതെ പറഞ്ഞു..."എനിക്കിപ്പോള്‍ വിറവലൊന്നിമില്ല"
പ്രണയം...അതിന് കണ്ണും മൂക്കൊന്നുമില്ല.സ്വയം നല്ലവനായാലും ജീവിത സാഹചര്യങ്ങളുടെ അലയടിയില്‍ കര കയറാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഇടത്ത് നിന്ന് ബോബി അവള്‍ക്ക് അനുവാദം കൊടുത്തു..."പൊയ്ക്കോ എവിടെയെങ്കിലും പോയി രക്ഷപ്പെട്ടോ" മുതലെടുക്കലും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്യുന്ന സാക്ഷരത മലയാളിയില്‍ നിന്നും മാറി ചിന്തിച്ച നിമിഷം ബോബി ഒരു മനുഷ്യനായിരുന്നു.
നഷ്ട്ടപ്പെടലുകളില്‍ പതറാതെ തന്നെയവള്‍ തീരുമാനമെടുത്തു...എനിക്കൊത്തൊരു മാരനെയാണ് വേണ്ടതെങ്കില്‍ "മാട്രിമോണിയില്‍ കൊടുത്താല്‍ പോരായിരുന്നോ"...!അതാണ് പ്രണയം ചേര്‍ച്ചകളില്ലാത്തവര്‍ ചേരാന്‍ കൊതിക്കുന്നതാണ് പ്രണയം...ബേബി മോള്‍ പൊളിയാണ്....
ടാ പ്രശാന്തെ...നിന്നെ കുറിച്ച് എഴുതാതിരിക്കാന്‍ വയ്യ.ഭാഹ്യ ഭംഗിയില്ലാത്ത പ്രണയമാണ് ട്രൂ ലവ്വ് എന്ന് കരുതുന്നവര്‍ക്കിടയിലേക്ക് എല്ലാവരിലും ഒരു സൗന്ദര്യമുണ്ടെന്ന് പഠിപ്പിച്ച് തന്ന സുമീഷ...തന്റെ കാമുകന് ഭംഗിയില്ലെന്ന് പറഞ്ഞവനെ തിരുത്തി കൊണ്ട് ഒരു ആങ്കിളില്‍ നോക്കിയാല്‍ വിനായകനാണ് ഈ നായകന്‍ എന്ന് കാണിച്ച സുമീഷ...
വിനായകന് DQ ന്റെ സൗന്ദര്യമുണ്ടോ...!ഇല്ലെന്നറിയാം വാനായകന്റെ സൗന്ദര്യം ആ നടന്റെ അഭിനയത്തിലാണ്...അത് മലയാളി നെഞ്ചിലേറ്റിയിരുന്നു...വിനായകന്റെ സൗന്ദര്യം നിലപാടിലാണ്...വിനായകന്റെ സൗന്ദര്യം വിനയത്തിലാണ്...സൗന്ദര്യമെന്നും നിറത്തിലോ കോലത്തിലോ അല്ല.അത് കുടിയിരിക്കുന്നത് അവരവരുടെ മനസ്സിലാണ്...ആ തിരിച്ചറിവാണ് സുമീഷക്ക് തന്റെ കാമുകനിലും വിനായകനിലും സൗന്ദര്യം തോന്നിയത്...
"പൊയ്ക്കോണം.തീട്ടക്കുഴി.ഞാനിപ്പോള്‍ ചിരിച്ച് പോയേനെ" നായകനില്‍ ഒളിച്ചിരുന്ന വില്ലന്‍.കൃത്യമായ കാര്യങ്ങള്‍ ആരുടെ മുന്നിലും കൃത്യതയോടെ പറയുന്ന ഷമ്മിക്ക് നല്‍കിയ പേര് സൈക്കോ...തീഷ്ണതയുള്ള കണ്ണുകള്‍.ശുണ്ടിയുള്ളവന്റെ മീശയും.ആരുമായും ഒരേ തൂവല്‍ പക്ഷികളാകാന്‍ താത്പ്പര്യമില്ല.ഒന്ന് രണ്ട് തുവലുകള്‍ എല്ലാവരുമായ് വ്യത്യാസമുണ്ട് ഷമ്മിക്ക്.അടുത്ത നിമിഷം എന്ത് ചെയ്യും എന്ന് മാത്രം ആര്‍ക്കും ഊഹിക്കാന്‍ കഴിയില്ല.ഇതെല്ലാമായിരിക്കെ സ്വന്തം ഭാര്യയുടെ അനിയത്തിയെ ഗുണദോശിക്കാന്‍ തുടങ്ങുമ്പോഴും വ്യക്തതയോടെ തന്നെ പറഞ്ഞു"മോള് സ്വന്തം ചേട്ടനെ പോലെ കാണണം.എന്നാലേ സംസാരിച്ചിട്ട് കാര്യമുള്ളു"ഷമ്മിയുടെ സ്വഭാവം ഒരുപാട് ചിന്തിപ്പിക്കുന്നതായിരുന്നു.ചിലപ്പോള്‍ എന്നിലും എന്നെ ചുറ്റിപ്പറ്റി കൂടെയുള്ളവരിലും കണ്ട് വരുന്ന സ്വഭാവം.അത് ഷമ്മിയിലൂടെ കണ്ടപ്പോള്‍ സൈക്കോയെന്ന് തോന്നി.എന്നിലുമുണ്ട് ഒരു സൈക്കോ ഷമ്മി...എന്റെ അരികിലുള്ളവരിലും...
"എടാ മോനെ ഇങ്ങ് പോര്...അത് പൂട്ടിയിട്ടേക്കുവാ...ഇങ്ങ് പോര് പോര്..."താന്‍ വസിക്കുന്ന വീടുനുള്ളില്‍ വരുന്ന അക്രമിയേ നേരിടാന്‍ വേണ്ട എല്ലാ സജ്ജീകരണവും തയ്യാറാക്കുന്ന വില്ലനിലെ ഹീറോയിസം.സെറ്റിക്കടിയില്‍ മടക്കലയും അലമാരയുടെ മുകളില്‍ മുന പെന്‍സിലും പോക്കറ്റില്‍ ഷേവിംഗ് ബ്ലേഡും വാതില്‍ കുത്തി തുറക്കാന്‍ കമ്പി പാര പോലും...."ശ്ശോ...ജെസ്റ്റ് മിസ്സ്"
നിശബ്ദമായ് ഒരു വീടിന്റെ കാര്യ കര്‍ത്താവായ് മാറുന്ന ഷമ്മിയില്‍ നല്ലൊരു വില്ലനും ഒളിഞ്ഞിരിക്കുന്നുണ്ട്.കമ്പി പാരയില്‍ തന്നെ കുത്തി പൊട്ടിച്ച ഫുഡ്ബോളില്‍ കരുണയില്ലാത്ത ഒരു ഹൃദയവും കാണാം...അടിപിടിക്കിടയില്‍ രണ്ട് പേരേയും അടിച്ചിട്ട് ഉറക്കെ സ്വയം പ്രഖ്യാപിതനാകുന്നു."ഷമ്മി ഹീറോയാടാ ഹീറോ" ഇതെല്ലാം ഒറ്റക്ക് ചിന്തിച്ചാല്‍ നമ്മളില്‍ പലരിലും കാണുന്ന സ്വഭാവവുമാണ്.എന്തായാലും"ഇന്‍സെള്‍ട്ട് ചെയ്യരുത് മോളെ..ആരെയും ഇന്‍സെള്‍ട്ട് ചെയ്യരുത്"
"നെപ്പോളിയന്റെ മക്കളൊന്നും മോശക്കാരല്ല"വീട്ടില്‍ പെണ്ണ് വന്നപ്പോള്‍ ബോണിയും സജിയും കെട്ടി ഉയര്‍ത്തിയത് ഒരു സ്വര്‍ഗ്ഗമായിരുന്നു.പെണ്ണില്ലെങ്കില്‍ ഒരു വീട് നരക തുല്ല്യമായിരിക്കും.ഒന്ന് തേച്ച് ഒരു വാതിലും പിടിപ്പിച്ചാല്‍ ആ വീടൊരു സ്വര്‍ഗ്ഗമാകും.
ഇതൊന്നും ഞാന്‍ പറഞ്ഞതല്ല.ബോണി പറയാന്‍ പറഞ്ഞു.
"ഒട്ടും പേടി വേണ്ട നിങ്ങള് കറക്റ്റ് സ്ഥലത്താണ് വന്നേക്കുന്നത്.ഇനി ഇവിടെ തൊലഞ്ച് പോകാന്‍ ഒന്നുമില്ല.അത് കൊണ്ട് ആ ലൈക്ക് ബട്ടണ്‍ നെക്കിയിട്ട് ഇവിടെ തന്നെ കൂടിക്കോ..".

Image may contain: 1 person, beard, phone and eyeglasses
Amal Hafiz Nasim Noori @ Nallezhuth
muvattupuzha

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot