************* ************
വലത് ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിയാൻ അയാളുടെ കാർ ഇൻഡിക്കേറ്റർ ലൈറ്റ് ഇട്ടിട്ടുണ്ടായിരുന്നു. കുറച്ചു പിറകിൽ നിന്നും ഒരു ഓട്ടോറിക്ഷയുടെ പരമാവധി വേഗത്തിൽ ഓടിച്ചു, ഇൻഡിക്കേറ്റർ നൽകിയ ആ കാറിനെ മറികടന്നു കൊണ്ട് ഓട്ടോറിക്ഷ നേരെ പോകാൻ ശ്രമിക്കുന്നു, കാർ തടസ്സമാകുമെന്ന് കണ്ടു സഡൻ ബ്രേക്ക് ചെയ്തു, കാർ ഡ്രൈവറോട് "എവിടെ നോക്കിയാടാ തിരിക്കുന്നതെന്ന് ഓട്ടോ ഡ്രൈവർ 😀", എതിർ ഭാഗത്ത് നിന്നും ബൈക്കിൽ വന്ന ചെറുപ്പക്കാരൻ ഓട്ടോ ഡ്രൈവറോട് കയർത്തു "ഈയാൾ ദൂരെ നിന്നേ വലത്തോട്ട് തിരിയാനുള്ള ഇൻഡിക്കേറ്റർ ഇട്ടിരുന്നത് ഞാൻ കണ്ടതാണ്, നിങ്ങൾ അത് മറികടന്നു പോകാൻ ശ്രമിക്കുകയും പോരാഞ്ഞ് അയാളെ ചീത്ത പറയുകയും ചെയ്യുകയോ.. പോയി പണി നോക്കെടോ " എന്ന് ആക്രോശിക്കുകയും ചെയ്തു... ശേഷം ആ ചെറുപ്പക്കാരൻ കാർ ഡ്രൈവറോട്, "ഇവിടെ ചില ഓട്ടോക്കാർ ഇങ്ങനെയാ, നിങ്ങൾ ശരി തന്നെയാണ് ചെയ്തത്, പറഞ്ഞിട്ട് കാര്യമില്ല, നിങ്ങൾ പൊയ്ക്കോ.." തന്നെ മനസ്സിലാക്കിയ ആ ചെറുപ്പക്കാരന് നന്ദി പറഞ്ഞു അയാൾ കാർ വലത്തോട്ട് തിരിച്ചു ഓടിച്ചു പോയി എന്താ ല്ലേ.. 😊
മിൽമ ഏജന്റ് സുരേന്ദ്രന്റെ, മിൽമ ബൂത്തിൽ രണ്ട് പാക്കറ്റ് പാൽ വാങ്ങാൻ ചെന്നതായിരുന്നു അയാൾ.. എക്സ്പയറി ഡേറ്റ് നോക്കുന്നതിന് മുൻപേ ഏജന്റിനോട് അയാൾ കുശലരൂപേണ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു "ഇത് പുതിയത് തന്നെയല്ലേ " ആ ചോദ്യം കേട്ട സുരേന്ദ്രന്റെ ഭാവം മാറി "വേണമെങ്കിൽ വാങ്ങിയാ മതിയെടാ 'ചങ്ങായീ'... 'ചങ്ങായി' എന്ന് സുരേന്ദ്രൻ ഉച്ചരിക്കുമ്പോൾ പല്ലിറുമ്മുന്നുണ്ടായിരുന്നു.. 😬 അയാൾ ഞെട്ടിപ്പോയി.. പഞ്ചാബി ഹൌസ് സിനിമയിൽ ഹരിശ്രീ അശോകൻ "മുതലാളീ" എന്ന് പ്രത്യേക ശൈലിയിൽ വിളിച്ചത് അയാളോർത്തു.. 😃 പാൽ വാങ്ങാനെത്തിയിരുന്ന മറ്റൊരു ചെറുപ്പക്കാരൻ അയാളോട് പറഞ്ഞു "ഇവിടെ ആരും ഇങ്ങനെ ചോദിക്കാറില്ല, ഉള്ളത് വാങ്ങി പോകാറാണ് പതിവ് "🤫. അടുത്തെങ്ങും മറ്റൊരു മിൽമ ബൂത്ത് കാണാനില്ലാഞ്ഞതിനാലും പാൽ വളരെ അത്യാവശ്യമുള്ളതിനാലും ആ ബൂത്തിൽ നിന്നു തന്നെ പാൽ വാങ്ങി അയാൾ സ്ഥലം വിട്ടു.. 🚶
വീടിന് തൊട്ടടുത്ത പലചരക്ക് കടയിൽ, ഗ്ലാസ് ഭരണിയിൽ ടീ കേക്ക് വിൽപ്പനക്ക് വെച്ചു കണ്ടു.. മറ്റൊരു വീട്ടിൽ കൊണ്ടു പോകേണ്ടുന്നതിനായി ചില സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു ആയാളും ഭാര്യയും.. മറ്റ് സാധനങ്ങൾ വാങ്ങി ഒരു കിലോ ടീ കേക്ക് കൂടി ഓർഡർ ചെയ്തു, കടക്കാരൻ കേക്ക് തൂക്കി നൽകാൻ ഒരു പാക്കറ്റിൽ ഇട്ടു കൊണ്ടിരിക്കവേ അയാൾ കടക്കാരനോട് ചോദിച്ചു "ഇത് പുതിയത് തന്നെയല്ലേ, മറ്റൊരു സ്ഥലത്ത് നൽകാനുള്ളത് കൂടിയാണേ, അത് കൊണ്ടാ ചോദിക്കുന്നെ ".. കടക്കാരന്റെ മുഖം മാറി.. "സംശയമുണ്ടെങ്കിൽ ഇവിടുന്ന് ഒരു സാധനവും വാങ്ങേണ്ട, നിങ്ങൾ പൊയ്ക്കോ ".. ഇനിയുമേറെ വിലപ്പെട്ട സമയം മെനക്കെടുത്തേണ്ടെന്ന് കരുതി ആയാളും ഭാര്യയും കിട്ടിയ സാധനങ്ങളുമായി നടന്നകന്നു.. 😄😇
വരുന്ന ഞായറാഴ്ച കല്യാണം നിശ്ചയിച്ചിരിക്കുന്ന ചെറുപ്പക്കാരൻ, ബൈക്കിൽ ഫുൾടാങ്ക് പെട്രോൾ അടിക്കവേ, പമ്പ് ബോയ് അവിടെയെത്തിയ പരിചയക്കാരനോട് സംസാരിക്കാൻ തുടങ്ങി.. ഫുൾടാങ്കും കവിഞ്ഞു തന്റെ പാന്റിലേക്ക് പെട്രോൾ കവിഞ്ഞൊഴുകി എരിഞ്ഞു തുടങ്ങി.. പുകഞ്ഞു തുള്ളിയ ചെറുപ്പക്കാരൻ ബൈക്കിൽ നിന്നും ചാടിയിറങ്ങി... ഒരു പരിധി വരെ സൗമ്യ ഭാവം വിടാതെ "നിങ്ങളെന്ത് പണിയാ ഇക്കാണിച്ചെ "...
"സോറി സുഹൃത്തേ.. പമ്പ് ബോയ് കൈചൂണ്ടി, കാട്ടിക്കൊടുത്തു കൊണ്ടു നിസ്സഹായ സ്വരസത്തിൽ പറഞ്ഞു " ദാ നമ്മുടെ ഓഫീസിന് പിറകിൽ ടോയ്‌ലറ്റുണ്ട്.. അങ്ങോട്ട് പൊയ്ക്കോ "..
😀😀
"സോറി സുഹൃത്തേ.. പമ്പ് ബോയ് കൈചൂണ്ടി, കാട്ടിക്കൊടുത്തു കൊണ്ടു നിസ്സഹായ സ്വരസത്തിൽ പറഞ്ഞു " ദാ നമ്മുടെ ഓഫീസിന് പിറകിൽ ടോയ്‌ലറ്റുണ്ട്.. അങ്ങോട്ട് പൊയ്ക്കോ "..
😀😀
- മുഹമ്മദ് അലി മാങ്കടവ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക