Slider

ഉറക്കം

0
Image may contain: 1 person, smiling, selfie and closeup
"""""""""""""
പ്രണയകാലത്ത് രാത്രികളിൽ സംസാരിക്കാത്ത ഞങ്ങൾ വിവാഹ ശേഷം രാത്രി കുറെ വൈകി സംസാരിക്കുന്നത് വളരെ അത്യാവശ്യമുള്ള കാര്യങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു.
ഹലോ.... ഹലോ.... നീ ..... ഉറങ്ങിയോ?!! കാറിന്റെ സ്പീഡ് അൽപ്പം കുറച്ച് ഞാൻ അവളോട് ചോദിച്ചു.
പാതിയുറക്കത്തിന്റെ വക്കിലെത്തിയ അവൾ
" നീ ഫോൺ കട്ട് ചെയ്ത് സൂക്ഷിച്ച് വണ്ടി ഓടിക്ക് .... എനിക്ക് ഉറക്കം വരുന്നു"
അയ്യോ..... പ്ലീസ്..... കഷ്ടമുണ്ട്..... വെക്കല്ലെ അച്ചു എനിക്കൊരു കാര്യം പറയാന്നുണ്ട്.( ഒരു നമ്പറിടാൻ തയ്യാറായി)
അച്ചു:- എന്താ...?
ഞാൻ :- നിനക്ക് ഞാൻ ഒരു സസ്പെൻസ്സ് കൊണ്ടു വരുന്നുണ്ട്
അച്ചു :- എന്ത് സസ്പെൻസ്സ് ?
ഞാൻ :- ( ചെറുപുഞ്ചിരിയോടെ ) അതൊക്കെയുണ്ട്
അച്ചു :- എന്നാൽ ശരി സസ്പെൻസ്സ് പൊളിക്കണ്ട
ഞാനുറങ്ങുന്നു.
ഞാൻ :- പ്ലീസ്.... പ്ലീസ് വെക്കല്ലെ (നീട്ടി ഒരു ഹോണടിച്ചു)
അച്ചു :- എന്താ മനു ഇങ്ങനെ '...? പ്ലീസ്....
ഒരു 53 Km കൂടിയുണ്ട് ഇനി റൂമിലെത്താൻ ഉറങ്ങാതിരിരുന്ന് ഓടിക്കണമെങ്കിൽ സംസാരിച്ചിരിക്കണം അതിന് ഫോണിന്റെ അങ്ങേ തലയ്ക്കലുള്ള എന്റെ പ്രിയതമ ഉറങ്ങാൻ പാടില്ല. അവളെയും കുറ്റം പറയാൻ പറ്റില്ല നേരം വെളുക്കാറായില്ലെ ( പുലർച്ചെ 2.20)
രണ്ടും കൽപ്പിച്ച് ഞാൻ അവസാന അടവെടുത്തു ( അവളുടെ വീക്കനസ്സിൽ കയറി പിടിച്ചു)
ഞാൻ :- ഇന്നു മുതൽ ശീമാട്ടിയിൽ കർക്കിട സെയ്ൽ ഉണ്ടല്ലോ !! അത് നീ അറിഞ്ഞില്ലെ
ഉറക്ക ചടവ് മാറാതെ അവൾ :- അതിന് ....?
ഞാൻ :- അല്ല ......ലേഡീസ് ഐറ്റംസിനാണ് വില കുറവ് ( ചുരിദാർ, സാരി...etc) ഒന്നു പോയാലോ?
അവൾ :- വേണ്ട നീ പറ്റിക്കാൻ പറയണതല്ലെ ?(ഉറക്ക ചടവ് കുറച്ച് മാറി )
ഞാൻ:- അല്ല സത്യം. നീ കഴിഞ്ഞ ആഴ്ച്ച പറഞ്ഞില്ലെ .....നീബയുടെ സാരി പേലെ ഒരു സാരി വേണം ..... അനുപമേടെ പർപ്പിൾ കളറുള്ള ചുരിദാറിന്റെ കളർ ചെയ്ഞ്ച് വേണം,
വിദ്യയുടെ സെറ്റ് സാരിയുടുത്ത ഫോട്ടോ കാണിച്ച് ഇതു പോലത്തെ എനിക്കും എടുക്കണമെന്ന് നീ പറഞ്ഞില്ലേ....?!!
ഇതൊക്കെ കേട്ട് ഉറക്കം പൂർണമായും ഉപേക്ഷിച്ച് അച്ചു ഉണർന്നു.
അച്ചു :-ഉം..... അതൊക്കെ നിനക്ക് ഓർമ്മയുണ്ടല്ലെ ?(രാത്രി 10 മണിക്ക് ശേഷം പ്രണായാധുരമായി സംസാരിക്കുന്ന റേഡിയോ ജോക്കിയുടെ ശബ്ദത്തോട് സാമ്യമുണ്ടായിരുന്നു അപ്പോഴുള്ള അവളുടെ ശബ്ദത്തിന്)
ഞാൻ :- പിന്നലാതെ..... അതൊന്ന് ഓർമ്മിപ്പിക്കാൻ കുടിയല്ലെ ഞാൻ ഈ പുലരാൻ കാലത്ത് വിളിച്ചത്
അച്ചു :-ഉം.... ആണോ!!?
ഞാൻ വിചാരിച്ചു എന്തെങ്കിലും കൊമ്പറാ കൊള്ളിത്തരം പറഞ്ഞ് എന്റെ ഉറക്കം കളയാനാണെന്ന്...
ആ.... സംസാരം ഡിസൈനുകളും കളറുകളും മെറ്റീരിയലും തുടങ്ങി അതിന്റെ എല്ലാ സാധ്യതകളെയും കീറി മുറിച്ചുള്ള സംഭാഷണമായിരുന്നു. 53 Km പിന്നിട്ട് വീട്ടിൽ എത്തി കോളിംഗ് ബെല്ല് അടിക്കുന്നതു വരെ അത് നീണ്ടു.
വാതിൽ തുറക്കുന്ന അച്ചുവിന്റെ മുഖം സൂര്യകാന്തി പൂവ് പോലെ വിടർന്ന് തെളിഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു.
( ഫോൺ കട്ട് ചെയ്തു)
അച്ചു :- കുളിക്കുന്നുണ്ടോ....?
ഞാൻ :- ഇല്ല.... ഉറക്കം പോകും.... ഉറങ്ങണം.
ഞാൻ ബഡ്റൂമിലെ കട്ടിലിലേക്ക് ചരിഞ്ഞു.
ഉറങ്ങാൻ തുടങ്ങുന്ന എന്റെ ചെവിയിൽ വന്ന് സ്വകാര്യത്തിൽ
അവൾ :- നാളെ ഷോപ്പിംഗിന് പോകുമ്പോൾ ഏതു ഡ്രസ്സാ ഇടാ...?
ഞാൻ ഉറക്കത്തിന്റെ സുഖം കളയാതെ കണ്ണുകൾ തുറക്കാതെ തന്നെ പതുക്കെ പറഞ്ഞു
" അച്ചു എനിക്ക് ഉറങ്ങണം പ്ലീസ്"

By: Manu Udaya @ Nallezhuth
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo