Slider

ബംഗാളിയുടെ പലദോഷം.

0
Image may contain: Hussain Mk, closeup
ബംഗാളിക്ക് ജലദോഷം.പണിക്ക് പോവാൻ വയ്യത്രെ.
മരുന്നുണ്ടോ എന്ന് ചോദിച്ചിട്ടാണ് ബംഗാളി കാക്കാനെ സമീപിച്ചത്.
കാക്കാന്റെ ചികിത്സയുടെ ഒന്നാം ഘട്ടമെന്ന നിലയ്ക്ക് നിർദ്ദേശിച്ച മരുന്ന് ചുക്ക് കാപ്പിയാ.
അത് ഉണ്ടാക്കേണ്ട രൂപവും കാക്ക തന്നെ പറഞ്ഞു കൊടുത്തു.
ഒരു പായ്ക്കറ്റ് ചുക്ക് കാപ്പിപ്പൊടിയും അൽപം ശർക്കര അച്ചിയും കൊടുത്തു ബംഗാളിയെ കാക്ക പറഞ്ഞു വിട്ടു.
പിറ്റേ ദിവസം മുഖമൊക്കെ ആകെ ചീർത്ത അവസ്ഥയിലുണ്ട് ബംഗാളി കടയിലേക്ക് വരുന്നു.
ബംഗാളിയുടെ വരവിൽ എന്തോ പന്തികേട് തോന്നിയ കാക്ക വേഗം സ്ഥലം കാലിയാക്കി.
മരുന്ന് പറഞ്ഞു കൊടുത്തത് ഹിന്ദി അറിയാത്ത കാക്കയും അത് കേട്ടപാതി കേൾക്കാത്ത പാതി സാധനങ്ങൾ കൊണ്ടോടിയത് മലയാളം അറിയാത്ത ബംഗാളിയും.
കൊടുത്ത ശർക്കര മുഴുവനും ബംഗാളി കാപ്പിയിൽ കലക്കി അൽപം കുടിക്കുകയും ബാക്കി തലയിൽ തിരുമ്മുകയും, കാക്കാന്റെ ഒരു ചികിത്സേ,,,,, എന്ന് മനസ്സിൽ വിചാരിച്ച് അസ്സലായി കിടന്നുറങ്ങുകയും ചെയ്തു.
ശർക്കരയിൽ കുതിർന്ന ബംഗാളിയുടെ തലയിലേക്ക് ഉറുമ്പുകൾ കുതിച്ചെത്തി. പിന്നത്തെ കാര്യം പറയേണ്ടല്ലൊ.
പക്ഷേ ബംഗാളിക്ക് ഭയങ്കര സന്തോഷം.
ജലദോഷം മാറിയത്രെ.
എന്നിട്ട് ബംഗാളി പറയാ,,, "ഒരങ്ങിപ്പോയി,,, ഒരങ്ങിപ്പോയി.
സാധു വിചാരിച്ചിരിക്കുന്നെ ഉറങ്ങിപ്പോയത് കൊണ്ടാ ഉറുമ്പ് തലയിൽ കയറിയതെന്ന്
'അതാണ് ഞമ്മളെ കാക്കയും, കാക്കാന്റെ സ്വന്തം ബംഗാളിയും.
എന്താല്ലെ?'
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo