
അവൾ ആണ് കാർ ഡ്രൈവ് ചെയ്തിരുന്നത്... ടോൾ എത്തിയപ്പോൾ ഞാൻ പൈസ കൊടുത്തു... അവൾ സ്ലിപ് വാങ്ങിയപ്പോൾ എന്തോ ഒന്ന് നിലത്ത് വീണത് പോലെ എനിക്ക് തോന്നി
"എന്തെങ്കിലും നിലത്ത് വീണോ "
"ആ ഒരു അഞ്ചു രൂപ കോയിനാണ് "
"എന്നിട്ട് നീ എന്തേ എടുക്കാഞ്ഞത് " ഞാൻ അല്പം ശബ്ദം കനപ്പിച്ചു
"അഞ്ചു രൂപയുടെ കാര്യം അല്ലേ ഞാൻ തന്നേക്കാം "
ഞാൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല... എന്റെ രീതി കഥകളിലൂടെ കാര്യം പറഞ്ഞു കൊടുക്കന്നതാണ്.. സ്വന്തം ജീവിതത്തിൽ നിന്നാകുമ്പോൾ മാറ്റ് കൂടും...
ഞാൻ എന്റെ ഒരു അനുഭവം പറഞ്ഞു തുടങ്ങി
ഞാൻ കുറച്ചു വർഷം ചങ്ങനാശ്ശേരി ഉണ്ടായിരുന്നു.... ഒരു കമ്പനിയിൽ മാർക്കറ്റിംഗ് ജോലി.
അങ്ങനെ... ഒരു ശനിയാഴ്ച ആയി..തിങ്കൾ എന്തോ അവധി.. എല്ലാവരും നാട്ടിൽ പോകുകയാണ്
വിട്ടിൽ ഞാൻ ഒറ്റക് ആണ്..
അന്നത്തെ ശനിക്ക് ഒരു പ്രത്യകത ഉണ്ട്.. കയ്യിൽ നയാ പൈസ ഇല്ല... ഇന്നത്തെ അവസ്ഥ അല്ല ട്ടോ.. അന്ന്..നയാ പൈസ എന്നാൽ ഒരു രൂപ പോലും ഇല്ല...
ഞാൻ ഓഫിലേക്ക് വിളിച്ചു ഒരു ഇരുനൂറു രൂപ അഡ്വാൻസ് ചോദിച്ചു... തരാമെന്നും പറഞ്ഞു.. ചെന്നപ്പോൾ ഓഫീസ് അടച്ചു അയാൾ പോയി.. ചെറിയൊരു പണി തന്നതാണ്
വിളിക്കാൻ മൊബൈൽ ഒന്നും ഇല്ലാട്ടോ ..അതുകൊണ്ട് നിരാശയോടെ വീട്ടിലേക്ക് പോയി
വിട്ടിൽ എത്തി.. കുളിച്ചു ക്ഷീണം കൊണ്ട് ഉറങ്ങി പോയി...
പിറ്റേ ദിവസം രാവിലെ ആയപ്പോൾ വിശപ്പ് തുടങ്ങി... വെള്ളം കുടിച്ചു ഉറങ്ങി... വൈകുന്നേരം ആയി ആയി രാത്രി ആയി.. വെള്ളം തന്നെ ശരണം..
അങ്ങനെ.. തിങ്കൾ രാവിലെ ആയപ്പോൾ ഒരു വിറയൽ...
ഞാൻ വീട് മുഴുവൻ തപ്പി.. അവസാനം രണ്ടു അൻപത് പൈസ കിട്ടി.. അങ്ങനെ ഒരു രൂപ ആയി
മൂന്ന് രൂപ കൊടുത്താൽ ഒരു പൊറോട്ട കിട്ടും... പക്ഷെ രണ്ടു രൂപ കുറവാണ്
അപ്പോഴാണ് ഒരു ഐഡിയ തോന്നിയത്.. റോഡിൽ എങ്ങാനും ഒരു രൂപ കളഞ്ഞു കിട്ടിയാലോ...
അങ്ങനെ മെല്ലെ റോഡരികിൽ കൂടി നടക്കാൻ തുടങ്ങി..
വിശന്നാലും മാനം കൈ വിടില്ല ട്ടോ.. ചപ്പു ചവറുകൾ ഫുട്ബോൾ പോലെ തട്ടിയാണ് തപ്പുന്നത്
ഒരു അഞ്ചു കിലോമീറ്റർ മിനിമം ഞാൻ തപ്പി കാണും... ഒന്നും കിട്ടിയില്ല...
അങ്ങനെ അവസാനം കൈയിൽ ഉള്ളത് കൊണ്ട് ഒരു പഴം വാങ്ങാൻ നോക്കിയപ്പോൾ... പൈസ കാണാനില്ല... വീണു പോയി..
സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു എന്നതാണ് സത്യം... അൻപത് പൈസ കൊണ്ട് ചെറു പഴം കിട്ടും.. പക്ഷെ എന്ത് ചെയ്യാൻ
വിട്ടിൽ വന്നു.... അപ്പോഴേക്കും വൈകുന്നേരം ആയിരുന്നു... മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ആണ് മുറ്റത്തെ പേരക്ക മരം കാണുന്നത്
കുഞ്ഞു കായ് ആണ് വലുതായിട്ടില്ല...
അതിൽ വലിഞ്ഞു കയറി.. പച്ച കുഞ്ഞു കായ് പറിച്ചു..
റൂമിൽ ചെന്ന്...വാരി തിന്നു എന്ന് തന്നെ പറയാം നല്ല കൈപ്പാണ്.. പക്ഷെ വിശപ്പ്.
എല്ലാം കഴിഞ്ഞു കുറെ വെള്ളം കുടിച്ചു...
അല്പം കഴിഞ്ഞപ്പോൾ.. തുടങ്ങി ഛർദി...
കഴിച്ചത് എല്ലാം...പുറത്തേക്ക്.. ഹോസ്പിറ്റൽ പോകാൻ ഉള്ള മാർഗം ഒന്നുമില്ലല്ലോ..
പൈപ്പിന്റെ ചുവട്ടിൽ കിടന്നു...
പിറ്റേ ദിവസം രാവിലെ വരെ...
അതുകൊണ്ട് ഒരു ഗുണം ഉണ്ടായി.... വിശപ്പ് അറിഞ്ഞില്ല...
ഞാൻ.... അനുഭവം പറഞ്ഞു തീർന്നപ്പോൾ അവൾ കരയുന്നുണ്ടായിരുന്നു....
അഞ്ചു രൂപയുടെ ഒരു വിലയെ...
സഞ്ജു കാലിക്കറ്റ്, Admin, Nallezhuth FB Group
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക