
വർദ്ധിച്ചു വന്ന കിതപ്പോടെ, വിയർത്തു കുളിച്ചു ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടി രമേശൻ ഗംഗയിൽ നിന്ന് വേർപെട്ടു കിടക്കിയിലേക്കി വീണു. അസംതൃപ്തമായ മനസ്സും, ശരീരവും ആയി ബെഡ് ഷീറ്റ് എടുത്തു പുതച്ചു ഗംഗ കട്ടിലിന്റെ മറുഭാഗത്തേക്കു നീങ്ങി കിടന്നു. അവൾക്കിതു ആദ്യരാത്രി മുതൽ ശീലമാണ്. മനസ്സിനും, ശരീരത്തിനും തണുപ്പാണ്, തണുത്തുറഞ്ഞു അതിപ്പോൾ മരവിപ്പിലേക്കും എത്തിയിരിക്കുന്നു.
മദ്യത്തിന്റെയും, സിഗററ്റിന്റെയും ദുർഗന്ധം മുറിയിൽ തളം കെട്ടി നിൽക്കുന്നു. അയാളുടെ വിയർപ്പിന് പോലും മനം മടിപ്പിക്കുന്ന, വെറുപ്പുളവാക്കുന്ന ആ ഗന്ധമാണ്. എത്ര തിരിഞ്ഞും, മറിഞ്ഞും കിടന്നിട്ടും അവൾക്കു ഉറങ്ങാനായില്ല. കട്ടിലിൽ നിന്ന് എണീറ്റപ്പോഴാണവൾ മുന്പിലെ നിലക്കണ്ണാടിയിൽ തന്റെ പ്രതിരൂപം ശ്രദ്ധിക്കുന്നത്. കണ്ണാടിയിൽ നോക്കുന്നതെ ഇപ്പോൾ അവൾക്കു വെറുപ്പാണ്. കണ്ണാടിയിൽ കാണുന്ന രൂപം തന്നെ നോക്കി കളിയാക്കുന്നതായ് അവൾക്കു തോന്നി.
വേറാരുടെയൊക്കെ ഇഷ്ട്ടത്തിനു ചലിക്കുന്ന ആത്മാവ് നഷ്ടപെട്ട ഒരു മാംസ പിണ്ഡമാണ് തന്റെ മുന്നിൽ എന്നവൾക്കു തോന്നി. തോന്നലല്ല. ഏതു അർത്ഥത്തിൽ നോക്കിയാലും അതാണ് സത്യം. പൊട്ടിച്ചിരിച്ചു അവൾ, പതുക്കെ ആ ചിരി തേങ്ങലുകളായി മാറി.. ഒരു പൊട്ടി കരച്ചലിൽ അതു അവസാനിക്കുമ്പോളും അവളുടെ ഉള്ളിൽ നിസ്സംഗത ആയിരുന്നു.
ഒരുപാട് സ്വപ്നങ്ങളോടെയാണ് അവൾ അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.. പഠനം തുടരണം. എഴുതാൻ ബാക്കി വെച്ച ഒരുപാടു കഥകൾക്കും, കവിതകൾക്കും ജീവിതം പകരണം. സ്നേഹിക്കണം, സ്നേഹിക്കപ്പെടണം, സ്നേഹത്തിന്റെ മൂർദ്ധന്യത്തിൽ മനസും , ശരീരവും ഒന്നാകണം.
ആദ്യരാത്രി തന്നെ അവൾ അവളല്ലാതെ ആകുകയായിരുന്നു.. സ്വല്പം പരിഭ്രമത്തോടെ മുറിയിലേക്ക് കയറി വന്ന അവളെ കാത്തു ഭ്രാന്തമായൊരു ആവേശത്തോടെ അയാൾ ഇരിക്കുന്നുണ്ടായിരുന്നു. കയ്യിലുള്ള പാൽ ഗ്ലാസ് വാങ്ങി വെച്ചു... പിന്നെ നടന്നതൊക്കെ, ഓർക്കാൻ കൂടെ അവൾക്കു പേടിയാണ്. പിച്ചി ചീന്തുക ആയിരുന്നു അയാൾ തന്നെ, ആദ്യ രാത്രിയിൽ തന്നെ ഭാര്യയെ ബാലസംഗം ചെയ്തു കഴിവ് തെളിയിക്കാൻ ശ്രമിക്കുന്നവൻ... പക്ഷെ നിമിഷങ്ങൾ കൊണ്ട് എല്ലാം അവസാനിച്ചു.
ക്ഷീണിതനായി കട്ടിലിൽ കിടക്കുന്നതു മനുഷ്യ രൂപം ധരിച്ചൊരു ചെന്നയാണെന്നു അവൾക്കു തോന്നി. വെറുമൊരു പഴംതുണി കെട്ടായി മാറിയിരുന്നു അയാളവൾക്കു. അനുവാദം കൂടാതെ തന്റെ മേലെ വീഴുന്ന ദുർഗന്ധം വമിക്കുന്നൊരു തുണിക്കെട്ടു. റൂമിലൊരു മൂലയിൽ കുത്തിയിരുന്നു തകർന്നു പോയ സ്വപ്‌നങ്ങൾ തുന്നി കൂട്ടാൻ അവളൊരു പാഴ് ശ്രമം നടത്തി. ഒരിക്കലും കൂടില്ലെന്നറിഞ്ഞു കൊണ്ട് തന്നെ.
ക്ഷീണിതനായി കട്ടിലിൽ കിടക്കുന്നതു മനുഷ്യ രൂപം ധരിച്ചൊരു ചെന്നയാണെന്നു അവൾക്കു തോന്നി. വെറുമൊരു പഴംതുണി കെട്ടായി മാറിയിരുന്നു അയാളവൾക്കു. അനുവാദം കൂടാതെ തന്റെ മേലെ വീഴുന്ന ദുർഗന്ധം വമിക്കുന്നൊരു തുണിക്കെട്ടു. റൂമിലൊരു മൂലയിൽ കുത്തിയിരുന്നു തകർന്നു പോയ സ്വപ്‌നങ്ങൾ തുന്നി കൂട്ടാൻ അവളൊരു പാഴ് ശ്രമം നടത്തി. ഒരിക്കലും കൂടില്ലെന്നറിഞ്ഞു കൊണ്ട് തന്നെ.
എന്താണ് സംഭവിച്ചതെന്ന് അറിയുന്നതിന് മുൻപ് അവളിൽ നിന്നും എല്ലാം അയാൾ കവർന്നെടുത്തിരിക്കുന്നു. ഒരു സ്ത്രീയിൽ നിന്നും കവർന്നെടുക്കാനുള്ളതാണോ അവളുടെ ശരീരം. .. അവളെ അറിഞ്ഞു, സ്നേഹിച്ചു, സ്നേഹത്തിന്റെ ഏതെങ്കിലും ഒരു പോയിന്റിൽ പരസ്പരം അറിഞ്ഞു കൊടുക്കുമ്പോഴേ അതിനു അർത്ഥമുണ്ടാകുന്നുള്ളു. അല്ലെങ്കിൽ അതു ബലാത്സംഗം മാത്രമാണ്. ഭാര്യയെ ബലാത്സംഗം ചെയ്യുന്നു എന്നുതന്നെ ആത്മാവില്ലാത്ത ജീവിതത്തിന്റെ ലക്ഷണമല്ലേ.
പിന്നീടുള്ള രാത്രികളിലും ഇതു പതിവായി. സ്വപ്നങ്ങളെല്ലാം കരിഞ്ഞുണങ്ങി. അതിനു മുകളിലൊരു ശവ കുടീരവും പണിതവൾ. കഥകളെ ഒരുപാടു സ്നേഹിച്ചവൾ കഥയില്ലാത്തൊരു ശരീരമായി മാറി. വെറുമൊരു മാംസ കഷ്ണം മാത്രമായി ..നിസ്സംഗത ആയിരുന്നു പിന്നീടങ്ങോട്ട്. അവളെ മനസ്സിലാക്കാൻ ഒരിക്കലുമായാൽ ശ്രമിച്ചിരുന്നില്ല.
വെറുമൊരു അഭിസാരികയാണ് താനെന്നു അവൾക്കു തോന്നി. രാത്രിയിൽ കുളിച്ചൊരുങ്ങി അപ്പോൾ കാണുന്നവർക്കു ശരീരം പങ്കു വെച്ചു പ്രതിഫലം വാങ്ങി പോകുന്നവൾ. ഇവിടെ പല പുരുഷൻമാരില്ലാ . ഒരാളെ ഉള്ളു. പക്ഷെ അയാൾ തനിക്കു അന്യൻ ആണല്ലോ. ഒരേമുറിയിൽ കിടക്കുന്നൊരു അപരിചിതൻ. വേശ്യക്ക് പ്രതിഫലം ഉണ്ട്, പക്ഷെ എന്താണ് തന്റെ കൂലി, അതാലോചിച്ചപ്പോൾ തന്നെക്കാൾ അനുഗ്രക്കിപ്പെട്ടവർ അവര് തന്നെയാണെന്ന് അവൾക്കു തോന്നി.
വളർന്നു വരുന്ന തന്റെ മകളെ കുറിച്ചോർത്തപ്പോൾ അവൾക്കു പേടി തോന്നി. ആത്മാവ് നഷ്ടപെട്ടവളായി അവളും ജീവിക്കേണ്ടി വരുമോ എന്ന ചിന്ത അവളെ അലട്ടി കൊണ്ടിരുന്നു. പതുക്കെ അവൾ യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നു. വരാതിരിക്കാൻ അവൾക്കാകുമായിരുന്നില്ല. അഞ്ചും, മൂന്നും വയസ്സായ രണ്ടു കുഞ്ഞുങ്ങൾക്ക് വേണ്ടി എങ്കിലും ജീവിച്ചേ മതിയാകു..
അയാളുടെ പരാക്രമണത്തിന്റെ അവശിഷ്ടങ്ങൾ എന്നവണ്ണം അങ്ങിങ്ങായി ചിതറി കിടക്കുന്ന വസ്ത്രങ്ങൾ പറക്കി കൂട്ടി അവൾ ബാത്റൂമിലേക്കു നടന്നു. ഷവറിനു ചുവട്ടിൽ കുറെ നേരം നിന്നു. അയാളുടെ വൃത്തികെട്ട ഗന്ധം എത്ര തേച്ചുരച്ചിട്ടും അവളിൽ നിന്നും പോകാത്തതായ് അവൾക്കു തോന്നി.
പുറത്തു നിന്നും രാത്രിയിൽ മാത്രം പൂക്കുന്ന നിശാഗന്ധിയുടെ ഗന്ധം അരിച്ചു വരുന്നുണ്ട്. ഒരു കണക്കിന് താനും ഒരു നിശാഗന്ധി ആണെന്നവൾക്കു തോന്നി... രാത്രിയിൽ മാത്രം പൂക്കുന്ന, പക്ഷെ വിടരാൻ ഭാഗ്യമില്ലാതെ വീണു പോയൊരു നിശാഗന്ധി പൂവ്.
വൽകഷ്ണം :-
എല്ലാ സ്ത്രീകളുടെയും അല്ലെങ്കിലും, ഒരു വിഭാഗം സ്ത്രീകൾ അനുഭവിക്കുന്നൊരു ദുർവിധി ആണിത്. വേറെ നിവർത്തി ഇല്ലാത്തതു കൊണ്ട് ഇതൊന്നും സഹിക്കുന്നവരും കുറവല്ല. കുഞ്ഞുങ്ങളായി, ജീവിക്കാൻ വരുമാനമില്ല, സ്വന്തം വീട്ടിൽ ചെന്നാൽ അവർക്കു താങ്കളൊരു ഭാരമായി മാറും തുടങ്ങിയ ചിന്തകൾക്കൊണ്ടു എല്ലാം മനസ്സിലൊതുക്കി നിർവികാരയും, നിസ്സംഗയും ആയി ജീവിക്കുന്ന സ്ത്രീകളാണ് കുറെയേറെ .
വിവാഹം എന്നത് ഒരു കരാറാണ്. പരസപരം ഉള്ള ബഹുമാനവും, സ്നേഹവുമാണ് അതിന്റെ അടിസ്ഥാനം.തന്റെ ശരീരത്തിനും, മനസ്സിനും മേൽ പങ്കാളി അധികാരം കാണിച്ചു തുടങ്ങുന്നിടത്തു അസ്വാരസ്ത്യങ്ങൾ ഉടലെടുക്കുകയാണ്. പിടിച്ചു വാങ്ങുകയും, തട്ടി വാങ്ങുകയും ചെയ്യേണ്ടതല്ല ഒന്നും. പരസ്പരം അറിഞ്ഞു കൈമാറപ്പെടേണ്ടതാണ്. ആരോഗ്യകരമായ സെക്സ് എഡ്യൂക്കേഷൻ നമ്മുടെ സമൂഹത്തിൽ ഇല്ലാത്തതു വളരെ വലിയൊരു പ്രശ്നമാണ്. ഈ വാക്ക് തന്നെ എന്തോ മഹാ പാപമാണെന്നുള്ള രീതിയിലാണ് കുട്ടികളെ വളർത്തി കൊണ്ട് വരുന്നത്. പത്താം ക്ലാസ്സിലും, പ്ലസ് ടുവിലും എല്ലാം റീപ്രൊഡക്ഷൻ പഠിപ്പിക്കുമ്പോൾ വിദ്യാഭ്യാസപരമായി ഉയർന്ന നിലയിലുള്ള ടീച്ചേർസ് കാണിക്കുന്ന കള്ളത്തരം തന്നെ എന്തൊരു ഹീനമാണ്.
വേണ്ട വിധം അറിവ് കിട്ടാതെ വരുമ്പോൾ കുട്ടികൾ നല്ലതല്ലാത്ത വഴികളിലൂടെ ഇതു അന്വേഷിക്കാൻ തുടങ്ങും. വളരെ തെറ്റും, വികലവുമായ അറിവുകളിലേക്കായിരിക്കും പലരും ചെന്നെത്തുന്നത്. അതാണ് ഭാവിയിൽ ഭാര്യയുടെ അടുത്ത് ആദ്യ രാത്രിയിൽ തുടങ്ങുന്ന പരാക്രമത്തിൽ വരെ ചെന്നെത്തിക്കുന്നത്. ബെഡ്‌റൂമിൽ വെറും പാവകളാണ് ഗംഗയെ പോലുള്ളവർ. അവർക്കും മോഹങ്ങളും, സ്വപ്നങ്ങളും ഉണ്ട്. അതു തിരിച്ചറിയാതെ പുരുഷന്റെ ആഗ്രഹ പൂർത്തീകരണത്തിനുള്ള യന്ത്രമായി മാറുകയാണ് പലരും. ഒരു കളിപ്പാട്ടം പോലെ.
ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസം ഒരു അത്യാവശ്യ ഘടകം ആണ്. ഒളിച്ചുവെച്ചു പാപബോധം വളർത്താതെ പ്രായത്തിനനുസരിച്ചു കുട്ടികൾക്ക് വേണ്ടത് പറഞ്ഞു കൊടുക്കാൻ മാതാ പിതാക്കൾക്കും, അധ്യാപകർക്കും കഴിഞ്ഞാൽ തന്നെ ഒരു പരിധി വരെ പ്രശ്നങ്ങൾ അവസാനിപ്പിക്കാം...
രചന : Aswathy Joy Arakkal @ Nallezhuth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക