Slider

നിരൂപണം

0

Image may contain: 1 person
-----------------
എഫ്ബിയിലേക്ക് ഒരു കവിത പോസ്റ്റീട്ട് അരമണിക്കൂർ നെറ്റ് ഓഫ്
ചെയ്തു വച്ചു. നൂറു ലൈക്കും അമ്പതു കമന്റും ആയി കഴിഞ്ഞിട്ടു നെറ്റ് ഓണാക്കിയാൽ മതില്ലോന്ന് മനസ്സിൽ വിചാരിച്ചു.എവിടെയാണ്ട് കിടക്കുന്ന ' ഗുരു 'വിനെ
മനസ്സിൽ വിചാരിച്ച് കൊണ്ട്  നെറ്റ് ഓൺ ചെയ്തു...ഇപ്പോൾ  കവിതയുടെ നോട്ടിഫിക്കേഷൻ വരുമല്ലോ എന്നോർത്ത് ഫോണേൽ കെട്ടിപിടിച്ചിരുന്നതു
മാത്രം മിച്ചം. .എന്നാൽ പിന്നെ  ബാക്കിയുള്ളോരുടെ പോസ്റ്റേൽ
കേറി ഒരു ഊഞ്ഞാലു കെട്ടാൻ  തന്നെ തീരുമാനിച്ചു. ദാ വരുന്നു...വടകരയിൽ നിന്നുള്ള 'അന്ത്രപ്പന്റെ ' പോസ്റ്റ്. ...ഇവൻ കഴിഞ്ഞയാഴ്ച എന്റെയൊരു
പോസ്റ്റിൽ മൊത്തം അക്ഷരത്തെറ്റാണെന്ന് വിമർശിച്ചവനാണ്...
ഇവന്റെ ഈ പരട്ടകവിതയെ ഫുൾ സ്കാനിങ്ങിന് വിധേയമാക്കണമെന്ന് മനസ്സു
പറയുന്നു.
ഹാ. ....! അധികം തുംഗപദമെ..
അത്രയും നോക്കിയപ്പോൾ
തന്നെ അവനെ വിമർശിക്കാനുള്ള വകുപ്പ് വീണു കിട്ടി. ..പെട്ടെന്ന് തന്നെ അവന് കമന്റ് കൊടുത്തു..
" അല്ലയൊ അന്ത്രപ്പാ.... ഇങ്ങനെയാണോ കവിതയെഴുതുന്നത്...?
ഹാ....അധിക തുംഗപദമെ
എന്നു നിങ്ങൾ എഴുതിയതിൽ അധികമായിട്ടുള്ള പദമേതാണ്....? അതുമല്ലെങ്കിൽ
ഹാ....എന്ന ഒറ്റവാക്കുകൊണ്ട് ഒരു കവിത തുടങ്ങാൻ സാധിക്കുമോ....?ഇതിനൊരു വിശദമായ മറുപടി പ്രതീക്ഷിക്കുന്നു. ..."
അന്ത്രപ്പന്റെ പോസ്റ്റിനെ വഴിയിൽ ചാരിനിറുത്തിപ്പോഴാണ് പി കെ പൊന്നപ്പൻ വലിയ ഒരു പോസ്റ്റും ചുമട്ടു കൊണ്ട് വരുന്ന  കാഴ്ച കണ്ടത്...ആ പോസ്റ്റ് അവന്റെ തലയിൽ നിന്നിറക്കി കുഴിച്ചിടണമല്ലോ എന്നോർത്തു പതിയെ അവന്റെ കൂടെ കൂടി.
" എളുപ്പവഴിയിൽ ക്രിയ ചെയ്യുന്നവർ '' എന്നതാണ് പൊന്നപ്പന്റെ കഥയുടെ ടൈറ്റിൽ...കുറച്ച് അതിലൂടെ കണ്ണോടിച്ചു.ആകാശമിരുളുന്നു.
ചീവിടുകൾ കരയുന്നു. ..മിന്നാമിനുങ്ങുകൾ മങ്ങി എരിയുന്നൂ....
പിന്നെ. ...അവന്റെയൊരു മിന്നാമിനുങ്ങ്...അപ്പോൾ തന്നെ
കമന്റി... മിന്നാമിനുങ്ങുകൾ മങ്ങിയാണ് എരിയുന്നതെങ്കിൽ
പൊന്നപ്പാ...നിനക്ക് ആ മിന്നാമിനുങ്ങുകളുടെ ബാക്കിൽ ഇരുന്നൂറ് വോൾട്ടിന്റെ ഒരു ടോർച്ച് കെട്ടി തൂക്കിയിടാൻ മേലായിരുന്നോ...? ഹല്ല. .പിന്നെ. .. ഒരു കഥയെഴുതുമ്പോൾ അതിലൊരു ആശയം വേണം. .കെട്ടുറപ്പുള്ള കഥാപാത്രങ്ങൾ വേണം. .. വായിക്കുന്നവരെ മുഷിപ്പിക്കാതെ അവസാനം വരെ കൊണ്ട് പോവണം. ..തന്റെ കഥയിലെ മിന്നാമിനുങ്ങുകൾ പാതിരാത്രിക്ക് ഇത്തിരി വെട്ടത്തിൽ അണ്ടിപ്പരിപ്പ് വാങ്ങാൻ പോവാണോ....? 
കൂരിരുട്ടത്ത് വഴിയറിയാതെ അതുങ്ങുൾക്കു വല്ല ആക്സിഡണ്റ്റ് പറ്റിയാൽ ആരാണു സമാധാനം പറയുക...
പോരാത്തതിന് ഇതിലൊരു പശ്ചാത്തലമുണ്ടോ...മിന്നാമിനുങ്ങുകൾ മഴയത്ത് ഇറങ്ങി നടന്നാൽ മഴനനഞ്ഞ് അവരുടെ വെട്ടം കെട്ടു പോവില്ലേ...?
ഇനി എവിടുന്നേലും ഒരു തിരിയൊ തീപ്പെട്ടിയോ വാങ്ങാന്ന് വച്ചാൽ തന്നെ പാതി
രാത്രിക്ക് ആരാണു കട തുറന്നുവച്ചിരിക്കുന്നത്. ...?
പൊന്നപ്പാ സത്യായിട്ടും ഈ കഥ എന്നെ ഞെട്ടിച്ചു കളഞ്ഞു. ..
പൊന്നപ്പനു വേണ്ടിയുള്ള മരുന്ന് കുറിച്ചു കൊടുത്തപ്പോഴേക്കും എന്റെ  നോട്ടിഫിക്കേഷൻ ബോർഡിൽ നോട്ടിഫിക്കേഷൻ പെറ്റുപെരുകി കിടക്കുന്നു.
' ദൈവമേ....! ഇതെന്റെ കവിതയുടെ നോട്ടിഫിക്കേഷനാണല്ലോ....! "
സമയമുണ്ടായിട്ടല്ല.....ന്നാലും നോക്കിയേക്കാം...
ആദ്യത്തെ കമന്റ് തന്നെ നോക്കിയേക്കാം...
" അല്ലയൊ... കവിശ്രേഷ്ടാ...
തേങ്ങാപ്പീരയും മാങ്ങാത്തൊലിയും ' എന്ന താങ്കളുടെ കവിത വായിച്ചു. ..
നിർഭാഗ്യവശാൽ ഒന്നു പറയാതെ വയ്യ. ..ആദ്യം താങ്കൾ
പോയി മലയാള അക്ഷരങ്ങൾ നന്നായിട്ടൊന്നു പഠിക്കണം...
തെറ്റില്ലാത്ത ഒരു വാക്ക് പോലും  അതിലില്ല. ..കവിതയാണു പോലും. ..മാങ്ങാത്തൊലി...
ദൈവത്തെയോർത്ത് എഫ് ബിയിൽ ഇനി കവിത പോസ്റ്റരുതേ. ."
ആ ഒരു കമന്റ് വായിച്ചപ്പോൾ തന്നെ എനിക്ക് അതിയായ
അരിശം തോന്നി. ..മൊബൈലിലെ നെറ്റ് ഓഫ് ചെയ്ത് അതെടുത്ത് ബെഡ്ഡിലേയ്ക്ക് ഒരേറു വച്ചു
കൊടുത്തു...എന്നെ വിമർശിക്കാൻ അവനാരാണ്...?
കാണിച്ചു കൊടുക്കാം ഞാൻ. ...
ദേഷ്യംമൂത്ത് അലമാരിയിലെ പുസ്തകങ്ങൾ മൊത്തം ഞാൻ വലിച്ചു താഴെയിട്ടു... അവസാനം കിട്ടിപ്പോയി ഞാൻ തേടിയ പുസ്തകം.. .. അതു തുറന്നു ആദ്യം കണ്ടത് ഉറക്കെ വായിച്ചു. ..
തറ. .... പന....
കുറച്ചു നാൾ ഇനി എന്നെ കണ്ടില്ലെങ്കിൽ ഒന്ന് കരുതിക്കോളൂ...
ഞാൻ പഠിക്കുകയാണ്. ..😅😅
തറ.....
പന....

By Baiju Jacob

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo