Slider

ഏക് ബുൾട്ടി.

0
Image may contain: 1 person

ലോകത്ത് 6909 ഓളം ഭാഷകൾ ഉണ്ട് എന്നാണ് അറിവ്.
അതിൽ തന്നെ 420 ഭാഷകൾ ഉപയോഗിക്കുന്നവർ പത്ത് ലക്ഷത്തിനു മുകളിലും ഉണ്ട്. ഇത്രയധികം ഭാഷകൾ എങ്ങിനെയായിരിക്കും ഉണ്ടായത്.
നമ്മുടെ നാട്ടിൽ അന്യസംസ്ഥാന കാരായ തൊഴിലാളികൾ പലരും പറയുന്ന ഭാഷ അവർക്ക് തന്നെ അറിയൂ.
മലയാളി ഹിന്ദി പഠിക്കാൻ ഇടയില്ലാ എന്നറിഞ്ഞ് അവർ ഒരു തരം ഭാഷ പഠിച്ചു പറഞ്ഞു തുടങ്ങി.
മലയാളവും അല്ല ഹിന്ദിയും അല്ലാത്ത ഒരുതരം ഭാഷ.
എന്നിരുന്നാലും ഭാഷ തടസം കൂടാതെ ഒരു മാതിരി കാര്യങ്ങൾ നടന്നു പോകുന്നുണ്ട്.
ഒരു ഞായറാഴ്ച കടയിൽ ചെരിപ്പ് ചോദിച്ച് ഒരു ഹിന്ദി പയ്യൻ വന്നു.
ഏക് കാം കാ മോഡൽ ചപ്പൽ ദിഹായേ.
വില കുറഞ്ഞ പണിയെടുക്കാനുള്ള ചെരിപ്പ് ആണ് അവൻ ചോദിക്കുന്നത് എന്നു മനസ്സിലായപ്പോൾ ചിലവാകാതെ കിടന്ന ഒരു ജോടി ചെരിപ്പ് എടുത്തു പറഞ്ഞു.
അഛാ ചപ്പൽ, ഫിഫ്ട്ടി റുപ്പീസ്.
ഒരു കണക്കിന് പറഞ്ഞു തീർത്തു.
അഛാ കമ്പനി ?
യെ അഛാ കമ്പനി.
അത് കഴിഞ്ഞ് അപ്പോ തോന്നിയ ഒരു പേര് കൂടി പറഞ്ഞു.
ബുൾട്ടി ചപ്പൽ.
ബുൾട്ടി എന്നു കേട്ടപ്പോൾ അവന് എല്ലാം മനസ്സിലായപ്പോലെ എന്നോട് പറഞ്ഞു.
ബുൾട്ടി അച്ഛാ ഹെ.
എന്തായാലും ആ ബുൾട്ടി വാക്കിൽ ചിലവാകാത്ത ചെരുപ്പ് ചിലവായി കിട്ടി.
തൊട്ടടുത്ത ദിവസം അവന്റെ ഒരു കൂട്ടുക്കാരൻ വന്ന് ചോദിച്ചു,
ഏക് ബുൾട്ടി ചപ്പൽ.
ഇന്നലെത്തെ ബുൾട്ടി മറന്നു പോയതിനാൽ എനിയ്ക്ക് ഒന്നും മനസ്സിലായില്ല.
അപ്പോ അവൻ തന്നെ പറഞ്ഞു.
കൽ ദിൻ മേ തും ഏക് ബുൾട്ടി ചപ്പൽ മേരാ ദോസ്തോം കൊ ദേ ദിയാ.
കാര്യം ഏതാണ്ട് പെട്ടെന്ന് പിടി കിട്ടി.
ഇന്നലെ കൊടുത്ത ആ ചെരിപ്പ് ബുൾട്ടി ചപ്പൽ എന്ന പേരിൽ അറിഞ്ഞു തുടങ്ങി.
ഇപ്പോ സ്ഥിരം ബുൾട്ടി ചെരിപ്പിന് ആളുകളായി തുടങ്ങി.
അതു കൊണ്ട് തന്നെ ചിലവാകാത്തവ ചിലവായും തുടങ്ങി.
എനിയ്ക്കും അതിശയമായി.
ഇങ്ങനെയൊക്കൊയാകും ഓരോ പദങ്ങളും ഭാഷയും ഉണ്ടായത് എന്ന് സംശയമായി.
By; ഷാജു തൃശ്ശോക്കാരൻ
12/12/2017


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo