Slider

അമ്മ........ [കഥ ]

0
Image may contain: 1 person, selfie and closeup
--------------------------
എനിക്ക് ആറ് വയസ്സുള്ളപ്പോൾ, ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. വളരെ ചെറിയ ഓർമ്മകളാണ് അച്ഛനെ കുറിച്ചുള്ളത്.
കവിളിൽ തന്ന ഉമ്മയുടെ, ആ നെഞ്ചിലെ ചൂടിന്റെ നനുത്ത ഓർമ്മകൾ... ... അച്ഛൻ പോയതിന് ശേഷം അമ്മ കണ്ണു നിറച്ച് ദൂരെക്ക് നോക്കി നിന്നത് ഇപ്പോഴും മങ്ങിയ ഓർമ്മയാണ്.
അച്ഛൻ മരിച്ചതറിയാതെ കളിച്ച് നടന്ന എന്റെ സമീപ്യമാണു് അമ്മയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്....
അച്ഛനില്ലാത്ത വീട്ടിൽ അമ്മ എനിക്ക് വേണ്ടി ജീവിച്ചു.കൂട്ടിന്നു ഇളയമ്മയും . ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ രാവിലെ മൂടി പുതച്ചുറങ്ങുന്ന എന്നെ വിളിച്ചുണർത്തി കുളിപ്പിച്ച് കുഞ്ഞുടുപ്പ് ഉടുപ്പിച്ച് സ്കുളിലാക്കിയിട്ട് അമ്മ ജോലിക്ക് [അടുത്തുള്ള ഗ്യാസ് കമ്പിനിയിൽ അമ്മയ്ക്ക് സ്റ്റോർ കീപ്പറായിട്ട് ജോലി ഉണ്ടായിരുന്നു ] പോവും വൈകീട്ട് എന്നെയും കൂട്ടി വീട്ടീ ലേക്ക് മടങ്ങും
രാത്രികാലങ്ങളിൽ ഇടിവെട്ടുമ്പോൾ ... ആർത്തലച്ച് മഴ പെയ്യുമ്പോൾ .... പുറത്ത് നിന്ന് നായ്ക്കളുടെ ശബ്ദം കേൾക്കുമ്പോൾ ഭയന്ന് അമ്മയുടെ സാരിത്തുമ്പിലോ, കൈവിരലുകളിലോ പിടിച്ചാൽ .... അമ്മയെ കെട്ടി പിടിച്ച് നിൽക്കുമ്പോൾ കിട്ടുന്ന സുരക്ഷിതത്വം ജീവിതത്തിൽ ഒരിക്കലും മറ്റെവിടെ നിന്നും എനിക്ക് ലഭിച്ചിട്ടില്ല. അമ്മയുമായ് കളിച്ചും കലഹിച്ചും പിണങ്ങി മാറി നിൽക്കുമ്പോൾ അമ്മ തന്ന ഉമ്മയിൽ മാഞ്ഞു പോയ പിണക്കവും അമ്മയെ കെട്ടിപ്പടിച്ച് ഉറങ്ങിയും കടന്ന് പോയ ബാല്യം........
പ്രീ ഡിഗ്രിക്കും ഡിഗ്രിക്കും മടപ്പള്ളി കേളേജിത്തിൽ പഠിക്കുമ്പോൾ ഒഴിവ് സമയത്ത് കൂട്ടുക്കാർ കാടുകൾ നിറഞ്ഞ കുന്നിൻ മുകളിൽ കയറി ബീഡി വലിക്കുമ്പോൾ ഞാൻ മാത്രം മാറി നിന്നു.എന്നും നല്ലത് മാത്രം പറഞ്ഞു തന്ന അമ്മയുടെ വാക്കുകൾ എന്നെ അതിൽ നിന്നൊക്കേ അകറ്റി നിർത്തി .നല്ല സൗഹൃദങ്ങൾ തേടിയും കവിത എഴുതിയും മറ്റൊരു വഴിയിലൂടെ ഞാനും നടന്നു, ഡിഗ്രി കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് എനിക്ക് പ്രൈവറ്റ് കമ്പിനിയിൽ ജോലി കിട്ടിയത്.ആദ്യമായ് ജോലിക്ക് പോവുമ്പോൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഉണ്ണിയപ്പം പൊതിഞ്ഞ് തന്നിരുന്നു അമ്മ കമ്പിനിയിലെ കൂട്ടുകാർക്ക് കൊടുക്കുവാൻ വേണ്ടി. ആദ്യത്തെ ശമ്പളം കിട്ടിയ ദിവസമാണ് ജീവിതത്തിൽ ആദ്യമായ് മദ്യപിച്ചത്. ജോലി കിട്ടിയ വകയിലുള്ള പാർട്ടി കൂട്ട് ക്കാരൊടൊത്ത് ആഘോഷിക്കുമ്പോൾ ...... കൈയിൽ അമ്മയ്ക്കും ചെറിയമ്മയ്ക്കു മുള്ള പുത്തൻ ഡ്രസ്സുമായ് സുബോധമില്ലാതെ കടന്ന് വന്ന എന്നെ നോക്കി അമ്മ കണ്ണു നിറത്ത് നിന്നത് ...... അച്ഛന്റെ മരണത്തിന് ശേഷം അമ്മയുടെ കണ്ണ് നിറഞ്ഞ് കാണുന്നത് അന്നാണ്.
പിന്നെയും രണ്ട് വർഷം കഴിഞ്ഞാണ് ഇളയമ്മ തന്ന അഡ്രസ്സു വാങ്ങി കൂട്ടുക്കാരൊടൊത്ത് പെണ്ണുകാണാൻ പോയത് .ചായ കപ്പുമായ് അവൾ കടന്ന് വന്നപ്പോൾ അവളുടെ കണ്ണുകൾ മാത്രമെ ഞാൻ നോക്കിയുള്ളൂ.... കാരുണ്യവും സ്നേഹവും നിറഞ്ഞ കണ്ണുകൾ. ആദ്യത്തെ പെണ്ണുകാണൽ. അത് തന്നെ ഉറപ്പിച്ചു ആർഭടമായ് ആഘോഷമായ് കല്യാണം നടന്നു. ഉർജ്ജസ്വലയായ് ആഹ്ളാദ വതിയായ് അമ്മ എല്ലാറ്റിനും നേതൃത്വം നൽകി..
ആദ്യരാത്രി മുകളിലെത്തെ മുറിയിൽ പട്ടുമെത്തയിൽ മുല്ലപ്പൂവിതറി ഞാൻ കാത്ത് നിന്നു.കൈയ്യിൽ പാൽഗ്ലാസുമായ് അവൾ കടന്നു വന്നു ചെറിയനാണത്തോടെ..... അവൾ എനിക്ക് പാൽഗ്ലാസ് നീട്ടി ..... അപ്പോൾ താഴെ നിന്ന് ചില ശബ്ദങ്ങൾ കേട്ടു .ഇളയമ്മ എന്നെ വിളിക്കുന്നു പാൽഗ്ലാസ് താഴെ വെച്ച് ഞാൻ താഴെക്ക് ചെന്നു
അമ്മ തളർന്ന് കിടക്കുന്നു ....... പെട്ടന്ന് തന്നെ ഹോസ്പിസ്റ്റലിലേക്ക് കൊണ്ട് പോയി.ഡോക്ടറുടെ പരിശോധന കഴിഞ്ഞ് ഇ.സി.ജി എടുത്ത് ....... ആ രാത്രി കടന്നു പോയ് ..... എന്റെ ആദ്യരാത്രി. പിറ്റേന്ന് ഡോക്ടർ പരിശോധിച്ച് ഒരസുഖവും ഇല്ല എന്ന് പറഞ്ഞു ഞങ്ങൾ തിരിച്ച് പോന്നു.
പിന്നിട്ടുള്ള ദിവസങ്ങളിൽ എനിക്ക് ചായ തരുന്നത്, എനിക്ക് ഓഫീസിൽ പോകുമ്പോൾ കൊണ്ട് പോകേണ്ടചോറ് പൊതിഞ്ഞ് തരുന്നത് .
എനിക്ക് ധരിക്കുവാനുള്ള ഡ്രസ്സ് ഇസ്തിരി ഇട്ട് തരുന്നത്, എന്നെ യാത്രയാക്കുന്നത് ,പതിവ് പോലെ എന്നെ വൈകീട്ട് കാത്ത് നിൽക്കുന്നത് അമ്മയാണ്. ഭാര്യ എന്നോട് ചോദിക്കുന്നു" ഈ
ബഡ്റൂമിന് പുറത്ത് എന്റെ റോളെന്താണ്... എന്റെ അവകാശങ്ങൾ ........."
അതൊരു ചോദ്യം തന്നെയാണ് !!
ഇന്ന്,
രണ്ട് കടലാഴമുള്ള സ്നേഹങ്ങൾക്കിടയിൽ നേർത്ത വരമ്പിലൂടെയുള്ള എന്റെ യാത്ര സങ്കീർണ്ണമാണ്.... പൊട്ടാതെ പാറുന്ന ഒറ്റച്ചരടിലെപട്ടം പോലെ.......
By: ManojKP
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo