Slider

മീൻ

0
Image may contain: 1 person, smiling, eyeglasses, selfie, beard and closeup

ഞങ്ങൾ തൃശ്ശൂർകാരുടെ ചെറിയൊരു അഹങ്കാരമാണ് തൃശ്ശൂർ പൂരം.
സാമ്പിൾ വെടിക്കെട്ട് മുതൽ തുടങ്ങും പൂര നഗരിയിൽ പൂരത്തിന്റെ വലിയ തിക്കും തിരക്കും.
വലിയ വീരഗാഥ കഥങ്ങളും, പഴയ കാലവെടിക്കെട്ട് വിശേഷങ്ങളും ആന കഥകളും നാട്ടിൽപുറം തൊട്ട് പട്ടണം വരെയുള്ള ആൾകൂട്ടങ്ങളിൽ നേരെം പോക്കായി പറഞ്ഞിരിക്കുന്നവർ ധാരാളം.
വലിയ തിക്കും തിരക്ക് പരിപാടികൾ വീർപ്പ് മുട്ട് ഉണ്ടാക്കുന്നതിനാൽ സാമ്പിൾ വെടിക്കെട്ടിന് ഞാനും പോകാറുണ്ട്.
ഒരു രസം തന്നെയാണ്.
പോകുന്നുണ്ട് എന്നറിഞ്ഞാൽ ഏതെങ്കിലും ഒരു കൂട്ടുക്കാരൻ ബൈക്കിൽ പിൻസീറ്റിൽ ഉണ്ടാകും.
ഒരു കിലോമീറ്റർ അകലെ ബൈക്ക് വച്ച് കാഴ്ചകൾ കണ്ടു നടന്നു ചെല്ലുമ്പോഴെക്കും സാമ്പിൾ തുടങ്ങിയിട്ടുണ്ടാകും. മനോഹരമായ വെടിക്കെട്ട് പൂരപറമ്പിൽ നടക്കുമ്പോൾ കുറെയധികം പേർ അത് ആസ്വദിക്കാതെ അവരുടെ ഫോണിൽ പകർത്താൻ ശ്രദ്ധിച്ച് നിൽപ്പുണ്ടാകും.
മറ്റുള്ളവർ പകർത്താൻ ശ്രമിക്കുമ്പോൾ കയ്യിലുള്ള ചൈനാ ഫോൺ ഉപയോഗിച്ച് വീഡിയോ എടുത്ത് വെടിക്കെട്ടും വീഡിയോയും കാണാൻ കഴിയാത്തവരേയും കളിയാക്കി പൂരകാഴ്ചകൾ കണ്ട് കുറെ നേരം അങ്ങിനെ കഴിയും.
അവസാനം പൂരപന്തലിന്റെ മനോഹാരിതയും ആസ്വാദിച്ച് എല്ലാവരും ചെയ്യാറുള്ളത് പോലെ വീട്ടിലേയ്ക്ക് ഹലുവ വാങ്ങി കപ്പലണ്ടി കൊറിച്ച് ശക്തൻ സ്റ്റാന്റിന്റെ അരികിലേക്ക് നടക്കും.
അന്നേരം അവിടം ഭയങ്കര തിരക്കായിരിക്കും.
ബൈക്ക് എടുക്കണമെങ്കിൽ പോലും കുറച്ചതികം നേരം നിൽക്കണം.
ആ നേരം മാർക്കെറ്റിൽ നിന്നും എന്തെങ്കിലും വാങ്ങും.
ഞാൻ ഓർക്കുന്ന ആ ദിവസം കൂട്ടുകാരൻ പറഞ്ഞു മീൻ മാർക്കെറ്റിന്റെ വശത്ത് വളരെ വില കുറവിൽ ഈ സമയത്ത് മീൻ ലഭിക്കും.
നമ്മുക്കൊന്ന് നോക്കാം.
എന്തായാലും ഒന്നു കറങ്ങാം എന്ന് ഞാനും പറഞ്ഞു.
ഒരു വെളിച്ചവും ഇല്ലാത്ത സ്ഥലത്ത് ഒരു കാരണവർ ഒരു മെഴുകുതിരി കത്തിച്ച് മീൻ പരത്തിയിരിക്കുന്നു.
ഞങ്ങൾ വില ചോദിച്ചു.
നല്ല വെട്ടു മീനാ മോനോ.
പൂരം കാരണം കച്ചവടം ഇല്ല.
കിലോ 250 ന്റെയാ.നിങ്ങള് 100 രൂപ തന്നാൽ മതി.
എന്നാൽ 1 കിലോ താ. അവൻ പറഞ്ഞു.
മോനേ ഇതാകെ 2 കിലോ ഉണ്ട്. നിങ്ങൾ 150 തന്നാ മതി.
പെട്ടെന്ന് ആലോചിച്ചപ്പോൾ നല്ല ലാഭം.എന്നാൽ ആയിക്കോട്ടെ എന്നു കരുതി.
രണ്ട് കവറിൽ ആക്കി പണം കൊടുത്ത് ബൈക്കിന്റെ അരിക്കിൽ ലാഭകച്ചവടം നടത്തിയ സന്തോഷത്തിൽ എത്തി.
ഞങ്ങൾ വളിപ്പ് പറഞ്ഞ് യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ വലിയ നാറ്റം.
ഞാൻ ചോദിച്ചു.
ഒരു ചീഞ്ഞ നാറ്റം. വല്ല മീൻ വണ്ടിയും പോയിട്ടുണ്ടാകുമോ?
നീ ബൈക്ക് നിറുത്ത്. ഇത് മീൻ വണ്ടി പോയതിന്റെ തന്നയാ. അവൻ പറഞ്ഞു.
കുറച്ച് നേരം അവിടെ നിന്നിട്ടു ഒരു കുറവും ഇല്ല. ചീഞ്ഞമണം കൂടി കൂടി വരുന്നതുപോലെ.
അവസാനം ചീഞ്ഞ മണം കൂടിയപ്പോൾ ഞങ്ങൾ വീണ്ടും മീൻ വണ്ടിയെ പ്രാകി ബൈക്ക് സ്റ്റാർട്ട് ചെയ്ത് യാത്ര തുടർന്നു.1/2 കിലോമീറ്റർ യാത്ര തുടർന്നപ്പോഴെക്കും ഞങ്ങൾക്ക് ബോധം വന്നു.
ഈ മണം വേറെ മീൻ വണ്ടിയിൽ നിന്നല്ല.
നമ്മുടെ കൂടെയുള്ള ചീഞ്ഞ മീന്റെ മണമാണ്.
ആ കാരണവർ നമ്മുക്ക് പണി തന്നടാ.
ഒട്ടും ആലോചിക്കാൻ നിന്നില്ല. ആരും കാണാതെ ആ രണ്ട് പൊതി മീനും ചാലിലേയ്ക്ക് വീക്കി 150 പോയ വിഷമത്തിൽ ആ കാരണവരെ മനസ്സിൽ പ്രാകി യാത്ര തുടർന്നു....
അയാൾ കളയേണ്ട മീൻ ഞങ്ങളുടെ കയ്യിൽ നിന്നും 150 രൂപ വാങ്ങി ഞങ്ങളെ കൊണ്ട് കളയിപ്പിച്ച ആ വിദ്വാന്റെ ബുദ്ധി അസാമാന്യം തന്നെ.

By Shaju Trissokkaran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo